Monday, April 23, 2007

കൊട്ടാരക്കര സൂപ്പര്‍‌‍ഫാസ്റ്റ് (മാമാങ്കം ഭാഗം 2)

ഇടപ്പള്ളിയില്‍ നിന്നും സിറ്റിയിലുള്ള ട്രാന്‍‌സ്പോര്‍ട്ട് ബസ്സ് സ്റ്റാന്റിലെത്തിയപ്പോളേക്കും മനസ്സ് ഒരുമാതിരി ശാന്തമായിരുന്നു.
പോരുന്ന വഴിക്ക്, കലൂരുള്ള സെന്റ് ആന്റണീസിന്റെ പള്ളിയും ശ്രദ്ധിച്ചു. അവിടെ കൂട്ടത്തിരക്ക്. റോഡില്‍ വരെ ആള്‍ക്കാര്‍ തിങ്ങി നില്‍‌ക്കുന്നു.
നമ്മള് ആപ്ലിക്കേഷന്‍ കൊടുത്ത കൌണ്ടറ് മാറിപ്പോയോ? ആളോളടെ ഇടി കണ്ടിട്ട് 'സെയില് ' കമ്പ്ലീറ്റ് ഇവടെയാണെന്നാണ് തോന്നുന്നത്. ആഹ്..എന്തെങ്കിലുമാകട്ടെ. ജോലി പേരിന് കിട്ടി. കോളേജില്‍ തല്‍‌ക്കാലം പിടിച്ചു നില്‍ക്കാനതായി. ഇനി ജോലിക്ക് പോകാതിരിക്കുന്നതിന് വീട്ടില്‍ എന്ത് കാരണം പറയും എന്നതാണ് പ്രശ്നം. സപ്ലീയെഴുതാനാണെന്ന് പറയണോ? പറഞ്ഞാലും വീട്ടില്‍ നൂറ്റിനാല്പത്തൊന്നൊന്നും പ്രഖ്യാപിച്ച് ലാത്തിച്ചാര്‍ജൊന്നും‍ നടക്കാന്‍ പോണില്ല, അമ്മക്ക് ഇത്തിരി ടിയര്‍ ഗ്യാസ് പ്രശ്നമുണ്ടാകും എന്നതൊ‍ഴിച്ച്. എറണാകുളത്ത് നിന്ന് ചങ്ങനാശേരി വരെ എത്തുന്ന നേരം കൊണ്ട് പറ്റിയ ഒരു കള്ളം ആലോചിക്കാം.

സ്റ്റാന്റില്‍ വൈക്കം വഴി പോകുന്ന ഒരു കോട്ടയം ലിമിറ്റഡ് സ്റ്റോപ്പ് “ഓടി നാറി“ കിടക്കുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞെങ്ങോ പോകുന്നതാണ്. സമയം ഏഴരയായിരിക്കുന്നു. അതില്‍ കയറിയിരുന്നു. ധൃതിയൊന്നുമില്ല. വിശപ്പും കെട്ടിരിക്കുന്നു.

അപ്പുറത്ത് അതാ ഒരു സൂപ്പര്‍ഫാസ്റ്റ് വന്നിരിക്കുന്നു. അതിന്റെ വാതില്‍‌ക്കല്‍ കൂട്ടയിടി. എങ്ങോട്ട് പോകുന്നതാണെന്ന് നോക്കിയില്ല. ഒഴിഞ്ഞ ഓഡിനറിയിലെ ഇരുട്ടില്‍, കാലുകള്‍ നീട്ടിവച്ചിരുന്നു.

“ഡാ അരവിന്ദേ...ഇറങ്ങി വാഡാ..ഇതേ പാം...” അബ്രഹാമിന്റെ അലറു കേട്ടാണ് പുറത്തേക്ക് നോക്കിയത്.
അവന്‍ അപ്പുറത്തെ സൂപ്പര്‍ ഫാസ്റ്റിന്റെ വാതില്‍ക്കല്‍ നില്‍‌ക്കുന്നു.

“കോട്ടയാണോ?”

“കൊട്ടാരക്കര..ഇപ്പം പോം..ബാ”

“അതില് സീറ്റില്ലെഡേയ്...” ഞാനൊഴിയാന്‍ ശ്രമിച്ചു.

“ഒണ്ട്രാ..ബാക്കില്...വേം വാ..”

സൂപ്പര്‍ ഫാസ്റ്റിന്റെ വാതിലില്‍ കൂടി അകത്തേക്ക് പാളിനോക്കിയപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി..അതാ അകത്തിരിക്കുന്നു ആനച്ചെവി.
ദൈവമേ നീ എന്തൂട്ട് കല്പിച്ചാ ഈ പ്രലോഭനം? ചേരാന്‍ പറ്റാത്ത ജോലി തന്ന് വടിയാക്കിയതിന്റെ കോമ്പന്‍‌സേഷനാ? ഇതൊന്നും പോരാ ട്ടാ.

ചങ്ങനാശേരി വരെ ഒരുമിച്ച് ഒരു ബസ്സില്‍ പോകാന്‍ കഴിയുന്നത് നല്ല ഒരു ചാന്‍‌സാണ്..വേണെങ്കില്‍ പരിചയപ്പെടാം..ഫൌണ്ടേഷനിടാം...പോസ്റ്റ് നാട്ടാം...ഇമ്പ്രഷന്‍ ബില്‍‌ഡ് ചെയ്യാം. ജോലി കിട്ടി അവള് നല്ല മൂഡിലൊക്കെ ആയിരിക്കും. പക്ഷേ എനിക്കൊരു മൂഡില്ല അതാ പ്രശ്നം.

പക്ഷേ സൂപ്പര്‍ഫാസ്റ്റില്‍ കണ്ടക്റ്റര്‍ കയറിയതും, ഒറ്റക്കുതിക്ക് ഓര്‍ഡിനറിയുടെ പുറത്തെത്തി, അടുത്ത കുതിക്ക് സൂപ്പര്‍ഫാസ്റ്റിന്റകത്തെത്തി, ഞാന്‍.
എന്ത് വേണ്ടാന്ന് വച്ചാലും അവസാനം വേണം ന്ന് വക്കും..നൂണ്‍ഷോ കാണാന്‍ പോകുമ്പോഴും സംഭവിക്കുന്നത് ഇത് തന്നെ. മനസ്സിന് ഒരു ബലം ല്യ.

അബ്രഹാം പറഞ്ഞത് നേര്. ഏറ്റവും ബാക്കിലെ നീളമുള്ള സീറ്റില്‍ സ്ഥലമുണ്ട്. അതില്‍ ആണുങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അവിടെ എബ്രഹാമും ഇരിപ്പുണ്ട്. തൊട്ടുമുന്നിലെ പെണ്ണുങ്ങളുടേ സീറ്റില്‍ അതാ ആനച്ചെവിയും കൂട്ടുകാരികളും, പുറം തിരിഞ്ഞ്.
ഓ..ഇങ്ങനെ ഫേസിന്റെ ഒരു വ്യൂ കിട്ടാതെ ബാക്കില് ഇരുന്നാലൊന്നും‍ വാനംതോണ്ടലും കുറ്റിയടിക്കലും നടക്കൂല.

അല്ലെങ്കില്‍ തന്നെ അവള് ഹൈദ്രാബാദില്‍ പോയാല്‍ പിന്നെ ഞാനെന്ത് ചെയ്യും! കിട്ടിയ ജോലി സപ്ലി കാരണം കളഞ്ഞവന്‍ എന്നൊക്കെ അറിഞ്ഞാല്‍ പിന്നെ എന്റെ കല്യാണത്തിന് പെണ്ണായിട്ടല്ല, കൂടാനായിട്ട്‍ പോലും അവള് വരൂല.

തല്‍ക്കാലം അവളെ വിടാം. ലോകത്ത് വേറേം പീസുകള്‍ ഉണ്ടല്ലോ-സപ്ലിയുള്ള പീസുകള്‍.

“നീങ്ങിയിരിയഡെ.” അബ്രഹാമിനോട് ഞാനൊന്നുറക്കെ പറഞ്ഞു. പിന്നില്‍ പുതിയൊരാളുണ്ടെന്ന് മുന്നില്‍ അറിഞ്ഞോട്ടെ-വെര്‍തെ.

അബ്രഹാം കാലുമാറ്റി നിര്‍മ്മിച്ച പച്ചസീറ്റിന്റെ ത്രികോണത്തില്‍ അര്‍ദ്ധപൃഷ്ഠസ്പര്‍ശാസനത്തില്‍ ഞാന്‍ ഉപവിഷ്ടനായി. സൂപ്പര്‍ഫാസ്റ്റ് നീങ്ങി. പിന്നിലിരിക്കുന്ന എന്റെ മുന്‍പിലത്തെ സീറ്റില്‍ നന്ദിനിയാണ്. തിരിഞ്ഞു നോക്കുന്നതേയില്ല. ഞാനും പിന്നിലിരുന്ന് ഒന്നും മിണ്ടുന്നില്ലല്ലോ.
സൂപ്പര്‍ഫാസ്റ്റിന്റെ വേഗതയില്‍ നന്ദിനിയുടെ മുടി പാറിപ്പറന്ന് കളിക്കുന്നു. കുറേ നേരം അവള്‍‌ടെ മുടിയില്‍ താരനുണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയിരുന്നു. മടുത്തപ്പോള്‍ പുറത്തോട്ട് നോക്കിയിരുന്നു. അബ്രഹാം ഉറക്കം തൂങ്ങി, പന്ത്രണ്ടില്‍ നിന്ന് മൂന്നിലേക്ക് പോകുന്ന മിനിട്ട് സൂചി പോലെ എന്റെ തോളിലേക്ക് ചാഞ്ഞ് ചാഞ്ഞ് വരുന്നു.

ആകെപ്പാടെ ബോറഡി.മനസ്സില്‍ വല്ലായ്മ. പ്രൈസടിച്ച ലോട്ടറി ടിക്കറ്റ് പോക്കറ്റിലിട്ട്, ആ ഷര്‍ട്ട് അലക്കി പിഴിഞ്ഞവന്റെ അവസ്ഥ.ഹോ..ഒടുക്കത്തെ സപ്ലി..പ്രാകീട്ടും പ്രാകീട്ടും മതിയാവുന്നില്ല.

പെരുമ്പാവൂരില്‍ നിന്നാണെന്നാണ് ഓര്‍മ. ബസ്സില്‍ ആള്‍ക്കാര്‍ ഇടിച്ചു കയറി. ബസ്സിലെ നടവഴിയിലെല്ലാം ആളു തിങ്ങി. ഏറ്റം പിന്നിലെ സീറ്റിലിരിക്കുന്ന ഞങ്ങള്‍ക്ക് മുന്നോട്ട് നോക്കിയാല്‍ കാണാന്‍, നില്‍‌ക്കുന്നവരുടെ ചെളി പറ്റിയ പിന്‍‌ഭാഗങ്ങള്‍ മാത്രം. ബസ്സില്‍ കാര്‍ബണ്‍ ഡൈ ഓക്സഡിന്റേയും വിയര്‍പ്പിന്റേയും അതിപ്രസരം. പണ്ടാരടക്കാന്‍..ഓഡിനറിയില്‍ സുഖായി വരാരുന്നു.

സീറ്റിന്റെ മുന്നില്‍ ഒരു മുഠാളന്‍ വന്നു നിന്നത് ആദ്യം അങ്ങനെ ശ്രദ്ധിച്ചില്ല. പക്ഷേ അവന്റെ കൈയ്യെടുത്ത് എന്റെ മുന്നില്‍, നന്ദിനി ഇരിക്കുന്ന സീറ്റിന്റെ ചാരുപലകയുടെ മുകളിലുള്ള കമ്പിയില്‍ വച്ചപ്പോള്‍ ഞാനൊന്ന് തലപൊക്കി നോക്കി.
കാരണം, അവന്റെ കൈയുമ്മേല്‍ എന്താ മസില് ! വീട്ടില്‍ കെടക്കണ പ്ലാവുംതടിയുടെ റ്റീപ്പോയിടെ കടഞ്ഞ കാലിന്റെ ഷേപ്പും കളറും.
ഞാന്‍ എന്റെ കൈയിലേക്ക് ഒന്ന് നോക്കി. ഉം..ഇരുമ്പുലക്കക്കടുത്ത് പടവലം വച്ച പോലെയുണ്ട്.
പക്ഷേ അവന്റെ മോറ് പോര. കവിള് പാതിചുട്ട പപ്പടം പോലെ ആകെ കുരുകുരാ. മീശയുണ്ട്. ബാക്കി മുഖം കാണണില്ല.
ഇട്ടിരുന്ന പാന്റിന്റെ ബാക്ക്പോക്കറ്റിന്റെ മുകളിലുള്ള ബട്ടന്റെ സ്ഥാനത്ത് നൂലുകള്‍ മാത്രം. ‍ ഇന്‍ ചെയ്ത ഷര്‍ട്ടിന്റെ പിന്നില്‍ ചെളി വരകളും രണ്ട് മൂന്ന് കുഞ്ഞ്യേ തുളകളും..ഉം..സാമ്പത്തികം മോശം. പെരുമ്പാവൂരിലെ വല്ല വര്‍ക്ക്‍ഷോപ്പിലും മെക്കാനിക്ക് ആയിരിക്കും.

സപ്ലി കഴിഞ്ഞിട്ട് വേണം ശരീരൊമൊക്കെ ഇമ്മാതിരി ഒന്നു പുഷ്ടിപ്പെടുത്താന്‍.

വണ്ടി വീണ്ടും വിട്ടു. കാറ്റടിച്ചു. ബസ്സില്‍ വീണ്ടും ഫ്രഷ് എയറ് കേറി. നന്ദിനിയുടേ മുടി പിന്നേയും പാറി.
ഞാന്‍ മെല്ല കണ്ണടച്ചു ഒന്നു മയങ്ങാന്‍ ശ്രമിച്ചു. പിന്‍‌സീറ്റിലുള്ളവര്‍ എല്ലാവരും ഉറങ്ങി, കാറ്റു പിടിച്ച അടക്കാമരങ്ങള്‍ പോലെ‍ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നു.

ഇടക്ക് ഞാനൊന്നു കണ്ണുതുറന്നപ്പോള്‍ അത് കണ്ടു.
കണ്ടിട്ടും ഏയ്..തോന്ന്യതായിരിക്കും എന്ന് കരുതി വീണ്ടും കണ്ണടച്ച് ഇരുന്നു.
പക്ഷേ വീണ്ടും സംശയിച്ച് ഒരു കണ്ണ് മാത്രം മെല്ലെത്തുറന്ന് നോക്കിയപ്പോള്‍ .....അതെ..അതന്നെ. കശ്മലന്‍!

മുന്നില്‍ നിന്ന മെക്കാനിക്ക് മാപ്പിള, നന്ദിനിയുടെ സീറ്റിന്റെ പിന്നിലെ കമ്പിയില്‍ വച്ചിരിക്കുന്ന കൈകൊണ്ട്, പാറി നടക്കുന്ന അവളുടെ തലമുടിയിഴകളില്‍‍ മെല്ല മെല്ലെ തലോടുന്നു!!

പൂണ്ടടക്കം ഞെട്ടിപ്പോയി - കേരളസംസ്കാരത്തിന്റെ തനത് കലാരൂപമായ “എര്‍‌ത്തിംഗ്” പെരുമ്പാവൂരിലെ ഒരു യുവകലാകാരന്‍ എന്റെ സ്വന്തം കുട്ടിയായ നന്ദിനിയുടെ മേല്‍ പ്രയോഗിക്കാന്‍ തുടങ്ങുന്നുവോ!
എഡാ ഡാഷേ, എനിക്ക് സപ്ലിയുണ്ടെന്നത് ശരി തന്നെ..എന്നാലും ഞാനവള കമ്പ്ലീറ്റ് വേണ്ടാന്ന് വച്ചിറ്റില്ലാ ട്ടാ..മനസ്സില്‍ ഞാന്‍ മുരണ്ടു.

മനസ്സില്‍ മുരണ്ടാല്‍ അവന്‍ കേള്‍ക്കുമോ..എന്തു ചെയ്യണം? എണീറ്റ് നിന്ന് “ശ്. ശ്.ചേട്ടാ” എന്ന് വിളിച്ച് തിരിഞ്ഞ് നോക്കുമ്പോ മോന്തക്കൊരടി? അല്ലെങ്കില്‍ തോണ്ടി വിളിച്ച് , കൈയ്യടുക്കാന്‍ കണ്ണു കൊണ്ടാംഗ്യം? ഒന്നും പറയാതെ ബലമായി കൈ പിടിച്ച് മാറ്റല്‍? നന്ദിനിയെ വിളീച്ച് “ദേ ഈ ഹ്യൂണ്ടായ് മോന്‍ തോന്ന്യാസം കാട്ടണൂ” എന്ന് പറയല്‍‌?

ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല- എത്ര ശ്രമിച്ചിട്ടും അങ്ങോട്ടിടപെടാന്‍ ഒരു മടി.

കാരണം ഒന്ന്, അവന്റെ ഒടുക്കത്തെ മസില്...ഇമ്മാതിരി മൊതലുകള്‍ ലോക്കലാണെങ്കില്‍ വാദി പ്രതിയായി ഞാന്‍ അടിവാങ്ങാന്‍ നിമിഷങ്ങള്‍ മതി.
രണ്ട് എനിക്ക് സപ്പോര്‍ട്ടില്ലായ്മ. കൂടെയുള്ളത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത എബ്രഹാമാണ്. അടിയുണ്ടാക്കാന്‍ പോയിട്ട്, എന്റെ ഡെഡ്‌ ബോഡി താങ്ങാനുള്ള കരുത്ത് പോലും അവനില്ല.
“ലാലേ, ഷാജീ, മൊയ്തീനേ, നിസാറേ.....ഐ മിസ്സ് യൂ ആള്‍ ഡാ...” നവോദയയിലെ ഗ്യാംഗിനെ മനസ്സില്‍ വിളിച്ച് തേങ്ങി.

പാവം നന്ദിനി. മുടിയിഴകള്‍ക്ക് സ്പര്‍ശനശക്തി കുറവായതിനാലാകാം, മെക്കാനിക്കിന്റെ പരാക്രമം അവള്‍ അറിയുന്നില്ല. എങ്കിലും ബസ്സ് ബ്രേക്കിടുമ്പോള്‍ അവള്‍ മുന്നോട്ടായുകയും അന്നേരം മെക്കാനിക്കിന്റെ വിരലുകള്‍ക്കിടയിലെ മുടി വലിയുകയും ചെയ്യുന്നതിനാല്‍‌‍ അവള്‍ അല്പം അസ്വസ്ഥതയോടെ മുടി എല്ലാം ഒതുക്കി വയ്ക്കുന്നുണ്ട്. തിരിഞ്ഞു നോക്കാതെ. പക്ഷേ മുടി അടങ്ങിയിരിക്കുന്നത് നിമിഷങ്ങള്‍ മാത്രം..വീണ്ടും കാറ്റടിക്കും, മുടി പാറും, ഇഴകള്‍ മെക്കാനിക്കിന്റെ ചുട്ട മത്തിയുടെ ഷേപ്പുള്ള കറുത്ത വിരലുകള്‍ക്കിടയിലെത്തും.

ഞാനിരുന്നുരുകി. എപ്ലാ ഞാനിത്ര ഭീരുവായത്? ങ്ഹേ? അല്ല, അതിനു ഇതിനുമുന്‍പും ധീരത പ്രദര്‍ശിപ്പിക്കാന്‍ വലിയ അവസരമൊന്നും ലഭിച്ചിട്ടില്ലാലോ.പണ്ടൊരു നടവഴി പ്രശ്നത്തില്‍ വകേലൊരമ്മാവന്‍ അയല്‍ക്കാരനോട് വഴക്കിടാന്‍ ഒരു ബലത്തിന് എന്നെ വിളിച്ചു കൊണ്ട് പോയതും , അയല്‍ക്കാരന്‍ അമ്മാവന്റെ മോന്തക്കൊന്ന് പൊട്ടിച്ചപ്പോള്‍ “ബാ പാം മ്മാവാ” എന്ന് പറഞ്ഞതുമാണ് ഏറ്റം ഒടുവില്‍ എന്റെ പെര്‍ഫോര്‍മന്‍‌സ്. എന്റെ നിര്‍ജ്ജീവത അമ്മാവന്‍ ആരോടും പറഞ്ഞില്ല..”ഇവന്‍ പറഞ്ഞത് കൊണ്ട് ഞാനവനെ കൊല്ലാതെ വിട്ടു” എന്ന അമ്മാവന്റെ ക്ലെയിം ഞാനും ഘണ്ഡിച്ചില്ലല്ലോ.

ആ മെക്കാനിക്കിനെ ഞാന്‍ തൊഴിച്ചു മലര്‍ത്തി. മോന്തക്കിട്ട് ചവിട്ടി. എന്നിട്ടും പോരാഞ്ഞ് അവന്റെ കൈത്തണ്ട ചവിട്ടി ഞെരിച്ചു. അവന്റെ വിരലുകളില്‍ കയറി നിന്ന് ഞാന്‍ ട്വിസ്റ്റ് കളിച്ചു - അങ്ങനെ പലതും മനസ്സില്‍ സങ്കല്‍‌പിച്ച് ഞാന്‍ ഞെരിപിരി കൊണ്ട് പിന്‍‌സീറ്റില്‍ തന്നെ തീക്കട്ടക്കുമുകളിലെന്നപോലെയിരുന്നു.

ഈ മറുതായോട് ഒന്ന് റിക്വസ്റ്റ് ചെയ്താലോ? ‘ചേട്ടാ..പ്ലീസ്...അവള്‍‌ടെ മുടീന്ന് വിട്ട് അപ്രത്തിരിക്കുന്നവളെ എന്തും ചെയ്തോ ..ഇത് മ്മടെ സ്വന്തം കുട്ട്യാ” ന്ന്?

എന്റെ അസ്വസ്ഥത ദൈവം കണ്ടോ ആവോ..ബസ്സ് ഒരു ഉഗ്രന്‍ വളവങ്ങ് തിരിഞ്ഞു. മെക്കാനിക്ക് മറുതായുടെ ബാലന്‍‌സ് പോയി. നന്ദിനിയുടെ സീറ്റിന്റെ പിന്നിലെ അവന്റെ കൈ പൊക്കി തലക്ക് മുകളിലെ കമ്പിയില്‍ പിടിക്കേണ്ടി വന്നു.

ഒരു നിമിഷം!

ഏറ്റവും ബുദ്ധിപൂര്‍വ്വവും സാഹസികവുമായ ഒരു കമാന്‍‌ഡോ ഓപ്പറേഷനിലൂടെ ഞാന്‍ എന്റെ വലം കൈ നന്ദിനിയുടെ സീറ്റിന്റെ പിന്നിലെ കമ്പിയില്‍ സ്ഥാപിച്ചു!
ഇനി അവന്‍‌ കൈ എവിടെയാ വയ്കണേ എന്നൊന്ന് കാണണല്ലോ! ഇനി ചങ്ങനാശേരി എത്തി നന്ദിനി പടിയിറങ്ങും വരെ എന്റെ ഈ വലംകൈ ഇവടെ നിന്ന് ചലിക്കില്ല! ഇത് ഇടപ്പള്ളി മാതാവാണെ സത്യം!

തന്റെ എര്‍തിംഗിന്റെ സ്പോട്ടില്‍ വേറൊരുത്തന്‍ കൈ വച്ചിരിക്കുന്നത് കണ്ട് മെക്കന്‍ കരിമ്പൂച്ച എന്നെ തല ചരിച്ചൊന്നു നോക്കി.
ഞാന്‍ മുക്കണ മുഖഭാവത്തില്‍ ഡ്രൈവറെ നോക്കിയിരുന്നു. പേടിച്ചൊട്ടുന്ന്വല്ല. നമക്ക് പെണ്‍‌കുട്ട്യോളെ രക്ഷിച്ചാല്‍ മാത്രം പോരെ. “പോടാ പട്ടീ എന്നോടാ കളി“ എന്ന് അവനോട് മനസ്സില്‍ പറഞ്ഞു.

മുടിക്കും (എന്റെ)തടിക്കും കേടില്ലാതെ സംഗതി സോള്‍‌വാക്കിയതിന്റെ ചാരിതാര്‍ഥ്യം എന്റെ മുഖത്ത് വിരിഞ്ഞു.
അടുത്ത നിമിഷം-

വണ്ടി ഉലഞ്ഞതിനാലാണോ, വണ്ടിക്ക് ബാലന്‍‌സ് പോയത് പോലെ, കഴുത്തിന്റെ ബാലന്‍‌സ് പോയതാണോ, ആര്‍ക്കറിയാം, നന്ദിനി മുടിയൊക്കെ ഒന്നൂടെ ഒതുക്കി “ആരാ ഈ ശല്യം” എന്ന ഭാവത്തില്‍ തിരിഞ്ഞു ഒരു നോട്ടം!

അമ്മൂമ്മസത്യം, എന്റെ വിരലിലെ ഒരു കോശം പോലും അവള്‍ടെ മുടിയുടെ ഒരു കോശത്തില്‍ തൊട്ടിട്ടില്ല. എന്നിട്ടും അവള്‍ കണ്ടത്, സീറ്റിന്റെ കമ്പിയില്‍ കൈ പിടിപ്പിച്ചിരിക്കുന്ന എന്നെ!

ഓഹോ നീയാ ഈ പരിപാടി ചെയ്യണേ എന്നൊരു മുഖഭാവം നന്ദിനിയുടെ മുഖത്ത്....പുരികക്കൊടി വളഞ്ഞോ? മുഖമിരുണ്ടോ? അവള്‍ ഒന്നു വെട്ടിത്തിരിഞ്ഞിരുന്ന് മുടി നല്ലോം ഒതുക്കി, ചുരീദാറിന്റെ ഷാളിന്റുള്ളിലാക്കി, ഈ അലവലാതി കാരണം ചാരി ഇരിക്കാനും പറ്റില്ലാ എന്ന മട്ടില്‍, മുന്‍പിലത്തെ സീറ്റിന്റെ ചാരുപലകയിലേക്ക് കൈ വച്ച് അതിന്റെ മുകളില്‍ മുഖവും വച്ച് കുനിഞ്ഞ് ഒറ്റയിരുത്തം!

പിഴിഞ്ഞ നാരങ്ങ പോലെ ചുളിഞ്ഞു വിളറിയ മുഖവുമായി ഞാന്‍ പിന്‍ സീറ്റില്‍ ഇരുന്നു. കൈ പോയിട്ട് ഒരു രോമം പോലും ചലിക്കുന്നില്ല.
നന്ദിനിയെ തോണ്ടി വിളിച്ച് “ശൂ..ശൂ...കുട്ടീ അതേയ്..അത് ഞാനല്ലാട്ടോ..ഞാന്‍ രക്ഷിച്ചതാ..ഈ കാലമാടനാ ഇതു വരെ കുട്ടീടെ മുടി.....” എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു.
സാധിച്ചില്ല.

സാഹചര്യത്തെളിവുകള്‍ കാരണം‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള എല്ലാവരും പുണ്യാളന്മാരാണെന്ന് ആ നിമിഷം ഞാനുറപ്പിച്ചു.

അവളുമായിട്ടുണ്ടാവാന്‍ ചാന്‍‌സുണ്ടായിരുന്ന ലൈനിന്റെ കാര്യം പോട്ടെ..ഇനി ഇവളു ജോലി ചെയ്യണ സിറ്റിയില്‍ ജോലി ചെയ്യാന്‍ എനിക്ക് പറ്റ്വോ...ചങ്ങനാശേരീന്ന് ഒരു കല്യാണം ആലോചിക്കാന്‍ പറ്റ്വോ......എന്റെ ഇമേജ്......ഇനി ഇവളിത് ആരോടൊക്കെ പറയും, എന്തൊക്കെ പറയും...കര്‍‌ത്താവേ മനസ്സാ വാചാ കര്‍മണാ ചെയ്യാത്ത കാര്യത്തിന്....അല്ല, നിന്നേം ഒരു കാര്യോമില്ലാതെയാണല്ലോ ആള്‍ക്കാര് പണ്ട് ഫ്രെയിം ചെയ്ത് വച്ചത്.

അബ്രഹാം ചരിഞ്ഞ് വന്ന് തോളില്‍ തടഞ്ഞു നില്‍‌ക്കുന്നു. അവന്റെ വായില്‍ നിന്ന് അല്പാല്പം ഉമിനീര്‍ എന്റെ ഷര്‍ട്ടിലേക്ക് ഇറ്റുന്നുണ്ട്.
സാരമില്ല. നാറാന്‍ ഇനി ഒന്നും ബാക്കിയില്ലല്ലോ.


* * * * *
വീട്ടില്‍ ചെന്നു ദിവസങ്ങള്‍ കഴിഞ്ഞു.
അതിനകം ഇടപ്പള്ളിയുടെ ഒരു ആജീവനാന്ത ആരാധകനായി മാറിയിരുന്നു ഞാന്‍. പബ്ലിസിറ്റി ഇഷ്ടമുള്ള അച്ചായനായത് കൊണ്ട് ഒന്ന് സന്തോഷിപ്പിച്ചേക്കാം എന്ന് കരുതി പതിനഞ്ച് പോസ്റ്റ് കാര്‍‌ഡുകള്‍ വാങ്ങി, “ഇടപ്പള്ളിയില്‍ പ്രാര്‍ത്ഥിച്ചിട്ട് എന്റെ ഉദ്ദിഷ്ട കാര്യം സാധിച്ചു.നിങ്ങളും പ്രാര്‍ത്ഥിക്കുവിന്‍. ഈ കാര്‍ഡ് പോലെ കാര്‍ഡെഴുതി അഞ്ച് പേര്‍ക്കയച്ചാല്‍ ലോട്ടറിയടിക്കും, ഇല്ലെങ്കില്‍ ലോറിയിടിക്കും” എന്നെഴുതി അയല്‍‌വാസികളായ കൊച്ചമ്മ, ഇളയച്ഛന്‍, വലിയച്ഛന്‍ തുടങ്ങിയ ബന്ധുക്കള്‍ക്ക് ഊമക്കത്തയച്ചു. അഞ്ച് കാര്‍ഡിന്റെ ചിലവുള്ള കാര്യമല്ലേ, ഈ ഭക്തിഭീഷണി പാര പണിഞ്ഞതിന് അയല്‍‌വക്കത്ത് താമസിക്കുന്ന കൃസ്ത്യാനിയായ ജോയിക്കുട്ടിക്ക് കുറ്റം വരുമെന്ന് എനിക്കുറപ്പായിരുന്നു. നിന്നെപ്പോലെ നിന്റെ അയല്‍‌ക്കാരനേയും സ്നേഹിക്കുക എന്ന് കര്‍ത്താവ് കൃസ്ത്യനികളോടല്ലേ പറഞ്ഞിട്ടുള്ളൂ...നായന്മാര്‍‌ക്കത് വലിയ പിടുത്തമില്ല. ജോയികുട്ടിക്ക് കുറേ പ്രാക്ക് ഫ്രീയായി കിട്ടി. എന്റെ കഴുത്തിലുള്ള ശബരിമലമാലയുടെ അറ്റത്ത് അബ്രഹാമിന്റെ കൈയ്യില്‍ നിന്ന് പിടിച്ച് വാങ്ങിയ ഒരു കൊന്തയും ഞാന്‍ കൊളുത്തിയിട്ടു. അത് കണ്ട വലിയമ്മ എനിക്കേതോ കൃസ്ത്യാനിപെണ്ണിനോട് പ്രേമമാണെന്ന് വീട്ടില്‍ പറഞ്ഞുപരത്തി.

ജോലിക്കെങ്ങനെയെങ്കിലും ചേരണം എന്ന് വീണ്ടും മോഹം തോന്നാന്‍ വീട്ടില്‍ ചെന്ന് അധികം ദിവസമെടുത്തില്ല. നന്ദിനിയെയോ കൂട്ടുകാരികളേയോ സാവധാനം പറഞ്ഞ് മനസ്സിലാക്കാമല്ലോ..‍. പോരെങ്കില്‍ നല്ല തെലുങ്കന്‍ പെണ്‍‌കുട്ട്യോള് കാണും. രംഭയൊക്കെ എന്താ മൊതല്.
വീട്ടില്‍ അമ്മയോട് സപ്ലി-ജോയനിംഗ് ഡേറ്റ് വിഷമവൃത്തം അവതരിപ്പിച്ചു. നേര്‍ത്തെ പറേണ്ടേടാ എന്ന് അമ്മ ശാസിച്ചു. കോളേജില്‍ അമ്മയുടെ സീനിയറായിരുന്ന പി.ജെ കുര്യന്‍ സാറെ വിളിച്ചു. അങ്ങേര് കേരളാ കോണ്‍ഗ്രസ് നേതാവും അമ്മയുടെ അദ്ധ്യാപകനുമായിരുന്ന ജോണ്‍ സാറിനെ കാണാന്‍ പറഞ്ഞു.കണ്ടു. വന്ദ്യ വയോധികനായ ജോണ്‍സാറ്, ശിഷ്യനും യൂണിവേഴ്സിറ്റി സിന്‍‌ഡിക്കേറ്റ് അംഗവുമായ കുട്ടനാട് എം.എല്‍.എയെ വിളിച്ചു. അദ്ദേഹം നോക്കാമെന്നേറ്റു. എന്റെ അതേ സ്ഥിതിയിലുള്ള മറ്റുള്ളവര്‍ യൂണിവേഴ്സിറ്റിയില്‍ മെമ്മൊറാണ്ടം നല്‍‌കി...പലയിടത്ത് നിന്നും പ്രഷര്‍. അവസാനം പരീക്ഷ നേരത്തെയാക്കി! സെപ്തംബര്‍ രണ്ടിലേക്ക്! സെപ്തംബര്‍ രണ്ടിന് ഞാന്‍ പരീക്ഷയെഴുതി, മൂന്നിന് ട്രെയിനില്‍ കയറി. അഞ്ചിന് ഉച്ചക്ക് സെക്കന്തരാബാദെത്തി, ആറിന് ബേഗം പേട്ട് മേഫെയര്‍ സെന്ററില്‍ ജോയിന്‍ ചെയ്തു. എന്താ താമസിച്ചതെന്നു എച്ച്. ആര്‍ ചോദിച്ചു. ഒരു പേപ്പറ് സപ്ലി എഴുതാനുണ്ടായിരുന്നെന്ന് തുറന്നടിച്ചു. വേറെ ഒന്നും കൊണ്ടല്ല, സെപ്തബര്‍ 12 ന് ജോയിന്‍ ചെയ്യാന്‍ വേറൊരു ജോലിയും ഞാന്‍ ദൈവകൃപയാല്‍ ഒപ്പിച്ചിരുന്നു. ഇത് പോയാ പോട്ട്രേ എന്നൊരു കണ്ടീഷന്‍. ഓകെ, പാസ്സായാല്‍ അതിന്റെ മാര്‍ക്‍ ലിസ്റ്റ് കൊണ്ടുവന്ന് തരണം എന്ന് പറഞ്ഞു.
ഐശ്വര്യമായി ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് രാജ്‌ഭവന്‍ റോഡില്‍.നന്ദിനിയുടെ അതേ ആപ്പീസില്‍.


* * * * *

ആദ്യമൊക്കെ ഞാന്‍ നന്ദിനിയെ ക്യാന്റീനില്‍ വച്ചോ , ലിഫ്റ്റില്‍ വച്ചോ സൂപ്പര്‍മാര്‍ക്കെറ്റില്‍ വച്ചോ കണ്ടാല്‍ മുങ്ങി നടക്കുമായിരുന്നു. നന്ദിനി എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നെങ്കിലും ആ ചിരിയില്‍ ഒരു ആക്കല്‍ അല്ലെങ്കില്‍ ഒരു പുച്ചം ഇല്ലേ എന്നൊരു സംശയം എനിക്ക് തോന്നിയിരുന്നു.
മാത്രമല്ല, അവളുടെ കൂടെ താമസ്സിക്കുന്ന കൊല്ലംകാരി സിന്ധു, പഞ്ചാബില്‍ നിന്നുള്ള ഒരു അഭാ ഗുപ്ത, ഒറിയക്കാരി ദേബസ്മിതാ ഇവരെയൊക്കെ കൊത്തണമീന്‍ കൊത്തട്ടെ, എന്നതാണേലും കറി വക്കാം എന്ന രീതിയില്‍ ലൈന്‍ വലിക്കാന്‍ ഞാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്ന കാലവും. നന്ദിനിയുടെ ആനച്ചെവി വേണ്ടാ എന്ന് വച്ച കാലം.
എങ്കിലും എന്റെ സ്വഭാവത്തെക്കുറിച്ച് ഒരു സീരിയസ് തെറ്റിദ്ധാരണ അവളുടെ മനസ്സില്‍ കിടക്കുമ്പോള്‍ ആ ഏരിയായില്‍ നടുന്ന ഒരു വിത്തും മുളക്കില്ല, ഇനി പാകിയാല്‍‍ തന്നെ, പെണ്‍‌പിള്ളേര് അഭിപ്രായം വല്ലതും അവളോട് ചോദിച്ചാല്‍ അവന്‍ വൃത്തികെട്ടവനാണ്, അവന്‍ പണ്ട് എന്നെ ബസ്സിലിട്ട് പീഢിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍..എനിക്ക് പെണ്ണ് പോയിട്ട് പെടക്കോഴിയേപ്പോലും കിട്ടില്ല!

അങ്ങനെ നൂണ്‍‌ഷോ കണ്ടതൊക്കെ വെറുതെയാക്കാന്‍ മനസ്സില്ലാഞ്ഞതിനാല്‍ എല്ലാ ധൈര്യവും സംഭരിച്ച്, നന്ദിനിയോട് സത്യാവസ്ഥ പറയാന്‍ തീരുമാനിച്ചു.

ഒരു ദിവസം ഓഫീസില്‍ വൈകുന്നേരം, നന്ദിനിയുടെ അടുത്ത് ചെന്ന് “നന്ദിനീ, ഫ്രീ ആണെങ്കില്‍ ക്യാന്റീന്‍ വരെ ഒന്നു വര്വോ? ഒരു കാര്യം സംസാരിക്കാനുണ്ടേര്‍‌ന്നു” എന്ന് നവരസങ്ങളും മുഖത്ത് പ്രകടിപ്പിച്ച് പറഞ്ഞു. ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ വളരെ കഷ്ടപ്പെട്ടു.

ഓ വരാലോ എന്ന് പറഞ്ഞ് അവള് അപ്പോള്‍ തന്നെ എണീറ്റ് വന്നു.

അവളുടെ കൂട്ടുകാരികള്‍ എല്ലാവരും തിരിഞ്ഞ് ഞങ്ങളെ നോക്കുന്നു. ഒരു പ്രണയം പൊട്ടി വിരിയുന്നോ? അലവലാതി ശവങ്ങള്‍. ഒരാണ് പെണ്ണിനോട് മിണ്ട്യാല്‍ അപ്പം ചെവി കൂര്‍പ്പിക്കും. ക്യാന്റീനില്‍ നിന്ന് തിരിച്ചു വന്നാല്‍ എന്ത് പറയാനാ വിളിച്ചതെന്ന് ആരോടും പറയരുതെന്ന് നന്ദിനിയെക്കൊണ്ട് കൈയ്യില്‍ ടച്ച് ചെയ്യിപ്പിക്കാതെ അമ്മസത്യം ഇടീപ്പിക്കണം എന്ന് ഉറപ്പിച്ചു.

ഫസ്റ്റ് നൈറ്റില്‍ ബെഡ്‌റൂമിലേക്ക് വീട്ടാര് നോക്കി നില്‍‌ക്കെ പോണ ചെക്കനെ പോലെ, ഞാന്‍ നന്ദിനിയുടെ മുന്നിലായി‍ ക്യാന്റീനിലേക്ക് ചമ്മലോടെ നടന്നു.

അവിടെ ഒഴിഞ്ഞ ഒരു മൂലക്ക് ഇരുന്നു.

“ഐസ്‌ക്രീം വേണോ?” എന്തെങ്കിലും പറഞ്ഞ് തുടങ്ങണ്ടേ.

“ആയ്കോട്ടെ...” നന്ദിനി ചിരിച്ചു. അയ്യേ ഇവടെ പല്ല് ഒരു സൈഡില്‍‌ക്ക് ചരിഞ്ഞതാണ്.

ഇരുപത്തഞ്ച് രൂപേടേ വാള്‍സ് ചോകോനട്ട് അവള് ഓര്‍ഡറ് ചെയ്തു. ഞാനൊരു മാംഗോ ജ്യൂസും. അത്രേം പൈസ മാറികിട്ടി.

“അതേ പിന്നേയ്.......“ എന്റെ വണ്ടി കേറ്റം വലിച്ചു. ജ്യൂസ് ഒരിറക്ക് കുടിച്ചു.
അവളുടെ മുഖത്ത് നേരിയ ഒരു പ്രതീക്ഷ?

“അന്ന് ജോലി കിട്ടീട്ട് നമ്മള് ഒരേ ബസ്സിലല്ലേ ചങ്ങനാശേരിക്ക് പോയത്? ഓര്‍ക്കണില്ലേ”

“അതെ” അവളുടെ മുഖത്ത് കണ്‍‌ഫ്യൂഷന്‍. “ഓര്‍ക്കുന്നൊണ്ട്..”

ഭാഗ്യം.നേരെ കാര്യം പറയാം.

“അന്ന് ജോലികിട്ടി ചങ്ങനാശേരീല്‍‌ക്ക് തിരികെ പോണ വഴി ബസ്സില് നന്ദിനീടെ മുടീപ്പിടിച്ച് വലിച്ചത് ഞാനല്ല!“
ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു-കയ്പുള്ള കഷായം ഒറ്റവലിക്ക് കുടിക്കണം.

നന്ദിനിയുടെ മുഖം മങ്ങി. അവള്‍ ഒരു ഐ ലൌ യൂ പ്രതീക്ഷിച്ചോ?

“മുട്യോ? എന്ത് മുടി?”

ഞാനൊന്നു ഞെട്ടി. “അന്ന് ബസ്സില്.....നന്ദിനീടെ മുടീല് ആരോ വലിച്ചില്ലേ..ഓര്‍ക്കണില്ലേ?”

“വലിക്ക്യേ? അരവിന്ദനെന്താ പറ്റിയേ?”

“അയ്യോ..വലിച്ചു..പക്ഷേ ഞാനല്ലാ..വേറെ ഒരുത്തന്‍...നന്ദിനി ഞാനാണോ ന്ന് തെറ്റിദ്ധരിച്ചൂന്ന് എനിക്കൊരു തോന്നല്‍..”

“......“

“....അതൊന്ന് പറഞ്ഞ് ക്ലിയറ് ചെയ്യാനാ..ഞാനല്ലാരുന്നു ട്ടോ..”

“..എന്ത് തെറ്റിദ്ധരിക്കാന്‍?.......ഞാന്‍ ഓര്‍ക്കണും കൂടിയില്ല അരവിന്ദേ...ഇങ്ങനൊരു സംഭവം...”

“കള്ളം...”

“അയ്യോ കര്‍‌ത്താവാണെ സത്യം..ഇതായിപ്പം തമാശയായത്! മുടീ പിടിച്ച് വലിച്ചോ? സത്യായിട്ടും എനിക്കറിയത്തില്ല”

കൈയ്യിലിരുന്ന ജ്യൂസ്‌ അവടെ തലയില്‍ കൂടി കമഴ്ത്താന്‍ തോന്നി. കോണൈസ്ക്രീം എടുത്ത് മോന്തക്ക് കുത്താനും.
ഒരു മാലാഖ! മനസ്സില്‍ കിടന്നിരുന്ന കാര്യം ഇപ്പോ ശരിക്കും പബ്ലീക്കായി. ഇതുവരെ അവളിത് ആരോടും പറഞ്ഞില്ലെങ്കില്‍ ഇത് ഇനിയെങ്കിലും നാട്ടില്‍ പാട്ടാവും...തമാശ ആയിട്ടെങ്കിലും..സിന്ധൂ, ആഭേ, സ്മിതേ..പ്രിയസഖീസ് പോയ് വരൂ!

“ശോ..ഓര്‍ക്കണില്ലേ....ഓകെ..എന്നാല്‍ പോട്ടെ..എന്റെ ഒരു മനസമാധാനത്തിന് ഞാന്‍ പറഞ്ഞൂന്നേയുള്ളൂ..ഞാനല്ലാരുന്നു ട്ടാ”

“ഇല്ല, ഞാനങ്ങനെ ഒന്നും ഓര്‍ക്കണില്ല..സത്യം”

ഉവ്വെടീ..നിനക്കോര്‍മ കാണില്ല.ജീവിതം എന്റെയല്ലേ.മനസ്സില്‍ വന്ന തെറി അടക്കി.

“ഓകെ..സാരല്ല...പക്ഷേ ഇത് ആരോടും പറയണ്ടാട്ടോ..അവര് ചോദിച്ചാല്‍ എന്റെ ചേച്ചിക്ക് ചങ്ങനാശേരീന്ന് ഒരു കല്യാണാലോചന..ചെറുക്കനെക്കുറിച്ച്ന്വേഷിക്കാന്‍ വിളിച്ചതാണെന്ന് പറഞ്ഞാ മതി..പ്ലീസ്..”

നന്ദിനി മെല്ലെയെണീറ്റു. ഐസ്ക്രീം തീര്‍ന്നിരിക്കുന്നു. എന്തൊരു സ്പീഡ്.

“അതേയ്.....” അവള്‍ ഒരു ചിരിച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി. “ അവരോട് എന്ത് പറയണം എന്ന് ഞാന്‍ ഒന്നാലോചിക്കട്ടെ! “
എന്നിട്ടവള്‍ വല്ലാത്ത ഒരു ചിരി ചിരിച്ച് കൊണ്ട് ക്യാന്റീന്റെ പടികളിറങ്ങിപ്പോയി.


ഹൈദ്രാബാദിലെ, ആളൊഴിഞ്ഞ ആ ക്യാന്റീനില്‍, ജോലി രാജി വയ്കാന്‍ എന്തായിരിക്കും‍ പ്രൊസീജിയര്‍ എന്ന് ആലോചിച്ച് കൊണ്ട് ഞാനൊറ്റക്കിരുന്നു.



വാല്‍‌ക്കഷ്ണം : നന്ദിനി ആള് ഡീസെന്റായിരുന്നു.

59 Comments:

Blogger കുട്ടന്‍സ്‌ said...

This comment has been removed by the author.

1:48 AM  
Blogger കുട്ടന്‍സ്‌ said...

അയ്യൊ അരവിന്ദേട്ടന്റെ പോസ്റ്റില്‍ ആദ്യ തേങ്ങ
ബാക്കി വായിച്ചിട്ട്

1:49 AM  
Blogger അരവിന്ദ് :: aravind said...

പറഞ്ഞ വാക്ക് പാലിക്കുന്നു.
ഇടപ്പള്ളി മാമാങ്കം രണ്ടാം ഭാഗം.
കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ്.

കൂടപ്പിറപ്പുകള്‍ അഭിപ്രായം വെട്ടിത്തുറന്ന് പറയുക. ഒട്ടും അമാന്തിക്കേണ്ട! :-)

സ്വാഗതം.


[കുട്ടാസേ..ബസ്സ് നിക്കണേന് മുന്നേ ചാടിക്കയറുന്നോ? :-) ഇവടെ കാത്ത് നില്‍‌ക്കുവാരുന്നോ? :-)]

1:53 AM  
Blogger കുട്ടന്‍സ്‌ said...

എന്നിട്ട്..ജോലി രാജി വച്ചോ..????
പിന്നെ ഇതിനൊക്കെ രാജി വക്കാന്‍ നിന്നാല്‍ ഓഫര്‍ ലെറ്റര്‍ വാങ്ങാനല്ലെ നേരമുണ്ടാവൂ...
“കുട്ടാസേ..ബസ്സ് നിക്കണേന് മുന്നേ ചാടിക്കയറുന്നോ? :-) ഇവടെ കാത്ത് നില്‍‌ക്കുവാരുന്നോ”--അതേ..ഇപ്പൊളാണു ഓഫീസില്‍ വന്നത്..ആദ്യം കൊടകരപുരാണം വായിച്ചു..പിന്നെ ചുമ്മാ സ്റ്റോപ്പില്‍ ഒന്നു വന്ന് കൈ നീട്ടി നോക്കീതാ..അപ്പോ ദേ വരുന്നൂ ഒരു സൂപ്പര്‍ഫാസ്റ്റ് ഒരു തേങ്ങ പോലും വീഴാതെ..എന്നാ പിന്നെ തോക്കിന്റെ ഉള്ളില്‍ തന്നെ കേറി വെടി പൊട്ടിക്കാന്ന് തിങ്കി..അതിനും വേണേ ഒരു ഭാഗ്യം..യേത് ..:)

ഒരു ഡൌ: കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് പെരുമ്പാവൂര്‍ വഴി ആണോ പോവുന്നത്

2:04 AM  
Blogger ബിരിയാണിക്കുട്ടി said...

ഒറ്റയിരിപ്പിനിതും തീര്‍ന്നു.

അപ്പോ അങ്ങനെയാണര ചേട്ടന്‍ ഹൈദരാബാദിലെത്തിയതല്ലേ...

കാന്റീനിലെ ആ ഇരിപ്പിനു ശേഷം, നന്ദിനി ചിരിച്ചിട്ടു പോയ ആ വല്ലാത്ത ചിരിക്കു ശേഷം, ഒരു മൂന്നാം ഭാഗം വരുന്നുണ്ടോ എന്നൊരു സംശയം.

ഒട്ടും മുഷിപ്പിച്ചില്ല ഇതും.

2:08 AM  
Blogger അരവിന്ദ് :: aravind said...

കുട്ടന്‍‌സേ :-)
പെരുമ്പാവൂര് വഴിയല്ലേ? (ആത്മഗതം : ഇപ്പോ റൂട്ട് മാറ്റിയോ?)എന്നാ ഏറ്റുമാനൂരായിരിക്കും..എതോ ഒരൂര്.
ഇരുട്ടല്ലേ? സ്റ്റാന്റിലെ പേര് കണ്ടില്ലിഷ്ടാ. :-)

ബഹു.വായന‍ക്കാര്‍ ഇഷ്ടം പോലെ ഏത് സ്ഥലമിട്ടും വായിക്കുക.

2:09 AM  
Blogger അരവിന്ദ് :: aravind said...

ബിരികുട്ടീ..:-)

മൂന്നാം ഭാഗം എഴുതണോ? നന്ദിനി കല്യാണം കഴിച്ച് അമേരിക്കയില്‍ എത്തുന്നു. ഞാന്‍ ഹൈദ്രാബാദില്‍ തെക്ക് വടക്ക് നടക്കൂന്നു. അത്രേയുള്ളൂ. :-)

2:12 AM  
Blogger തമനു said...

അബ്രഹാം ചരിഞ്ഞ് വന്ന് തോളില്‍ തടഞ്ഞു നില്‍‌ക്കുന്നു. അവന്റെ വായില്‍ നിന്ന് അല്പാല്പം ഉമിനീര്‍ എന്റെ ഷര്‍ട്ടിലേക്ക് ഇറ്റുന്നുണ്ട്.
സാരമില്ല. നാറാന്‍ ഇനി ഒന്നും ബാക്കിയില്ലല്ലോ.


അലക്കി...

ഇടപ്പള്ളി മാതാവിന്റെ പേരിലൊരു കാര്‍ഡ് എനിക്കും വന്നിരുന്നു... അരവീ താനാരുന്നലേ എന്റെ പൈസ കളഞ്ഞത്‌... ?(ഞാന്‍ ഉദ്ദേശിച്ച കാര്യം നടന്നില്ല, അവളെ അവടമ്മാവന്റെ മോന്‍ തന്നെ കെട്ടി).

2:32 AM  
Blogger തമനു said...

അതു പറയാന്‍ മറന്നു ...

കുട്ടന്‍സേ, ഇതിന്റെ തേങ്ങ ഞാന്‍ അരവിയുടെ കഴിഞ്ഞ പോസ്റ്റിലേ അടിച്ചിരുന്നു. വെറുതേ തന്റെ ഒരു തേങ്ങ പോയി..

2:35 AM  
Blogger പുള്ളി said...

അരവിന്ദോ... അങിനെ ഒരു ഐസ്ക്രീമില്‍ കേസ് ഒതുക്കീല്ലേ...

"മുക്കണ മുഖഭാവം" നവരസങ്ങള്‍ക്കും പിന്നെ ഉദയനാണ് താരത്തിലെ ജഗതീടെ രണ്ട് അഡീഷണല്‍ രസങ്ങള്‍ക്കും ശേഷം ഇതാണ് നാട്യശാസ്ത്രം പുതിയ ഏഡിഷനില്‍ ചേര്‍ക്കാനുള്ള പന്ത്രണ്ടാമത്തെ രസം...
രസിച്ചു വായിച്ചൂ.

ആപത്തു വരുമ്പോ കൂട്ടത്തോടെ എന്നല്ലേ... വിശാലന്റെ പോസ്റ്റും ഇന്നു തന്നെ.

2:45 AM  
Blogger RR said...

തിങ്കളാഴ്ച നല്ല ദിവസമാണെന്നു പണ്ടാരാണ്ടു പറഞ്ഞതു സത്യം തന്നെ. കണ്ടില്ലേ, കൊടകരയിലും മൊത്തം ചില്ലറയിലും ഓരോ കിടിലം ഐറ്റംസ്‌ റിലീസ്‌ ആയി :)

രസിച്ചു വായിച്ചു :)

2:50 AM  
Blogger അനിയന്‍കുട്ടി said...

കലക്കി അളിയാ...

"കൈയ്യിലിരുന്ന ജ്യൂസ്‌ അവടെ തലയില്‍ കൂടി കമഴ്ത്താന്‍ തോന്നി. കോണൈസ്ക്രീം എടുത്ത് മോന്തക്ക് കുത്താനും."
പിന്നെ,
"ഉവ്വെടീ..നിനക്കോര്‍മ കാണില്ല.ജീവിതം എന്റെയല്ലേ.മനസ്സില്‍ "
...കൊടലു സമ്മര്‍സോള്‍ട്ടടിച്ചു...

സാര്‍..വാട്ടീസ് ദ പ്രൊസീജര്‍ റ്റു ചേന്‍ജ് ദ ജോബ്...

എന്‍ജോയ്ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌ഡ്‌..

2:54 AM  
Blogger വിപിന്‍‌ദാസ് said...

നന്നായിരുന്നൂട്ടോ!!
തിങ്കളാഴ്ച അടുത്തെ ഭാഗണ്ടാവുന്ന് പറഞ്ഞപ്പോ, ഇന്നു രാവിലെ തന്നെ നോക്കിയത് അതായിരുന്നു.... പക്ഷെ കണ്ടില്ല... അപ്പൊ വിചാരിച്ചു, ഇനിയിപ്പോള്‍, സൌത്താഫ്രിക്കയില്‍ തിങ്കളാഴ്ച ആയിട്ടുണ്ടാവില്ലാന്ന്..:)
പിന്നെ കുട്ടന്‍സിന്റെ കമ്മന്റ് മെയില്‍ ആയി വന്നപ്പോള്‍ മനസ്സിലായി വണ്ടി വന്നൂ‍ന്ന്....
പിന്നെ, ഈ ഇടപ്പള്ളി കാര്‍ഡ് പോലെ ഒരെണ്ണം എനിക്കും കിട്ടിയിരുന്നു, ഇപ്പഴല്ലേ മനസ്സിലായത്, അതിന്റെ ഒക്കെ ഡീലറാരാണെന്ന്...:)

2:57 AM  
Blogger Siju | സിജു said...

അരവിന്ദാ..
ഇതു കലക്കി.
മൂന്നാം ഭാഗം ഉണ്ടാകുമെന്നാ കരുതിയേ.. അപ്പോഴാ അതു കമന്റായി തന്നെ കണ്ടത്.

ഒരു ഡവുട്ട്.. നന്ദിനി കര്‍ത്താവിനെ വിളിച്ചു സത്യം ചെയ്തോ.. എന്തൊരു മത സൌഹാര്‍ദ്ദം..
ഗുരുവായൂരമ്പലത്തിലെ തന്ത്രി കാണണ്ട :-)

2:59 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്ദിനി ഡീസന്റായിരിക്കാം പക്ഷേ പെണ്ണല്ലേ... പറ്റിച്ചതാ സത്യം

3:19 AM  
Blogger Sul | സുല്‍ said...

1/2വിന്ദേ,
ഒറ്റയിരുപ്പിനങ്ങു തീര്‍ത്തു. കസറന്‍...
ഇന്നു മൊത്തം ചില്ലറ കൊടകരയെടുത്ത് വയര്‍ നിറഞ്ഞു. ഇനിയൊന്നും വേണ്ട ഇന്നത്തേക്ക്.

-സുല്‍

3:32 AM  
Blogger ഇടിവാള്‍ said...

കൊട് കൈ ..അരവീ!
ഇതുപോലെ രക്ഷകന്‍ റോളു കളിക്കാനുള്ള ആഗ്രഹങ്ങള്‍ എത്ര പ്രാവശ്യം മാറ്റി വച്ചിരിക്കുന്നു..

മസിലുകള്‍ തന്നെ കാരണം ;)

അടിപൊളീ വിവരണം കേട്ടോ ...

ആ വായീന്നു വീഴുന്ന ഉമിനീരു അരവിക്കഥകളില്‍ ഡീഫോള്‍ട്ടാ ല്ലേ ;)

3:48 AM  
Blogger മുല്ലപ്പൂ || Mullappoo said...

അരവീ,
രണ്ടു അങ്കവും വായിച്ചു.

ഫാസ്റ്റ് ഇത്തിരീം കൂടി പതുക്കെ പോയാ‍ലും ഞങ്ങക്ക് കുഴപ്പമില്ല.

ഈ നന്ദിനി തന്നെയാണോ ?!
ഇല്ല ഞാന്‍ ഒന്നും ചോദിക്കണില്ല.;)

4:21 AM  
Blogger ദില്‍ബാസുരന്‍ said...

ഹ ഹ.. അരവിന്ദേട്ടാ..

ചിരിച്ച് വയ്യാതായി.

ഓടോ: രക്ഷകന്‍ റോള് കളിച്ച് ബാംഗ്ലൂരില്‍ നിന്ന് കിട്ടിയ ഇടി.ഹോ.. പക്ഷെ കിട്ടിയതിലും കൂടുതല്‍ കൊടുത്തൂട്ടോ. ;-)

4:31 AM  
Blogger Peelikkutty!!!!! said...

കുറേ നേരം അവള്‍‌ടെ മുടിയില്‍ താരനുണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയിരുന്നു. ..
ഹി..ഹി..

ഒന്നാം‌ ഭാ‍ഗവും‌ ഇപ്പളാ വായിച്ചെ..പള്ളികണ്ടു കേറി മെഴുകുതിരികത്തിച്ചാ എനിക്കു വരും‌ കണ്‍‌ഫ്യൂഷന്‍‌സ്..ശിവനു വല്ലതും‌ തോന്ന്വൊ എന്നു..വെളിച്ചെണ്ണ കൊടുക്കണോ..ന്നു..അതൊ ഇവരു പരസ്പരം‌ പറയുവൊ എന്ന്..;-)

4:35 AM  
Blogger കുട്ടന്മേനൊന്‍::KM said...

അരേ.. ചിരിച്ചൊരു വഴിയായി.
മസിലുണ്ടായാലുള്ള ഓരോരോ തൊയരക്കേടേയ്..

4:50 AM  
Blogger വിശാല മനസ്കന്‍ said...

പൊന്ന രേ.. (നോ പുന്നാര. ഓക്കെ?)

മനസ്സമാധാനത്തോടെ വായിക്കല്‍ എന്നതൊന്നും കുറെ കാലമായി നടക്കാത്ത കാര്യമാണ്. എങ്കിലും ഫ്ലാഷിലെടുത്ത് കൊണ്ടുപോയി വീട്ടില്‍ വച്ച് സ്വസ്ഥമായി ഇരുന്ന് വായിച്ച് ചിരിച്ച് മരിച്ച് കാലത്ത് ഉയര്‍ത്തെണീറ്റ് വന്ന് നാളെ കമന്റിക്കോളാം.

:) കമന്റ് സ്പേസ് ബുക്ക്ഡ്!

5:08 AM  
Blogger kaithamullu - കൈതമുള്ള് said...

അരവീ,
“-പ്രൈസടിച്ച ലോട്ടറി ടിക്കറ്റ് പോക്കറ്റിലിട്ട്, ആ ഷര്‍ട്ട് അലക്കി പിഴിഞ്ഞവന്റെ അവസ്ഥ!“

കുറ്റം ചെയ്തവന് പോലീസ് സ്റ്റേഷന്റെ മുന്‍പിലൂടെ പോകേണ്ടി വന്നാലത്തെ മാനസികാവസ്ഥയില്‍ അരവി ഈ മുഴുവന്‍ എപിസോഡിലും പ്രത്യക്ഷമാകുന്നത് കണ്ടാല്‍ എങ്ങിനെ ചിരിക്കാതിരിക്കും?

5:24 AM  
Blogger ഉഡായിപ്പ് ബിനു said...

അതേ അരവിന്ദേട്ടാ.. "നന്ദിനി ഓര്‍ക്കുമോ അരവിന്ദേട്ടന്‍ വാങ്ങി കൊടുത്ത ഐസ്സ്ക്രീം ന്റെ കാര്യം....ഒരു സംശയം അതു കൊണ്ടു ചോദിച്ചതാ.."

7:18 AM  
Blogger വേണു venu said...

അരവിന്ദന്‍‍,
രണ്ടു ഭാഗവും വായിച്ചു.
ചിരി, വാക്കുകള്‍‍ കൊണ്ടു് നിറ്മ്മിക്കുന്നതെങ്ങനെ എന്നു് ഞാന്‍‍ അന്വേഷിക്കുകയായിരുന്നു . ഇല്ല അതു് മനസ്സിലാക്കാന്‍‍ വരികള്‍‍ വായിച്ചാലേ പറ്റൂ.
പണ്ടൊരു നടവഴി പ്രശ്നത്തില്‍ വകേലൊരമ്മാവന്‍ അയല്‍ക്കാരനോട് വഴക്കിടാന്‍ ഒരു ബലത്തിന് എന്നെ വിളിച്ചു കൊണ്ട് പോയതും , അയല്‍ക്കാരന്‍ അമ്മാവന്റെ മോന്തക്കൊന്ന് പൊട്ടിച്ചപ്പോള്‍ “ബാ പാം മ്മാവാ” എന്ന് പറഞ്ഞതുമാണ് ഏറ്റം ഒടുവില്‍ എന്റെ പെര്‍ഫോര്‍മന്‍‌സ്.
സാഹചര്യത്തെളിവുകള്‍ കാരണം‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള എല്ലാവരും പുണ്യാളന്മാരാണെന്ന് ആ നിമിഷം ഞാനുറപ്പിച്ചു.
കൊട്ടാരക്കര എന്നറിഞ്ഞോടി വന്നു് വായിച്ച ഞാന്‍‍ ഇഷ്ടപ്പെട്ടെ എന്നു് വലിയ വായില്‍ പറയുന്നു.:)

11:22 AM  
Blogger കുതിരവട്ടന്‍ | kuthiravattan said...

അരവിന്ദോ, ദുര്‍ബലനായിരുന്നൂല്ലേ ;-)

11:40 AM  
Blogger ദിവ (diva) said...

ഹ ഹ

ചിരിപ്പിച്ചു. അവസാനം കലക്കി :))

ഇതുപോലൊരു ബസ് സംഭവത്തില്‍ ഞാനും പെട്ടിട്ടുണ്ട്. പെണ്‍കുട്ടി ഇല്ലായിരുന്നൂന്ന് മാത്രം. ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയത്തിനുള്ള ബസ്സില്‍ വച്ച് ഞാന്‍ ചാരി നിന്ന കമ്പിയില്‍ നിന്ന് എന്നെ തള്ളിമാറ്റാന്‍ ഒരുത്തന്‍ ബലം പിടിക്കുന്നു ! ഞാനും വിട്ടുകൊടുത്തില്ല. മുഖത്തോട് മുഖം നോക്കാതെ ഉഗ്രന്‍ തള്ള് ! ഒടുവില്‍ സംഗതി കണ്ടുനിന്ന എന്റെ രണ്ട് കൂട്ടുകാര് വന്ന് എനിക് സപ്പോര്‍ട്ടായിട്ട് തള്ളി എന്നെ വിജയിപ്പിച്ചു :-) ചെറുപ്പക്കാര്‍ക്ക് ചാരിനില്‍ക്കാന്‍ അത്യാവശ്യമുണ്ടായിട്ടല്ല; ചുമ്മാ ഈഗോ ക്ലാഷ് !:-)

മൂന്നും നാലും അഞ്ചും ഭാഗങ്ങള്‍ പോരട്ടെ. ഇല്ലാത്തസമയം ഉണ്ടാക്കീട്ടാണെങ്കിലും ഞങ്ങള് വായിച്ചോളാം :)

ബ്ലോഗേഴ്സിന്റെ നല്ലകാലം. അപ്പുറത്ത് വീയെം തകര്‍ക്കുന്നു, ഇവിടെ അരവിന്ദ് അടിച്ചുപൊളിയ്ക്കുന്നു. പിന്നെ തമനു, സാന്‍ഡോസ്, സുന്ദരന്‍... പിന്നെ വേറെയും പുതിയ പുലികള്‍... വായിച്ചുതീര്‍ക്കാന്‍ പറ്റാത്തതിന്റെ പരിഭവമേയുള്ളൂ. (ഓഫീസില്‍, ബ്ലോഗും ഓര്‍ക്കൂട്ടും ഒക്കെ (പിന്മൊഴിപോലും) ബ്ലോക്കാക്കിയതുകൊണ്ട് ആകെ ഒറ്റപ്പെട്ടതുപോലെ തോന്നിയിരിക്കുകയായിരുന്നു. ഇപ്പോ ഏവിന്റെ കടാക്ഷം കൊണ്ട് ഒരു തരികിടപ്പണി വഴി പിന്മൊഴി അറ്റവും മുടിയും വായിക്കാം)


സസ്നേഹം

9:15 PM  
Blogger കലേഷ്‌ കുമാര്‍ said...

അഭിപ്രായം വെട്ടിത്തുറന്ന് തന്നെ പറയുന്നു - കലക്കി അരേ കലക്കി!

പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂടുന്നതിലുള്ള വിഷമവും ഒപ്പം അറിയിക്കുന്നു. (തിരക്കും കാര്യങ്ങളുമൊക്കെയാണെന്നറിയാം, എന്നാലും കൊടകരപുരാണങ്ങളെന്നപോലെ തന്നെ മൊത്തം ചില്ലറയിലും പുതിയ റിലീസ്‌ വരുന്നതും കാത്തിരിക്കുന്ന എന്നെപ്പോലെയുള്ളവരുണ്ടെന്ന് മറക്കരുത്‌!)

10:04 PM  
Blogger കറുമ്പന്‍ said...

പേടിയായിരുന്നു എന്നെഴുതാനെങ്കിലും ഉള്ള ധൈര്യം എങ്കിലും ഉണ്ടല്ലൊ... ഇവിടെ അതു പോലും ഇല്ലാതിരിക്കുവാ..എന്തായലും ഇപ്പൊ ഒരു കൂട്ടായ സ്തിഥിക്കു ചിലതൊക്കെ നടക്കും ഈ ബൂലോഗത്തില്‍ ..

കര്‍ത്താവിനെ പിടിച്ചു നന്ദിനി സത്യം ചെയ്തപ്പോ ഞാന്‍ വിചാരിച്ചു കഥയില്‍ ഇനിയും ട്വിസ്റ്റ് ഉണ്ടാവും എന്നു...ചിലപ്പോ അവളും കുറേ മെഴുകുതിരി കത്തിച്ചു കാണും ...

പിന്നേ ..അരവിന്ദേട്ടാ...കലക്കി കഠു വറത്തുട്ടോ...

10:36 PM  
Blogger അഗ്രജന്‍ said...

ഹഹഹ... അരവിന്ദാ... അടിപൊളി :)

ജോലിത്തിരക്കും പോസ്റ്റിന്‍റെ നീളം കൂടെ ആയപ്പോള്‍ വായന നീണ്ടു പോയി... അവസാനം ഉച്ചഭക്ഷണത്തിന്‍റെ കൂടെ ആവാമെന്ന് കരുതി പ്രിന്‍റെടുത്തു [ഒന്‍പത് പേജാ... ഒന്‍പത് പേജ്] :)

ഇനി ഈ പരിപാടിക്ക് (തീറ്റയോടൊപ്പം അരവിന്ദന്‍റെ പോസ്റ്റ് വായിക്കല്‍) നിക്കില്ല... ഭക്ഷണം തരിപ്പീ കേറല്‍ അത്ര സുഖമുള്ള പരിപാടിയല്ല... അതോണ്ടെന്നെ :)

രസിച്ചു വായിച്ചു... ഞാന്‍ കുറച്ചു നേരം ഒരു 21 വയസ്സുള്ള ചുള്ളനായി മാറി... കൂട്ടത്തില്‍ ടിക്കറ്റില്ലാതെ ദുബായീന്ന് നാട്ടീപ്പോയി വന്നു :)

ചിലത് ക്വാട്ടുന്നു... ഒരു മനസ്സമാധാനത്തിന് :)

"....അബ്രഹാം ഉറക്കം തൂങ്ങി, പന്ത്രണ്ടില്‍ നിന്ന് മൂന്നിലേക്ക് പോകുന്ന മിനിട്ട് സൂചി പോലെ എന്റെ തോളിലേക്ക് ചാഞ്ഞ് ചാഞ്ഞ് വരുന്നു..."

"...പ്രൈസടിച്ച ലോട്ടറി ടിക്കറ്റ് പോക്കറ്റിലിട്ട്, ആ ഷര്‍ട്ട് അലക്കി പിഴിഞ്ഞവന്റെ അവസ്ഥ..."

"...അമ്മൂമ്മസത്യം, എന്റെ വിരലിലെ ഒരു കോശം പോലും അവള്‍ടെ മുടിയുടെ ഒരു കോശത്തില്‍ തൊട്ടിട്ടില്ല. എന്നിട്ടും അവള്‍ കണ്ടത്, സീറ്റിന്റെ കമ്പിയില്‍ കൈ പിടിപ്പിച്ചിരിക്കുന്ന എന്നെ!..." ഹോ... അപ്പോഴത്തെ ആ അവസ്ഥ ആലോചിച്ചിട്ടെനിക്ക് ചിരിക്കാന്‍ വയ്യ :)

"...ഫസ്റ്റ് നൈറ്റില്‍ ബെഡ്‌റൂമിലേക്ക് വീട്ടാര് നോക്കി നില്‍‌ക്കെ പോണ ചെക്കനെ പോലെ,..." :))

അപ്പോ തകര്‍ത്തു :)

വാല്‍കഷ്ണം: അരവിന്ദന്‍ ഡീസന്‍റായിരുന്നൂട്ടോ :)

4:19 AM  
Blogger തക്കുടു said...

കലക്കി മാഷേ കലക്കി....

4:27 AM  
Blogger indiaheritage said...

അരവിന്ദോ,

ഇത്ര നീളത്തില്‍ എഴുതിയാല്‍ ഞങ്ങളെ പോലെ ഇടക്കിടക്ക്‌ അല്‍പം സമയം മാത്രം ഉപയോഗികാന്‍ കിട്ടുന്നവര്‍ കുഴങ്ങിപ്പോകുമേ. വായന നിര്‍ത്താനും സാധിക്കില്ല, തുടരാനും സാധിക്കില്ല എന്ന അവസ്ഥ അതനുഭവിച്ചാലേ മനസിലാകൂ.

നന്നായി രസിച്ചു കേട്ടൊ

6:05 AM  
Blogger കരീം മാഷ്‌ said...

അരവിന്ദാ ഒന്നാം ഭാഗത്തിനോളം വന്നില്ല.
വാല്‍കഷ്ണം പോസിറ്റീവായിട്ടാണോ അതോ നെഗറ്റീവായിട്ടാണോ വായിക്കേണ്ടത്.
പറച്ചില്‍ പതിവു പൊലെ നന്നായി.
പക്ഷെ ത്രഡു ബലം പോരാ!
അടുത്തതു പോരട്ടെ!

10:42 AM  
Blogger രമേഷ് said...

അരവിന്ദേട്ടാ കിടിലം..........
അതേയ് ആ മാമാങ്കം-1 pdf ആക്കി എന്റെ കൂട്ടുകാര്‍ക്ക് ഞാന്‍ അയച്ചു കൊടുത്തിരുന്നു(കടപ്പാട്:-അരവിന്ദ് എന്നു വെച്ചിറ്റുണ്ടേ..), അത് കൈ മാറി, കൈ മാറി എവിടെയൊക്കെയൊ എത്തിയിട്ടുണ്ട്, ഞാനറിയാത്ത പലരും നന്നായിട്ടുണ്ട്,ആരാ ഈ അരവിന്ദ്?, ജോലിക്ക് ചേരാന്‍ പറ്റിയൊ? തുടങ്ങി ഒരു പാട് കാര്യങ്ങള്‍ ചോദിച്ച് മെയില്‍ അയക്കുന്നുണ്ട്..ആദ്യത്തതിനൊക്കെ ഞാന്‍ മറുപടി അയച്ചിരുന്നു..., ഇപ്പൊ അയക്കാറില്ലാ...... ഞാനറിയാത്തതും അറിയുന്നവരുമായ ഒരു പാട് പേര്‍ക്ക് വേണ്ടി....
അവരുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു...
remeshneelamana@yahoo.co.in

9:23 PM  
Blogger വിന്‍സ് said...

hahaha kalakki.

8:04 AM  
Blogger KiKS said...

This comment has been removed by the author.

4:17 AM  
Blogger KiKS said...

ചേട്ടോ, സെറ്റപ്പ് !!!

4:18 AM  
Blogger arun said...

അരവിന്ദേ.. തകര്‍ത്തൂ!!

ഞാന്‍ നന്നായി ആസ്വദിച്ചു!കാരണം ഇത് പോലെ ഗ്രൂപ്പ് ഡിസ്കഷനും മറ്റ് യുദ്ധമുറകളും കഴിഞ്ഞ് മേഫെയറില്‍ വന്ന് ജോയിന്‍ ചെയ്ത ആളാണ് ഞാനും!!
മാഷ് ELTP ഏത് ബാച്ച് ആണെന്നാ പറഞ്ഞത്?!

1:44 PM  
Blogger പ്രിയംവദ said...

രസകരം..ഓര്‍മള്‍ കൈവള ചാര്‍ത്തി..
(പെരിങ്ങ്സിസിന്റെ antifeminist ഗര്‍ഭശ്രീമാനെ വായിച്ചതിന്റെ കെട്ടു വിട്ടു..)

ഒരു 'മുകേഷ്‌ സിനിമ' തിരകഥ വായികുന്നതുപോലുണ്ടു..

6:27 PM  
Blogger Vipin said...

kidilam..kidilam..bhagam 1 and 2 otta iruppinu vayichu..super

10:29 PM  
Blogger സുകുമാരപുത്രന്‍ said...

അയ്യോ! എന്റ1/2വിന്ദോ!!!!
സ്തുതി...

ഇതൊക്കെ കാണുമ്പോള്‍ അസൂയയാ...
എനിക്കെന്താ എഴുതാന്‍ പറ്റാത്തേ...
മിക്കവാറും കണ്ണു കിട്ടാന്‍ ചാന്‍സുണ്ട്...
ശ്ശോ!

നല്ല കിടിലന്‍ എഴുത്തന്നേ!

11:46 PM  
Blogger V@rsha said...

hello..
am your junior in CEC..:)just passing out..got this link from CEC community in orkut..U r simply superb n amazing..after reading ur works i felt like going thru basheer's work...if u r not in orkut..pls do join n join the community too..
al d very best
cheers

12:37 PM  
Blogger സൂഫി said...

അരവിന്ദാ,
ഇമെയില്‍ വഴി കിട്ടിയ ഇടപ്പള്ളി മാമാങ്കം ആദ്യ വരി വായിച്ചപ്പോഴേ ഇതു നുമ്മടെ അരവിന്ദന്‍ സ്റ്റയിലാണല്ലോ എന്നോര്‍ത്തു ശങ്കിച്ചു നോക്കുമ്പോള്‍ സങ്ങതി അരവിന്ദന്‍ തന്നെ...
ഒറ്റയടിക്കു വായിച്ചിട്ട് മൊത്തം ചില്ലറ-യില്‍ ഓടിയെത്തി മാമാങ്കം 2-ഉം വായിച്ചു.
അരവിന്ദാ ഈ സ്റ്റയില്‍ നിനക്കു മാത്രം സ്വന്തം..
കീപിറ്റപ്പ്
: സൂഫി

3:11 AM  
Blogger Pramod said...

oru translator ondarinangil!! :)

8:18 AM  
Blogger Sayi P S said...

Aravindo ..moonnam bhagam venam ... Nandini Amerikayil ethunnu , aravindal thekku vadakku .. ithrem pore Aravindanoru Ramayanam ezhuthan ulla vakayundallo !!!

7:32 PM  
Blogger വിശാല മനസ്കന്‍ said...

“പണ്ടൊരു നടവഴി പ്രശ്നത്തില്‍ വകേലൊരമ്മാവന്‍ അയല്‍ക്കാരനോട് വഴക്കിടാന്‍ ഒരു ബലത്തിന് എന്നെ വിളിച്ചു കൊണ്ട് പോയതും , അയല്‍ക്കാരന്‍ അമ്മാവന്റെ മോന്തക്കൊന്ന് പൊട്ടിച്ചപ്പോള്‍ “ബാ പാം മ്മാവാ” എന്ന് പറഞ്ഞതുമാണ് ഏറ്റം ഒടുവില്‍ എന്റെ പെര്‍ഫോര്‍മന്‍‌സ്.“

എനിക്ക് വയ്യരോ...

9:12 PM  
Blogger കൊച്ചന്‍ said...

"സൂപ്പര്‍ഫാസ്റ്റിന്റെ വേഗതയില്‍ നന്ദിനിയുടെ മുടി പാറിപ്പറന്ന് കളിക്കുന്നു. കുറേ നേരം അവള്‍‌ടെ മുടിയില്‍ താരനുണ്ടോ എന്ന് സൂക്ഷിച്ചു നോക്കിയിരുന്നു. മടുത്തപ്പോള്‍ പുറത്തോട്ട് നോക്കിയിരുന്നു"

ബെസ്റ്റ്, ബെസ്റ്റ്..

1:16 AM  
Blogger jifi said...

അരവിന്ദേട്ടാ ... മാമാങ്കം രണ്ടും കലക്കി!!
-ജിഫി

4:39 AM  
Blogger Sha said...

Hi friends,Long back one of my friends introduced me to blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

2:31 AM  
Blogger Jayarajan said...

എനിക്കു വയ്യ. ഇതിലും 50 എന്റെ വക ഇരിക്കട്ടെ. മാമാങ്കങ്ങള്‍ ഇനിയും പോരട്ടെ.....

9:29 AM  
Blogger blogappan said...

adioli machaaaa......

http://oru-blogappan.blogspot.com/

6:21 PM  
Blogger Sha : said...

അടുത്തതു പോരട്ടെ!

1:23 AM  
Blogger പോക്കിരി വാസു... said...

അരവിന്ദേട്ടാ...വൈകി എത്തിയ ഒരു വായനക്കാരനാണു ഞാന്‍ , എല്ലാ പോസ്റ്റും ഒരു ദിവസം കൊണ്ടങ്ങട് വായിച്ചു തീര്‍ത്തു..എല്ലാം കിടിലന്‍, ഉപമകള്‍ അടിപൊളി...

8:19 AM  
Blogger Jayarajan said...

ഇപ്പോള്‍ പുതിയ പോസ്റ്റിലൊന്നും കമന്റാന്‍ കഴിയുന്നില്ലല്ലോ. എന്തു പറ്റി? ഏതായാലും അച്യുത് കൃഷ്ണന്‍ അരവിന്ദന്‍ ആള്‍ 'ക്യൂട്ട്' പയ്യന്‍ തന്നെ. എന്റെ സ്നേഹാന്യോഷണങ്ങള്‍

6:09 AM  
Blogger mobilizer said...

sudhakarante episode varaye vaayichullu ennaalum abhinandikkathirikkan kazhiyunnilla
gambeeramaayittundu

6:42 AM  
Blogger Visala Manaskan said...

ലോങ് ടൈം നോ പോസ്റ്റ്! :((

എന്ന്,

ദുഖാര്‍ത്തരായ ബ്ലോഗ് കുടുംബാഗംങ്ങള്‍

12:45 AM  
Blogger Eccentric said...

കിടിലം അളിയാ കിടിലം !!
ഇത് പല കുറി വായിച്ചിട്ടുന്ടെലും ഒരു കമന്റ് എഴുതാന്‍ ഇന്നാണ് അവസരം കിട്ടിയത്.

10:31 PM  
Blogger babs said...

നന്നായിറ്റുണ്ടു.. കണ്ണില്‍ നിന്നു 2 തുള്ളി അടര്ന്നു വീണു ചിലപ്പൊ നൈറ്റ് ഷിഫ്റ്റ് ഇല്‍ അയതു കൊണ്ടായിരിക്കും

3:11 PM  
Blogger gane said...

nanai oru romantic thrillerilotu pokum enu karuthi nirasha pedenddi vanu..

3:52 AM  

Post a Comment

Links to this post:

Create a Link

<< Home