കായികമീറ്റും കൊച്ചിയും
അക്കൊല്ലം നേര്യമംഗലം നവോദയയില്‍ വച്ചു നടന്ന അഖിലകേരള നവോദയ സ്പോര്‍ട്‌സ് മീറ്റില്‍ ഞങ്ങളുടെ ഊരകം നവോദയ ഫുട്ബോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്റ്റയിലന്‍സ്‌സ്റ്റീല്‍ കപ്പടിച്ചു! ഫൈനല്‍ സ്കോര്‍ ഊരകം 4 നേര്യമംഗലം 2.
എന്നുവച്ചാല്‍, പാടത്ത് പിന്നാക്കം മലക്കം മറിഞ്ഞുവീണ്, തലക്കകത്തും പുറത്തും മണ്ണുമായി നിന്ന നജീബ് സാര്‍, ബീടരുടെ രണ്ടു ദിവസത്തെ, ഉഴിച്ചില്‍, പിഴിച്ചില്‍, ചവിട്ടിത്തിരുമ്മല്‍, തിരുമ്മാതെയുള്ള ചവിട്ടല്‍ ഇവക്ക് ശേഷം തിരികെ വന്ന് അജ്ജാതി മരണകോച്ചിംഗ് അല്യോ ഞങ്ങള്‍ക്ക് തന്നത്!
ഒരുതരം പകരംവീട്ടല്‍ പോലെ ഞങ്ങളെ അന്നേവരെ ഒരു കോച്ചും ചെയ്യിപ്പിക്കാത്ത, അവയവങ്ങള്‍ കോച്ചിപ്പിടിക്കുന്ന തരത്തിലുള്ള എക്സര്‍സൈസുകള്‍ നിര്‍ത്താതെ ചെയ്യിപ്പിച്ചു. അച്ചാലിച്ചാല്‍ പായിച്ചു. ചാടിച്ചു, ഉരുളിച്ചു ,ബോളെടുത്ത് തലക്കെറിഞ്ഞു.
അതു കൊണ്ടെന്താ? ഹോം ഗ്രൌണ്ടില്‍ കളിച്ച നേര്യമംഗലത്തിനെ കളി അവസാനിക്കും വരെ നാലേപൂജ്യത്തിനു എയറില്‍ നിര്‍ത്താനും അവസാനം, പാവങ്ങളല്ലേ, രണ്ടെണ്ണം അടിച്ചോട്ടെ എന്ന രീതിയില്‍ കളിച്ച് നാലേരണ്ടിന് കപ്പടിക്കുകയും ചെയ്തു, മലപ്പുറം!
മറഡോണ ശശി, ഗുള്ളിറ്റ് ഷാജി, ബെബറ്റോ ലാല്‍ എന്നീ എണ്ണം പറഞ്ഞ മലപ്പുറം കളിക്കാരുടെ മാസ്മരിക കളി ഞാന്‍ ഒരിക്കലും വിസ്മരിക്കില്ല.
കാരണം, നല്ല വൃത്തിക്കിരുന്ന് കളി കാണാന്‍ തക്കവണ്ണം നജീബ് സാറിന്റെ തൊട്ടടുത്ത് മരബെഞ്ചിലല്ലായിരുന്നോ ഫുള്‍ടൈം നമ്മുടെ സ്ഥാനം!
സബ്‌സ്റ്റിറ്റ്യൂട്ട് ഇറക്കി എന്നെ ഒറ്റക്കളിപോലും കളിപ്പിച്ചില്ലെങ്കിലെന്താ, സുധയടക്കം എല്ലാവരുടേയും മുന്‍പില്‍ ആളാവാന്‍ ആ ഒരു ഇരിപ്പ് മാത്രം മതിയായിരുന്നു.
കളിക്കിടെ വല്ലവനും ഒരു ബോള് മിസ്സാക്കിയാല്‍, ബഞ്ചിലിരുന്ന്, “ഛേഹ്! എന്താണ്ടാ ക്ണാപേ ഈ കാട്ടണേ? മര്യാദക്ക് കളി!“ എന്ന് ഉറക്കെപ്പറഞ്ഞ് അപ്രത്ത് തോഴിമാരുമായി കളി കാണാന്‍ വന്ന സുധയെ ഒളികണ്ണിട്ട് നോക്കുമ്പോള്‍ “ഓ,,അരവിന്ദനെ എന്താ സാറ് ഇറക്കാത്തത്, ഒറ്റക്ക് ജയിപ്പിച്ചു കൊടുക്കുമല്ലോ“ എന്നൊരു ഭാവം അവളുടെ മുഖത്ത്.
മതി. റ്റാര്‍ഗെറ്റ് അചീവ്ഡ്.
എന്റെ വികാരപ്രകടനം കണ്ട്, ഇനിയിവനെങ്ങാനും ചക്കവീണ് മുയല്‍ ചരമമടയുന്ന സൈസില്‍ ഗോള് കയറ്റുമോ എന്ന് സംശയം തോന്നി, എന്നാല്‍ നീ എറങ്ങി കളി എന്ന് 'വിസിലുവിഴുങ്ങി' പറയരുതേ എന്നു മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന.നാറാന്‍ വേറൊന്നും വേണ്ട.
ഏതായാലും ഭാഗ്യത്തിന് (മലപ്പുറം ടീമിന്റെ ഭാഗ്യം ന്ന്) അതുണ്ടായില്ല. പക്ഷേ ഫൈനലിനു ശേഷം മറഡോണശശിയെ പൊക്കിയെടുത്ത് നൃത്തം വയ്കാന്‍ ഞാന്‍ കളിക്കളത്തില്‍ ആവേശത്തോടെ കാല്‍ ചവുട്ടി. തരുണികളെ, നായകനൊപ്പം ഇംപ്രസ്സ് ചെയ്യിപ്പിക്കും നായകന്റെ നല്ല സുഹൃത്തും എന്ന് മുകേഷ്-ജഗദീഷ് സിനിമകള്‍ കണ്ട് എനിക്ക് മനസ്സിലായിരുന്നു. പൊക്കിയെടുത്തു ചുമലില്‍ വച്ച ‘മറഡോണ‘യുടെ മൂട് തോളിരുന്നു കാഴ്ചക്കു വിഘാതമുണ്ടാക്കിയിരുന്നെങ്കിലും ഒന്നാമതേ കോങ്കണ്ണന്‍ പിന്നെ ഒളിഞ്ഞുനോട്ടവും എന്നു പറയുമ്പോലെ കഷ്ടപ്പെട്ടാണെങ്കിലും സുധയെ നിരീക്ഷിച്ച് എന്റെ പൃഷ്ഠദ്വാഹകപ്രകടനം വെറുതേയായില്ല എന്നുറപ്പ് വരുത്തി.
ആള്‍ കേരള ഇന്റര്‍ നവോദയ സ്പോര്‍ട്‌സ് ഫെസ്റ്റിന് അങ്ങനെ സമാപനമായി.
സ്പോര്‍ട്ട്സ് ഫെസ്റ്റ് എന്നു വച്ചാല്‍, ഓണം , കൃസ്തുമസ്, ബക്രീദ്, മുതലായ ആണ്ടിലൊന്നാഘോഷങ്ങള്‍ പോലെ, നവോദയക്കാര്‍ക്ക് എല്ലാംമറന്ന് അര്‍മാദിക്കാനുള്ള ഒരവസരമായിരുന്നു.
നവോദയയിലെ “എച്ചിക്കൂട്ടീവ് ഷെഫ് “ ദാമോദരേട്ടന് പരത്തിചുട്ട് വിടുന്ന “ജയ് മാതൃഭൂമി “ചപ്പാത്തികള് (കല്ലും മണ്ണും ചപ്പാത്തിയുടെ എസെന്ഷ്യല് ചേരുവ ആയതിനാലാണ് ഈ പേര്)ഒറ്റയിരിപ്പിന് ഇരുപതെണ്ണം വരെയകത്താക്കിയിരുന്ന കാലമായിരുന്നു അത്. ആദ്യം ചപ്പാത്തി ദാല്‌വെള്ളത്തില്‍ നനച്ച്, ഒന്ന് പിഴിഞ്ഞിട്ട് തിന്നും. ദാല് തീര്‍ന്നാല്‍ പിന്നെ പാലില്‍ മുക്കിത്തിന്നും, പാലും തീര്‍ന്നാല്‍ ചപ്പാത്തീം പച്ചവെള്ളോം . ഏങ്ങിനെയാണെങ്കിലും ഇരുപത് തികച്ചേ അടങ്ങൂ. തൊണ്ടേന്നെറങ്ങാന്‍ ശകേലം വെള്ളമയം. അത്രേള്ളൂ. വേറെ നിര്‍ബദ്ധമൊന്നുമില്ലായിരുന്നു.
അങ്ങിനെയുള്ള എനിക്കും കൂട്ടുകാര്‍ക്കും നവോദയ സ്പോര്‍ട്ട്സ് മീറ്റ് എന്നുവച്ചാല്‍ ഒരു മീറ്റ്-തീറ്റമീറ്റ് കൂടിയായിരുന്നു.
കാല്‍പന്തു കളി, ഓടിച്ചാട്ടം, ഉണ്ടയേറ് (ഷോട്ട്പുട്ട് എന്ന് സാധാരണ മലയാളികളും ഷോട്ട്പിട്ട് എന്ന് തൃശൂര്ക്കാരും പറയുന്ന ഇനം), വടിയേറ്, കൈപ്പന്തടി ഇത്യാദി കായികപരിപാടികളില്‍ പങ്കെടുക്കുന്ന മുഠാളന്മാരുടെ മീറ്റല്ലേ..ഭക്ഷണം സൂപ്പറായിരുന്നു.
എന്നും ഉച്ചക്കും രാത്രിയും ചിക്കന്‍, മുട്ട, ബീഫ്. പിന്നെ ഇടക്ക് സ്പെഷ്യല്‍ പറോട്ട, ബിരിയാണി. രാവിലെ പാല് (ഹോര്‍ളിക്സ് ഇട്ടത്), വൈകുന്നേരം ചായ, ഫ്രൂട്ട് ബണ്‍, പാര്‍ലേ-ജി.
മലപ്പുറം നവോദയയില്‍ സ്പെഷ്യല്‍ ഭക്ഷണം ഗുരുവായൂരമ്പലത്തില്‍ ചന്ദനം കൊടുക്കുന്ന സ്റ്റൈലില്‍ ആയിരുന്നു വിതരണമെങ്കില്‍ സ്പോര്‍ട്ട്‌മീറ്റിനത് പുത്യാപ്ലയെ പെണ്‍വീട്ടുകാര്‍ ഇരുത്തിയൂട്ടുന്ന മട്ടിലായിരുന്നു.
സബ്‌സ്റ്റിറ്റ്യൂട്ട് കളിക്കാരന്‍ ആയിരുന്നതിനാല്‍ പ്രത്യേകിച്ച് പണിയും പ്രാക്റ്റീസുമൊന്നും ചെയ്യേണ്ടാത്തതുകൊണ്ട്‍, സൂപ്പര്‍ ഫാസ്റ്റിന് പിന്നാലെ അണച്ച്കിതച്ച് മുക്കിമൂളി ഓര്‍ഡിനറി സര്‍ക്കാരുവണ്ടി സ്റ്റാന്‍ഡിലേക്ക് വരുമ്പോലെ, ഓട്ട ഇനങ്ങളില്‍ ഏറ്റം പിറകില്‍ സ്ഥിരം ഫിനിഷ് ചെയ്യുന്ന മലപ്പുറം അത്‌ലെറ്റ്സിന് ഗ്ലൂക്കോസും, ചെറുനാരങ്ങാ മുറിയും പഞ്ചസാരയും, ഒരു ആക്കിയ ചിരിയോടെ കൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഞാനേറ്റെടുത്തു..വെയിലുകൊണ്ട് വാടിയെങ്കിലും നാരങ്ങാ-പഞ്ചാര കോമ്പിനേഷന്‍ ‘സ്വയംസേവക് ‘ എന്ന അണ്‍ഒഫീഷ്യല്‍ റോളുകൂടി സ്വയം ഏറ്റെടുത്തതിനാല്‍ എന്റെ തടി മെച്ചപ്പെട്ടു തന്നെനിന്നു.
അങ്ങനെ ആകെക്കൂടി “എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വൈറ്റമിന് ഫുഡ് മാത്രം“ എന്ന് മഹാകവി പാടിയ അവസ്ഥ.
ഭക്ഷണക്കാര്യം അവിടെ നില്‍ക്കട്ടെ (വായില്‍ വെള്ളം വന്നിട്ട് വയ്യന്ന്!)
മറ്റു നവോദയകളില്‍ നിന്നുള്ള തരാതരം പെണ്‍കുട്ട്യോളെ കാണാനും വായിനോക്കാനും ഒത്താല്‍ ഒരു ഇന്റെര്‍ നവോദയ ലൈന്‍ വലിക്കാനുമുള്ള അസുലഭ അവസരം കൂടിയായിരുന്നു സ്പോര്‍ട്ട്സ് മീറ്റ്.
സുധ എന്ന മലപ്പുറം ക്ലിയോപാട്രയെ മൈന്റ് ചെയ്യാതെ നടക്കാന്‍ ഞാനടക്കം ആണ്‍കുട്ട്യോള്‍ക്ക് ചങ്കൂറ്റം ലഭിക്കുന്ന അസുലഭ ദിവസങ്ങള്‍.
“..പെരിയേന്നുള്ള ആ ചരക്കിനെ ഈയ് കണ്ടെടാ? ആ ചോന്ന ട്രൌസറിട്ട് ഓടിയെ? ന്താ മോനേ........ഹൈശ്! ...മ്മടെ സുധേനെ ന്തിനാ കൊള്ളാ!” എന്ന് ദീര്‍ഘനിശ്വാസത്തോടെ പരസ്പരം പറയുന്ന ദിനങ്ങള്‍.
ഏഷ്യാഡിലും ഒളിമ്പിക്സിലും മറ്റും ഓട്ടത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ കണ്ടിട്ടില്ലേ, പിറകില്‍ പിന്നിയിട്ട നീണ്ട എണ്ണമിന്നുന്ന കറുത്തകേശഭാരം, നെറ്റിയില്‍ പൊട്ട്, കാതില്‍ ഞാത്ത്, കഴുത്തില്‍ താലി(ഓര്‍ കുരിശ്), മെലിഞ്ഞ ആകാരം, തീരെ ചേരാത്ത അയഞ്ഞ കൈയ്യില്ലാ ബനിയന്‍, പളപളാ കിടക്കുന്ന ട്രൌസറ്, നെഞ്ചില്‍ പതാക, കൈയ്യില്‍ എച്.എം.ടി ലേഡീസ് വാച്ച്, മുഖത്ത് പകപ്പ്-അണ്ടി കളഞ്ഞ അണ്ണാറിച്ചിയുടെ ഭാവം. ഉറപ്പിക്കാം കേരള വനിതാ അത്‌ലറ്റ്.
ഏതാണ്ടാ ഒരു സ്റ്റാറ്റസായിരുന്നു ഞങ്ങളുടെ മനസ്സില്‍ മലപ്പുറം(സ്വന്തം) നവോദയയുടെ വനിതാ അത്‌ലറ്റുകള്‍ക്കും.
യു.എസ്.എ,ക്യാനഡ, ജര്‍മനി, ബ്രിട്ടന്‍ മുതലായ ഒന്നാംകിട രാജ്യങ്ങളില്‍ നിന്ന് വന്ന് , മുലക്കച്ചയും കോണാനും കെട്ടി, കൂളിംഗ് ഗ്ലാസുമിട്ട് ഓടാന്‍ നില്‍ക്കുന്ന മദാമ്മകളെ ഇന്ത്യക്കാര്‍ ടി വിയില്‍ കൂടിയെന്നപോലെ , ഒന്നാം കിട നവോദയകളിലെ അത്‌ലെറ്റ്സിനെ ഞങ്ങളും മിഴിചിമ്മാതെ നോക്കി നെടുവീര്‍പ്പുകളിട്ടു.
ഇടുക്കി, നേര്യമംഗലം, വെച്ചൂച്ചിറ നവോദയകളിലെ നാരീമണികള്‍, മരിയണ്‍ ജോണ്‍സും ജാക്കി ജോയ്നര്‍ കേര്‍സീയേയും പോലെ, റണ്ണിംഗ് ഷൂസും, ടൈറ്റ്‌സും, ഹെഡ് ബാന്റിട്ട് ഒതുക്കിയ മുടിയുമായി വെടിക്കെട്ട് പാച്ചില്‍ പാഞ്ഞ് മെഡലുകള്‍ വാരിയപ്പോള്‍, മലപ്പുറത്തിന്റെ വനിതകള്‍ ക്യാന്‍വാസ് ഷൂസും, പാവാട വെട്ടിത്യപ്പിച്ച മുട്ടറ്റം വരെയുള്ള ലൂസ് ബര്‍മുഡയുമിട്ട് നാണംകുണുങ്ങിയോടി ലാസ്റ്റ് ഫിനിഷ് ചെയ്ത്, നാരങ്ങയും പഞ്ചാരയും എന്റെ വക അഡിഷണല്‍ ‘പഞ്ചാര‘യും കൈപ്പറ്റി തൃപ്തിപ്പെട്ടു.
അങ്ങനെയിരിക്കെ കോട്ടയത്തുനിന്നു വന്ന ഒരു വെളുവെളുമ്പനെയുള്ള ഓട്ടക്കാരിയോട് എനിക്കൊരു വീക്ക്നെസ്സ് തോന്നുകയും അവളെ ചുറ്റിപ്പറ്റി നടക്കാനും തുടങ്ങി.
എട്ടുപത്ത് സ്കൂളില്‍ നിന്നുള്ള പിള്ളേരാണ് ഒരുമിച്ചു കൂടിയിരിക്കുന്നത്. അദ്ധ്യാപകര്‍ക്ക് അത്ര കണ്ട്രോളൊന്നുമില്ലാത്ത സമയം...പോരാത്തതിന് നല്ല ആരോഗ്യമുള്ള പിള്ളേരും. മൂക്കുകയറുപൊട്ടിയ ചവിട്ട്കാളകളുടെ കണക്ക് പിള്ളേര്‍ മുക്രയിട്ടു നടക്കുന്ന കാലം.
ഞാനാ ടൈപ്പല്ല എന്നിരിക്കിലും, രാത്രി ഭക്ഷണം കഴിക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന മിസ് കോട്ടയത്തിനെ ഒന്ന് ചിരിച്ച് കാണിച്ച്, ഒരു ചിരി തിരിച്ചും വാങ്ങി ഐശ്വര്യമായി കാര്യങ്ങളൊക്കെ ഒന്നു തുടങ്ങിവെയ്കാം എന്ന് കരുതി ഞാന്‍ ഒന്നു മന്ദഹസിച്ചതാണ്.
മന്ദഹാസം പതിച്ചത് അവളുടെ അപ്പുറത്ത് നിന്ന ഇടുക്കിക്കാരി ഷോട്ട്‌പുട്ട് താരത്തിന്റെ കണ്ണിലും!
കാലന്‍കുടകളറില്‍, തവനൂര്‍ പാപ്പിനിക്കാവ് ഉത്സവത്തിന് “ദാരികനും കാളീം“ കളിക്കാന്‍ മീശവടിച്ച മുഖത്ത് , ലിപ്സ്റ്റിക്കും, റോസ്‌പൌഡറും തേച്ച് , വിഗ്ഗും വച്ചു കാളീടെ പെണ്‍വേഷം കെട്ടിനില്‍ക്കുന്ന പുഷ്പാംഗദന്‍ ചേട്ടന്റെ മോറുള്ള ഒരു സാധനം.
അവള്‍ എന്നെനോക്കി നാണത്തോടെ മന്ദഹസിച്ച ആ ഒരു മന്ദഹാസം കണ്ട് എന്റെ തല മന്തിക്കുകയും വയറു സ്തംഭിക്കുകയും വിശപ്പുകെടുകയും, ശബരിമലക്ക് പോകണം എന്നൊരു തോന്നല്‍ ആ ക്ഷണം ഉളവാവുകയും ചെയ്തു.
പിന്നാലെ നടക്കുന്ന ആരാധകരെക്കൊണ്ട് മോണിക്കാസെലസ്സ് മുതല്‍ ഡിമ്പിള്‍കപാഡിയാ വരെയുള്ളവര്‍ക്ക് നേരിടേണ്ടിവരുന്ന ഭീകരമായ മാനസ്സികസംഘര്‍ഷം അന്നാണ് എനിക്ക് മനസ്സിലായത്.
പറഞ്ഞ വാക്കുപോലെ ചിരിച്ച ചിരിയും തിരിച്ചെടുക്കാന്‍ പറ്റാത്തതിനാല്‍ ആ ഇടുക്കി ഷോട്ട് പുട്ടിനെ ആവുന്നത്ര ഒഴിവാക്കിയാണ് ഞാന്‍ പിന്നീട് നടന്നത്...ചില സന്ദര്‍ഭങ്ങളില്‍ അത്താഴത്തിനുള്ള ചിക്കന്‍ ബിരിയാണിവരെ എനിക്ക് സ്കിപ്പ് ചെയ്യേണ്ടി വന്നെങ്കിലും!
ചുരുക്കം പറഞ്ഞാല്‍ , ഫുട്ബോളിന് കിട്ടിയ കപ്പുമായി, മഹാമഹത്തിന് കൊടിയിറങ്ങി, മലപ്പുറത്തേക്ക് തിരിക്കാന്‍ ബസ്സില്‍ കയറി, നജീബ് സാറ് “ആ പൂവാ റൈറ്റ്” വിസിലടിച്ചപ്പോഴാണ് സമാധാനമായത്.
ഇടുക്കി കേസുകെട്ടിനെ സുധയെങ്ങാനും കണ്ടിരുന്നെങ്കില്‍...എന്നെ തെറ്റിദ്ധരിക്കില്ലേ..ശോ!
മലപ്പുറത്തു നിന്നും വാടകക്കെടുത്ത ബസ്സിലാണ് ഇങ്ങോട്ടുമങ്ങോട്ടും യാത്ര എന്നത് കൊണ്ട്, പാട്ടും കളിയും കുമ്മിയടിയും ചിരിയുമൊക്കെയായിരുന്നു മടക്കയാത്ര.
പോരാത്തതിന് ശിഷ്യന്മാര്‍ വാങ്ങിയ ഫുട്ബോള്‍ കിരീടത്തില്‍ നജീബ് സാര്‍ അതീവ സന്തുഷ്ടനും!
സാറു മനസ്സു തുറന്നു പാടി..
“നേര്യമംഗലംകാരന്‍ പ്രസാദുചേട്ടനിന്നൊരു മുഴുകുപ്പി സോഡാ വേണം...”
അപ്പോ ഞങ്ങള്‍ കോറസ്സ് :
“അ, താനാരോ തന്നാരോ തക താനാരോ തന്നാരോ...”
പ്രസാദ്‌സാര്‍ നേര്യമംഗലം നവോദയയിലെ ഫുട്ബോള്‍ കോച്ച്. തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനാത്രേ സോഡ.
പിന്നെ അത് കാസര്‍ഗോഡുകാരന്‍ മോഹനനായി, വെച്ചൂച്ചിറക്കാരന്‍ തോമസായി, .......
അതിനിടെ പിന്നില്‍ നിന്നാരോ
“മലപ്പുറംകാരന്‍ നജീബുസാറിനിന്നൊരു മുഴുകുപ്പി സോഡാ വേണം........”
അതെന്തിനാണ്ടാ നിക്കി സോഡാ? എന്ന് പാട്ട് നിര്‍ത്തി നജീബ് സാറ്.
അല്ല, വിസില് വല്ലോം തൊണ്ടയിലുണ്ടെങ്കില് അതങ്ങെറങ്ങിപ്പൊയ്കോട്ടെ എന്ന ഉത്തരം ഞങ്ങള് ചവച്ചിറക്കി. “അല്ല, വെറുതനെ സോഡ കുടിക്കാലോ സാറേ......” എന്നു പറഞ്ഞ് സാറിനെ ഒതുക്കി.
ഇതിന്റെയൊന്നുമര്‍ത്ഥമറിയാതെ പെണ്‍കുട്ടികള്‍ വിഡ്ഡിച്ചിരി ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കിനിന്നു.
സുധ ഈ കോലാഹലമൊന്നും മൈന്‍ഡാതെ മുന്‍പിലത്തെ സീറ്റില്‍ പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. ഹൌ അവള്‍ടെ ഒരു പവ്വറ്! വോളിബോളില്‍ ഫിഫിറ്റീന്‍-ലൌ, ഫിഫ്‌റ്റീന്‍-ലൌവിന് പൊട്ടീട്ടും ഗമയ്ക് ഒരു കുറവൂല്യ.
അപ്രതീക്ഷിതമായി ആയിരുന്നു ഫുട്‌ബോള്‍ കപ്പ് നേടിയതിന് കോംപ്ലിമെന്‍സായി ഞങ്ങളെ കൊച്ചി കാണിക്കാം എന്ന് ആ യാത്രക്കിടെ നജീബ് സാര്‍ പറഞ്ഞത്!
ദൈവമേ കൊച്ചി! ജീവിതത്തില്‍ ആകെക്കൂടിക്കണ്ട ഏറ്റവും വലിയ ‘സിറ്റി‘ ഗുരുവായൂരായിരിക്കുന്ന കാലഘട്ടത്തിലാണ്...കൊച്ചി!
ആവേശം ആക്രന്തമായി പിന്നെ വെപ്രാളമായി. കൈയ്യില്‍ കാശില്ല! കാശില്ലാതെയെങ്ങനെ കൊച്ചി കാണും! എന്തൊക്കെ വാങ്ങാന്‍ കാണും എന്തൊക്കെ തിന്നാന്‍ കാണും!
“കൈയ്യി കായ് ഇണ്ടെടാ?“ ഞാന്‍ സന്തതസഹചാരിയായ മൊയ്തീനോട് ചോദിച്ചു.
“അമ്പറുപ്യ.“
“എന്റേയിലും അമ്പത്. പോരേ?“
പെണ്‍കുട്ടികളുടെ അടുത്ത്‌ന്ന് കടം വാങ്ങണോ? കൊച്ചിയില്‍ നിന്ന് എന്തു വാങ്ങാനാണ് എന്നുപോലും തീരുമാനിച്ചിട്ടില്ല. എന്തായാലും നന്നായി കഴിക്കണം. കൊച്ചിയൊക്കെയല്ലേ, നൂറ് മതിയാകുമോ? മതിയാകുമായിരിക്കും.
നേര്യമംഗലത്തുനിന്നും കൊച്ചിയെത്തിയപ്പോള്‍ സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. മറൈന്‍ ഡ്രൈവിലെവിടെയോ വണ്ടി നിന്നു.
മണി എട്ടാകുമ്പളേക്കും തിരിച്ചെത്തുക...എന്ന് ബോയ്‌സിന് ഓര്‍ഡര്‍ നല്‍കി ഗേള്‍സിനൊപ്പം എസ്‌കോര്‍ട്ടായി, നജീബ്‌സാര്‍ മറൈന്‍ഡ്രൈവിലേക്ക് നടന്നു.
കോഴിക്കൂട് തുറന്നപോലെ ബസ്സിന്റെ വാതില്‍ ചവുട്ടിത്തുറന്ന് ഞങ്ങള്‍ പുറത്തേക്ക് ചാടി.
ദൈവമേ മുന്നിലും പിന്നിലും സൈഡിലും കൊച്ചി!!! എങ്ങോട്ട് പോണം, എന്തു ചെയ്യണം!
നേരെ ഏറ്റവും മുന്‍പില്‍ക്കണ്ട ജി.സി.ഡി.എ കോംപ്ലെക്സിലേക്കോടി!
ഈശ്വരാ.....വീടിനകത്ത് കടകളോ! അതും നിലനിലയായി!
ങ്ങേ ഇതെന്ത്? ഉരുളുന്ന കോണിപ്പടികളോ!!!
എസ്കലേറ്ററില്‍ കയറി മൂന്നുനാലു പ്രാവിശ്യം മുകളിലേക്കും താഴേക്കും പോയി.
ഇന്ത്യക്ക് പുരോഗതിയില്ലെന്നാരാണ്ടാ പറഞ്ഞത്! സന്തോഷം കൊണ്ട് ചിരിയടക്കാന്‍ പറ്റുന്നില്ല.
അല്പസമയം ജി.സി.ഡി.എയ്ക് പിന്നിലുള്ള സ്ഥലത്ത് പോയി നാറ്റം സഹിച്ചു കടലുകണ്ടു, കാറ്റുകൊണ്ടു, കടല കൊറിച്ചു. കൊച്ചിയല്ലേ..നാറ്റമൊക്കെയായിരിക്കും ഫേഷന്‍. ഐസ്‌ക്രീമും പൊരിയും മറ്റും വാങ്ങണമെന്നുണ്ടായിരുന്നു. വേണ്ട. ഒറ്റയടിക്ക് ലാവിഷായി നൂറും പൊട്ടിക്കാം.അത്താഴസമയമാകട്ടെ.
തിരിച്ച് ജി.സി.ഡി.എ യിലേക്ക്...ദേ ശൂലത്തില്‍ കോര്‍ത്ത കോഴികളുടെ നഗ്നമേനികള്‍ ചില്ലുകൂട്ടില്‍ വട്ടം കറങ്ങുന്നു.
ദൈവമേ ജീവിക്കുകയാണെങ്കില്‍ കൊച്ചിയില്‍ ജീവിക്കണം. എന്നാ പുരോഗതിയാ! എന്തൊക്കെ തിന്നാം!
വീണ്ടും എസ്കലേറ്ററില്‍ കയറിയ ഞാനും മറ്റുള്ളവരും ചുരുങ്ങിയ സമയം കൊണ്ട് ചില കോംപറ്റീഷനുകളില്‍ ഏര്‍പ്പെട്ടു.
1.മുകളിലേക്ക് പോകുന്ന എസ്‌കലേറ്ററില്‍ കൂടി താഴേക്ക് ചാടി വരിക
2.താഴേക്ക് വരുന്ന എസ്‌കലേറ്ററില്‍ കൂടി ചാടിച്ചാടി മുകളിലേക്ക് പോവുക
3.എസ്കലേറ്ററുകളില്‍ ജോഗ് ചെയ്തുകൊണ്ട് മുകളിലേക്കോ താഴേക്കോ പോകാതെ നില്‍ക്കുക.
4.പിന്‍തിരിഞ്ഞ് എസ്കലേറ്റര്‍ കയറുക.പ്രത്യേകിച്ച് താഴോട്ട് വരുന്നതില്‍ക്കൂടി മുകളിലേക്ക്, തിരിച്ചും.
ഓട്‌റാ...എന്നു ചീറി എവിടെനിന്നോ വന്ന നീലക്കുപ്പായകാരന്‍ സെക്യൂരിറ്റി ഞങ്ങളെ ആട്ടിപ്പായിച്ചുവിടാന്‍ അധികസമയമെടുത്തില്ല. (മുകളില്‍പറഞ്ഞ പല ഐറ്റംസും പിന്നീട് ബാംഗ്ലൂര്‍ മണിപ്പാല്‍ സെന്ററില്‍ ജോലിക്കിടെ ഉച്ചഭക്ഷണത്തിനുപോകുമ്പോള്‍ ഞാന്‍ കൂടെയുള്ളവര്‍ക്കുമുന്‍പില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. അത് കണ്ട് കൂടെയുള്ള തെലുങ്കന്‍സിന്റെ ഒരു ആദരവ്..ഹോ....കുട്ടിക്കാലത്ത് കഷ്ടപ്പെടണം എന്ന് പറയുന്നത് വെറുതേയാണോ?)
നേരമിരുട്ടിയിരിക്കുന്നു. വയറ്റില്‍ റേഡിയോ ട്യൂണിംഗ്. ഇനി ജി.സി.ഡി.എയുടെ പുറത്തേക്ക്. ഇര തേടാന്‍ സമയമായിരിക്കുന്നു.
മൊയ്തീനെയും കൂട്ടി എവിടെയോ ഏതോ ഒരു തരക്കേടില്ലാത്ത ഹോട്ടലില്‍ കയറി.
മങ്ങിക്കത്തുന്ന വെളിച്ചം. മൃദുവായ നിലം, ഒഴുകി വരുന്ന മ്യ്യൂസിക് .
അകത്ത് വേറെ ആരുമില്ല. ഒരു റ്റേബിളില്‍ നാല് സായിപ്പന്മാര്‍ മാത്രം. രണ്ടു പൂവന്‍, രണ്ട് പിട (ക: ട് : വിയെം)
അകത്തിരുന്ന ഞങ്ങളുടെ അരികില്‍ മെനു കൊണ്ടു വച്ചു, ഗ്ലാമറുള്ള ഒരു ചേട്ടന്‍.
മെനു എടുത്തു വായിച്ച ഞാന്‍ ഞെട്ടിപ്പോയി.
ഒരു പൊറോട്ടക്ക് 20 രൂപാ.അതും ഒണ്‍ലി സിലോണ്‍ പറോട്ട.
ചിക്കണ്‍, മട്ടന്‍ ബീഫ് ആദികറിയായവക്ക് അമ്പതില്‍ മുകളിലാണ് വില.
എന്റെ കണ്ണൂകള്‍ പീസുകറി തിരഞ്ഞു. മുന്നിലിരുന്ന മൊയ്തീന്‍ പിടഞ്ഞു. മുങ്ങിയാലോ? അവന്‍ ചോദിച്ചു.
വേണ്ട്‌രാ..നാണക്കേടാണ്. രണ്ട് പറോട്ടേം പീസ് കറിയും പറയാം.പണ്ടാരം.
പീസ് കറി. കേരളത്തിലെ ദേശീയ വെജിറ്റബിള്‍ കറിയായ പീസ് കറി. 35 രൂപാ.
നോട്ടുബുക്കും പേനയുമെടുത്ത് പഠിക്കാന്‍ വന്ന ഗ്ലാമര്‍ ചേട്ടനോട് പറഞ്ഞു : “റ്റു പറോട്ടാ, വണ്‍ പീസ് കറി” -ഇംഗ്ലീഷില്‍ കിടക്കട്ടെ.കൊച്ചിയല്ലേ കുറക്കേണ്ട.
മെനു മടക്കി കക്ഷത്തില്‍ വച്ച് അങ്ങേര് പോയി.
സമയം കൊഴിഞ്ഞു വീണു. സമയം ഏഴരയാകുന്നു.
അപ്പുറത്തിരിക്കുന്ന സായിപ്പന്മാര്‍ക്ക് അങ്ങേര്‍ ഒരോന്ന് കൊണ്ടുപോയിക്കൊടുക്കുന്നു. നമ്മളെ മൈന്‍ഡില്ല.
“ശ്..ശ്....താമസമുണ്ടോ?“
“ഇല്ല...പൊറോട്ട റെഡി. പീസ് ഇപ്പോ ആവും.“
വീണ്ടും പത്ത് മിനിട്ട്.
സായിപ്പന്മാര്‍ക്കു മുന്‍പില്‍ എന്തിന്റെയോ ചട്ടികൊണ്ടുവച്ച അയാള്‍ അടുക്കളയിലേക്ക് പോയതും ഞാന്‍ മൊയ്തീനെ കണ്ണുകൊണ്ട് തോണ്ടി, വെളിയിലിറങ്ങി. വലത്തേക്ക് തിരിഞ്ഞ് ഒറ്റയോട്ടം.
പൊറോട്ടയും പീസ് കറീയും ഇനി ആ ചേട്ടന്‍ സ്വന്തം തിന്നോട്ടെ.
സൂര്യപ്രകാശം പൊഴിക്കുന്ന വഴിവിളക്കുകളുള്ളയിടത്തെത്തിയപ്പോളാണ് വഴിയരികിലെ കച്ചവടക്കാരെ ശ്രദ്ധിച്ചത്.
നിരന്നിരിക്കുന്ന ഇലക്ട്രോണിക് ഐറ്റംസ്. വില്‍ക്കാന്‍ വച്ചിരിക്കുന്ന ക്യാമറകളില്‍ കണ്ണുടക്കി.
“ക്യാമറ...ദിനെത്രയാ?” അടുത്തുകണ്ട ഒരു കച്ചവടക്കാരനോട് ചോദിച്ചു.
“മുന്നൂറ്”
ഞാന്‍ മൊയ്തീനെ ഒന്നു നോക്കി.
പേശി നോക്കടാ പെറുക്കീ എന്ന ഭാവം അവന്റെ മുഖത്ത്. ഏതായാലും നൂറ് രൂപക്ക് ഒരു ക്യാമറ കിട്ടില്ലല്ലോ.ധൈര്യമായി പേശാം.കച്ചവടക്കാരന്‍ ഒഴിവാക്കിക്കോളും.
"നൂറ്?"
"ഇരുനൂറ്റമ്പത്...."വഴിവാണിഭക്കാരന്‍ എഴുന്നേറ്റു. മദ്ധ്യവയസ്കന്‍, കഷണ്ടി, കൈലി, കപ്പടാമീശ.
"നൂറിന് താ ചേട്ടാ. "മൊയ്തീനാണ്
"പറ്റുകേല്ല."
“നൂറിനാണെങ്കിലേ പറ്റൂ. “ ഞാന്‍.
“ദാ ഇരുന്നൂറിന് ഇതെടുത്തോ. “ കച്ചവടക്കാരന്‍ ചുവന്ന ഒരു ക്യാമറ നീട്ടി. അതില്‍ അവിടെയും ഇവിടെയും പോറലുകള്‍.വക്ക് അല്പം പൊട്ടിയിരിക്കുന്നു.
റിയാസിനെ നോക്കിയപ്പോള്‍ അവന്റെ മുഖം മാറിയിരിക്കുന്നു. കളഞ്ഞേച്ച് വാടാ..ഇത് പറ്റീരാണ് എന്ന ഭാവം.
വേണ്ട എന്നു പറയാന്‍ കച്ചവടക്കാരന്റെ കൊമ്പന്‍ മീശ സമ്മതിക്കുന്നില്ല.
“നൂറ്? “- ഇതെങ്ങനെ ഒന്നൊഴിവാക്കും എന്ന് എന്റെ മനസ്സില്‍...
“നൂറ്റമ്പത്.....“
“നൂറിനാണെങ്കില്‍ വാങ്ങാം...അല്ലെങ്കില്‍ വേണ്ട....“ എന്റെ ശബ്ദം പതറിയോ.
ഞാന്‍ മെല്ലെ തിരിയാന്‍ ശ്രമിച്ചു.
കടക്കാരന്‍ തടുത്തു.
“നൂറ്റിരുപത് താ മോനേ.“
“ഇല്ല.“
“നൂറ്റിപ്പത്ത്....?“
“..........“(ഹയ്യോ ഇപ്പോ ഇത് നൂറാവും..)
“ഞ്‌ജും...“
“എന്നാ നൂറ് ! പിടി.“ കച്കവടക്കാരന്‍ ക്യാമറയിടാന്‍ പ്ലാസ്റ്റിക് ബേഗ് തിരഞ്ഞു.
ദൈവമേ..ആകെക്കൂടെയുണ്ടായിരുന്ന അമ്പത് പോയിക്കിട്ടി. സാരമില്ല, മൊയ്തീനിന്റെമ്പതും പോയല്ലോ.
കാശ് വാങ്ങാന്‍ ഞാന്‍ മൊയ്തീനു നേരെ തിരിഞ്ഞു.
പിന്‍ഭാഗം ശൂന്യം. പിന്നില്‍ മൊയ്തീനെ കാണാനില്ല.
പാര്‍ക്കിംഗിലിട്ട കാറു പാര്‍ക്ക് ചെയ്തസ്ഥലത്ത് കാണാത്തതുപോലെ ഞാന്‍ അന്ധാളിച്ച് ചുറ്റും നോക്കി.
അതാ അല്പം അകലെ ഫുട്പാത്തില്‍ ജനങ്ങള്‍ക്കിടയില്‍, ഇടക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവന്‍ നടന്നു നീങ്ങുന്നു.
കൊച്ചുകള്ളാ..എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. നിന്റെ ബുത്തി കൊള്ളാം. താന്‍ക്സ്....
ഞാന്‍ കച്ചവടക്കാരനെ നോക്കി.
“ചേട്ടാ പൈസ അവന്റെ കൈയ്യിലാ..ഞാന്‍ ഇപ്പോ വാങ്ങി വരാം..”
കച്ചവടക്കാരന്റെ മറുപടിക്ക് കാക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു. ഒരെഫക്റ്റിന് മൊയ്തീനേ, നില്‍ക്കെടാ ..ക്യാമറക്ക് പൈസ താടാ എന്ന് കച്ചവടക്കാരന്‍ കേള്‍ക്കെ ഒന്നുറക്കെ പറഞ്ഞു.
അല്പദൂരം നടന്നതിന് ശേഷം ഞാന്‍ മൊയ്തീന്റെ അടുത്തേക്കോടി. രക്ഷപ്പെട്ടു. കഴിച്ചിലായല്ലോ. പൈസ കൊണ്ട് ഇനിയൊന്നും ചെയ്യണ്ട. വല്ലതും തട്ടുകടയില്‍ നിന്നും വാങ്ങിത്തിന്ന്‍ തിരികെപ്പോകാം.
എന്റെ മുന്‍പില്‍ നടന്നിരുന്ന മൊയ്തീന്‍ അല്പം പിന്നിലെത്തിയ എന്നെ പെട്ടെന്ന് തിരിഞ്ഞു നോക്കി.
...............
അവന്റെ ഭാവം മാറി. മുഖം വലിഞ്ഞു മുറുകി. കണ്ണൂകള്‍ ഗോളാകൃതിയായി.
വെട്ടുപോത്ത് വരുന്നത് കണ്ടുവെന്നോണം ഞെട്ടിത്തിരിഞ്ഞവന്‍ ഓടാന്‍ തുടങ്ങി.
ഞാന്‍ പകച്ചു. ദെന്തിനാണപ്പ ഇവന്‍ എന്നെ കണ്ട് പായണത്! എന്നോട് പറയാതെ മുങ്ങിയതിന് ഞാന്‍ മണ്ടക്ക് കിഴുക്കുമെന്ന് പേടിച്ചോ?
എടാ നീ എന്നെ രക്ഷിക്കുകയല്ലേ ചെയ്തത്? അല്ലെങ്കില്‍ നമ്മടെ നൂറ് ആ പൊട്ട ക്യാമറക്ക് പോയേനെ...ഇതാണെങ്കില്‍
അവിടെ നിന്ന് കഴിച്ചിലാകാന്‍ നീ കാരണം എനിക്കൊരു ഗ്യാപ്പും കിട്ടി.
“നില്ലെടാ, ഞാന്‍ തല്ലൂല, കയിച്ചിലായെഡാ” എന്ന് ആക്രോശിച്ച് ഞാനും അവന്റെ പിന്നാലെ ഓടി.
അവന്‍ നില്‍ക്കുന്നില്ല. മരണപ്പാച്ചിലാണ്. അവന്റെ അതിഭീകരമായ ഓട്ടം കണ്ട് ഒട്ടൊന്നമ്പരന്നാണെങ്കിലും ഞാനും മെല്ലെ ഗിയറ് മാറ്റി സ്പീഡ് കൂട്ടി. മൊയ്തീന്‍ തിരിഞ്ഞു നോക്കാതെ പായുന്നു. ഇതെന്തൊരു സ്പീഡ്, ഇവനാര് പറക്കും മൊയ്തീനോ?!
ഓടിയോടിയവന്‍ കയറിയത് ഒരു പാര്‍ക്കിലേക്കാണ്. ഞാന്‍ പിന്നാലെ കയറി.
പാര്‍ക്കിലെ വഴി മുന്നില്‍ രണ്ടായി സ്‌പ്ലിറ്റാവുന്നു. അവന്‍ ഇടത്തേക്ക് തിരിഞ്ഞോടി.
ഇവനെന്തിന്റെ പ്രാന്താണ്! ഞാന്‍ വലത്തോട്ട് തിരിഞ്ഞു. വട്ടം ചെന്നവന്റെ മുന്‍പില്‍ ചാടാം.
ഇടത് വശത്തോടുന്ന മൊയ്തീനെ പാളിനോക്കി ഞാന്‍ കുതിച്ചപ്പോള്‍...പെട്ടെന്നതാ അവന്റെ പിന്നില്‍ കുതിക്കുന്ന വേറൊരു നിഴല്‍!!
അതാരപ്പാ ഞങ്ങളോടുമ്പോള്‍ ഇടക്ക് കയറി ഓടുന്ന മൂന്നാമതൊരാള്‍???
ദൈവമേ......
എക്‍സ്റ്റ്രാ ഓട്ടക്കാരന്റെ നിഴലിന്റെ പിന്നില്‍ കൈലിക്കൊടി പാറുന്നത് കണ്ട് എന്റെ അന്തരാളങ്ങളില്‍ നിന്നൊരാര്‍ത്തനാദമുയര്‍ന്നു...
ഹീയ്യോ............
ആ നിഴല്‍ കച്ചവടക്കാരനാണ് !!!! കൈയ്യില്‍ ആ ക്യാമറയുമായി മൊയ്തീന്റെ പിന്നാലെ പായുന്ന കച്ചവടക്കാരന്‍ !!!!!!!
ബെന്‍ജോണ്‍സണ്‍ റിലേ ബാറ്റണുമേന്തി കണ്ണും തുറുപ്പിച്ച് പറക്കുംപോലെ മൊയ്തീന്റെ പിന്നില്‍ ക്യാമറയും കൈയ്യില്‍പ്പിടിച്ച് അയാള്‍ കുതികുതിച്ചെത്തുകയാണ്.
എന്റെ പിന്നില്‍ അയാളോടി വരുന്നത് കണ്ടാണ് നേരത്തെ മൊയ്തീന്‍ ഓടാന്‍ തുടങ്ങിയത്!
എന്റെ ഭാഗ്യത്തിന് പാര്‍ക്കില്‍ വഴി രണ്ടായപ്പോള്‍ അയാള്‍ ഇടത്തേക്ക് , അവന്റെ പിന്നാലെ പോയി. ഞാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നില്ലല്ലോ..ഭാഗ്യം.
ഞാന്‍ ‘ബ്രേക്കി‘ട്ട് ‘വണ്ടി’ ഒരു മരത്തിന്റെ പിന്നിലൊതുക്കി.
മൊയ്തീന്‍ അപാരപായല്..അവന്റെ മൂട്ടില് നിന്ന് തീ ചിതറുന്നുണ്ടോ? എന്താ ആ ഒരു സ്പീഡ്!
പാര്‍ക്കിന്റെയറ്റത്ത് ഓടിച്ചെന്ന് വഴിമുട്ടിയ മൊയ്തീന്‍ ഒരു പൊന്തക്കാട്ടിനുള്ളില്‍ പാഞ്ഞുകയറി.പിന്നാലെ ‘ക്യാമറാമാനും’.
രണ്ടിലകള്‍ പൊന്തയില്‍ നിന്ന് വായുവില്‍ പറന്നു.
നിമിഷങ്ങള്‍ക്കകം കച്ചവടക്കാരന്‍ പൊന്തക്ക് പുറത്തിറങ്ങി. അയാളുടെ പിന്നാലെ മൊയ്തീനും.
മൊയ്തീന്റെ കൈകളില്‍ അയാള്‍ മുറുകെപ്പിടിച്ചിരിക്കുന്നു. മൊയ്തീന്റെ മുടിയിഴകള്‍ക്കിടയില്‍ ഒരു ചുള്ളിക്കമ്പ് കുടുങ്ങിയിരിക്കുന്നു.
രണ്ടുപേരും പേപ്പട്ടി സൈസ് അണ അണയ്കുന്നു.
അവിടെ നിന്ന് കൂളായി ഒറ്റ മുങ്ങല്‍, പിന്നെ ബസ്സില്‍ പൊങ്ങല്‍ എന്ന ഐഡിയായാണ് എനിക്ക് നാച്വറലായി തോന്നിയത്.
അവനായി അവന്റെ പാടായി.
പക്ഷേ......എന്തോ എന്റെ കാലുകള്‍ അവരുടെ അരികിലേക്ക് എന്നെ നിര്‍ബദ്ധിച്ചു നയിച്ചു. മനസ്സിലെ വേണ്ട്രാ പോണ്ട്രാ മുങ്ങ്രാ വിളികള്‍ കാലുകള്‍ അവഗണിച്ചു. ഇന്നും ഉത്തരം കിട്ടാത്ത സമസ്യ.
എന്നെക്കണ്ടതും കച്ചവടക്കാരന്‍ ക്രുദ്ധനായി.
“വാങ്ങടാ കേമറ.....എന്ത് പണിയാ ഇത്? വെല പറഞ്ഞിട്ട്? ”
ഞാനൊന്നും മിണ്ടിയില്ല.
“ഞങ്ങള്‍ക്ക് വേണ്ട..ഇത് പൊട്ടസാധനം..” മൊയ്തീന്‍ കരച്ചിലിന്റെ വക്കത്തെത്തി.
ഞാന്‍ സംയമനത്തിന്റെ പാതയിലായിരുന്നു.
“ചേട്ടാ അമ്പത് രൂപാ.......?”
കച്ചവടക്കാരന്‍ എന്നെ തുറിച്ചു നോക്കി.
ഞങ്ങളെ ശ്രദ്ധിച്ച് പാര്‍ക്കിലുണ്ടായിരുന്ന ഒരു കൈലിക്കാരന്‍ അമ്മാവനും പേന്റുകാരന്‍ സാറും അടുത്തേക്ക് വന്നു.
“എന്താ പ്രശ്നം? ങ്ങേ ങ്ങേഹ്? എന്താ എന്താ?”
ഏയ് ഒന്നുമില്ല എന്നുപറയാന്‍ തുടങ്ങിയ എന്നെ ഓവര്‍ടേക്ക് ചെയ്ത് മൊയ്തീന്‍ ചീറി.
“ഇയാള് ഞങ്ങളെ ഓടിച്ചിട്ട് ഈ കേമറ വാങ്ങിപ്പിക്ക്യാ......വേണ്ടാ പറഞ്ഞിറ്റ് കേള്‍ക്കണില്ലാ...”
“വിടെറോ അവനെ.....“ കൈലിക്കാരന്‍ അമ്മാവന്‍ ചൂടായി.
മൊയ്തീന്‍ സ്വതന്ത്രനായി. സ്വാതന്ത്ര്യം ഏഴേ അമ്പതിന്.
“ഇതിവന്മാരടെ സ്ഥിരം പരിപാടിയാ..കൊച്ചുപിള്ളേരെ..പോടാവ്‌ട്‌ന്ന്...പിള്ളേരെ പറ്റിക്കുന്നോ....“ പാന്റുകാരന്‍ സാറ്.
കച്ചവടക്കാരന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നു.
“നിങ്ങള് പൊയ്കോ മക്കളേ.......“ കൈ.അ
പിടിവിട്ടിട്ടും ഒരു നിമിഷം പറക്കാതെയിരിക്കുന്ന പൂമ്പാറ്റകളെപ്പോലെ ഞങ്ങളവിടെ അല്പനേരം അനങ്ങാതെ മിണ്ടാതെ നിന്നു.
പിന്നെ താന്‍ക്സ് പോലും പറയാതെ, തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി.
പിന്നാലെ നടന്നു വന്ന കച്ചവടക്കാരന്‍ ഒരു നിമിഷം ഞങ്ങളെ നോക്കി..
അയാളുടെ കണ്ണൂകള്‍ നിറഞ്ഞിരുന്നു. മുഖത്ത് ദൈന്യഭാവം.
വിറക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“നിന്നെയൊക്കെ ആരാടാ ഒണ്ടാക്കിയേ?”
അച്ഛന്റേയും അമ്മയുടേയും പേര് പറയണോ എന്ന് ഞാന്‍ ശങ്കിച്ചു, നിക്കറിന്റെയറ്റം വിരലുകള്‍ക്കിടയില്‍ തിരുമ്മിക്കൊണ്ടുനിന്നു.
ഉത്തരം കാക്കാതെ അയാള്‍ നടന്നു പോയി. പാവം.
മണി ഏഴ് അമ്പത്തിആറ്. നജീബ്‌സാറിന്റെ ചാട്ട മനസ്സില്‍ മിന്നി. ഞങ്ങള്‍ ഒന്നും മിണ്ടാതെ ബസ്സിനടുത്തേക്ക് കുതിച്ചോടി.
* * * *
ബസ്സ് മറൈന്‍ ഡ്രൈവില്‍ നിന്നും മലപ്പുറം ലക്ഷ്യമാക്കി യാത്ര തുടങ്ങിയപ്പോള്‍ പുറത്ത് തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ബസ്സിനുള്ളില്‍ പിള്ളേര്‍ മൂകരായി ഇരിപ്പടങ്ങളില്‍ ചുരുണ്ടുകൂടി ഉറക്കം തൂങ്ങി.
ഒരു തണുത്ത കൊടുങ്കാറ്റിനു പോലും തണുപ്പിക്കാനാവാത്ത ചൂടോടെ, രണ്ട് വയറുകള്‍ അപ്പോഴും ആ ബസ്സിനകത്ത് വിശപ്പിനാല്‍ നീറിയെരിഞ്ഞു കൊണ്ടിരുന്നു.
ആ വയറുകള്‍ക്ക് മുകളില്‍, നെഞ്ചുകളോട് പറ്റി,പോക്കറ്റുകളില്‍, രണ്ട് അമ്പതു രൂപാ നോട്ടുകള്‍ അപ്പോഴും വിയര്‍പ്പില്‍ നനഞ്ഞ് പറ്റിക്കിടന്നിരുന്നു.

70 Comments:
എന്റെ സ്വന്തം ബൂലോഗരേ.......
ഒരു കാല് ജോലിയിലും മറുകാല് പഠിത്തത്തിലും വച്ച് 150 ഡിഗ്രി സ്‌പ്ലിറ്റ് ചെയ്തു നില്‍ക്കുന്ന ഈ ദുര്‍ഘടാവസ്ഥയിലിരുന്നു കൊണ്ട്, ഞാന്‍ ഒരു പോസ്റ്റങ്ങ്‌ടാ കാച്ചി.
തമനുവും വിവിയും മറ്റും തകര്‍ക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു പോസ്റ്റിന്റെ കാര്യമുണ്ടോ എന്ന്‍ ചോദിച്ചാല്‍ ഉണ്ടില്ല.
ബൂലോഗത്തിലെ എന്റെ മെംബര്‍ഷിപ്പ് എക്സ്പൈര്‍ ആവാതിരിക്കാനെങ്കിലും ഇതുതകും എന്ന് വിശ്വസിക്കുന്നു.
നവോദയാ കായികമീറ്റും പിന്നെ ഒരു കൊച്ചിയാത്രയും.
സദയം വായിച്ചാലും.ക്ലച്ച് പിടിച്ചില്ലെങ്കില്‍ പറഞ്ഞാലും.
ഞാന്‍ ക്ലാസ്സില്‍ പോയേച്ചു വരാമേ...:-)
“ദൈവമേ മുന്നിലും പിന്നിലും സൈഡിലും കൊച്ചി!!! എങ്ങോട്ട് പോണം, എന്തു ചെയ്യണം!“
ഇതേ അവസ്ഥയാണ് ക്വോട്ട് ചെയ്യാന്‍ വരികള്‍ നോക്കിയപ്പോള്‍ എനിക്കുമുണ്ടായത്!
അതിഗംഭീരം എന്ന വാക്ക് ഇതിനെയൊക്കെ പറയാന്‍ കൂടി വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പകുതിയേ വായിച്ചുള്ളൂ... നമ്മുടെ വയറിന്റെ കാര്യം നമ്മള്‍ തന്നെ നോക്കണ്ടേ??
ഹാസ്യം അതിന്റെ 916 ടച്ചില്‍ !
താങ്ക്യൂ അരേ..താങ്ക്യൂ!
ഒരു തണുത്ത കൊടുങ്കാറ്റിനു പോലും തണുപ്പിക്കാനാവാത്ത ചൂടോടെ, രണ്ട് വയറുകള്‍ അപ്പോഴും ആ ബസ്സിനകത്ത് വിശപ്പിനാല്‍ നീറിയെരിഞ്ഞു കൊണ്ടിരുന്നു.
കലക്കി അരവി ..
ദേ എന്റെ ബ്ലോഗും ബീറ്റയില്‍ കയറി പണ്ടാരടക്കി..
എന്റെ പേരിപ്പോ ഇതേത് ഭാഷ?
ആരേലും ഒന്നു സഹായിക്കോ....
എന്താ സിബൂജീ ഇദ്?
അറ്റ്‌ലീസ്റ്റ് പഴയബ്ലോഗറില്‍ നില്‍ക്കാനുള്ള ഓപ് ഷനെങ്കിലും ഈ ഗൂഗിളിന് മെംബേര്‍സിനു കൊടുത്തൂടെ...?
ബിന്നിനും പേജിനും ഷ്മിറ്റിനും ഞാന്‍ വച്ചിട്ടുണ്ട്.ഒന്നു പറഞ്ഞേക്ക്.
:-)
ഹ ഹ ഹ ഈ നവോദയ അനുഭവവും കലക്കി
‘എന്നെ അനോണിമസ്സാക്കി മാറ്റിയ ഈ ബീറ്റക്കാരേ പട്ടി ഓടിച്ചിട്ട് കടിക്കും‘ (മൂന്നും റിയര്‍ സൈഡില്‍!)
മുത്തപ്പനെ വിചാരിച്ച്
വിശാലം
അരവിന്ദാ..
എന്താ ഫ്ലോ.. ആഹഹഹ.
ഇതു വച്ച് നമ്മക്കൊരു ടി.വി. സീരിയല്‍ ചെയ്താലോ? വെറൈറ്റി പരിപാടിയാകും.
മേനകേലു സീലോഡീന്നിറങ്ങിയുള്ള ഓട്ടവും പിന്നെ കേമറക്കാരന്‍ ഓടിച്ചപ്പൊ സുഭാഷ് പാര്‍ക്കിലോട്ട് ഓടിക്കേറിയതും ക്ഷ പിടിച്ചു.
കഥകള്‍ മുടങ്ങാതെ ഇടൂ.
ഹോ.. എന്റരവീ...
രാവിലെ തന്നെ ചിരിച്ച് കണ്ട്രോളു പോയി..
നവോദയയിലെ “എച്ചിക്കൂട്ടീവ് ഷെഫ് “ ദാമോദരേട്ടന് പരത്തിചുട്ട് വിടുന്ന “ജയ് മാതൃഭൂമി “ചപ്പാത്തികള് (കല്ലും മണ്ണും ചപ്പാത്തിയുടെ എസെന്ഷ്യല് ചേരുവ ആയതിനാലാണ് ഈ പേര്
ഉണ്ടയേറ് (ഷോട്ട്പുട്ട് എന്ന് സാധാരണ മലയാളികളും ഷോട്ട്പിട്ട് എന്ന് തൃശൂര്ക്കാരും പറയുന്ന ഇനം
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വൈറ്റമിന് ഫുഡ് മാത്രം
അല്ല, വിസില് വല്ലോം തൊണ്ടയിലുണ്ടെങ്കില് അതങ്ങെറങ്ങിപ്പൊയ്കോട്ടെ എന്ന ഉത്തരം ഞങ്ങള് ചവച്ചിറക്കി. “അല്ല, വെറുതനെ സോഡ കുടിക്കാലോ സാറേ......” എന്നു പറഞ്ഞ് സാറിനെ ഒതുക്കി.
ദൈവമേ മുന്നിലും പിന്നിലും സൈഡിലും കൊച്ചി!!! എങ്ങോട്ട് പോണം, എന്തു ചെയ്യണം!
മൊയ്തീന് അപാരപായല്..അവന്റെ മൂട്ടില് നിന്ന് തീ ചിതറുന്നുണ്ടോ?
മേല്‍പ്പറഞ്ഞ വരികളൊക്കെ എത്തിയപ്പോ, ചിരി കരച്ചിലായി മാറി.. അതായത് കണ്ണീന്നു വെള്‍ലം വന്നു തൊടങ്ങി ചിരിച്ച് ചിരിച്ച്!
ഹോ, രാവിലെത്തന്നെ വായിച്ചതില്‍ സന്തോഷം ! ഒത്തിരി നന്ദിയും !
പൂഹോയ്...കൊച്ചീല്‍ വന്ന് പെട്ടൂലേ..ദതാണു...ദതാണു...കൊച്ചി.
അലക്ക് കൊള്ളാട്ടോ.
ഠേ .....
ചതിയായിപ്പോയി... ഞാന്‍ ഒരു തേങ്ങ അടിച്ചിട്ട് വായിക്കാമെന്നു കരുതി കമന്റാന്‍ വന്നപ്പോ ദേ വിശാല്‍ജി ...
അതു കഴിഞ്ഞപ്പോള്‍ ഗൂഗിളമ്മച്ചി സമ്മതിക്കുന്നില്ല.
എന്തായാലും എടുത്ത തേങ്ങ ഞാന്‍ അടിക്കുന്നു... മുന്‍പിലുള്ള എല്ലാരും മാറിക്കോ ...
എന്തിനാ ഇടക്കെടക്കൊക്കെ എഴുതുന്നേ .. ഇതു പോലെ ഓരോന്ന് പോരേ എന്റെ ദൈവ്‌മേ ..
കാലന്‍കുടകളറില്‍, തവനൂര്‍ പാപ്പിനിക്കാവ് ഉത്സവത്തിന് “ദാരികനും കാളീം“ കളിക്കാന്‍ മീശവടിച്ച മുഖത്ത് , ലിപ്സ്റ്റിക്കും, റോസ്‌പൌഡറും തേച്ച് , വിഗ്ഗും വച്ചു കാളീടെ പെണ്‍വേഷം കെട്ടിനില്‍ക്കുന്ന പുഷ്പാംഗദന്‍ ചേട്ടന്റെ മോറുള്ള ഒരു സാധനം.
എന്തൊരലക്ക്. ഇതുപോലൊക്കെ ഒന്നെഴുതീട്ട് എനിക്കങ്ങ് ചത്താ മതിയാരുന്നു.
:D
അരവിന്ദിന്റെ പോസ്റ്റിന് കമന്റ് ഇടാന്‍ വേണ്ടിയാ ബ്ലോഗ് തുടങ്ങിയേന്ന് പറഞ്ഞാ അറ്റ്ലീസ്റ്റ് അരവിന്ദെങ്കിലും വിശ്വസിക്കണെ.. സ്പോര്‍ട്സ്മീറ്റ് ഹോസ്റ്റ് ചെയ്യാനുള്ള ഭാഗ്യം പലപ്പോഴും ഞങ്ങള്‍ മായന്നൂര്‍ക്കാര്‍ക്ക് കിട്ടിയിട്ടുണ്ട്.. ഗസ്റ്റിന്റെ മെസ്സിലെ ഡ്യൂട്ടി ആരുടെ കാലുപിടിച്ചായാലും ഞങ്ങള്‍ടെ ബാച്ച് അടിച്ച് മാറ്റും.. വായിനോക്കാനും വായ്ക്കു രുചിയുള്ളതു കഴിക്കാനും..
പോസ്റ്റ് വളരെ നന്നായി :D
കിടുക്ക് പോസ്റ്റ് അരവിന്ദ് ഭായ്. ഒന്നൊന്നര. ഉപമകള്‍ തകര്‍ത്തു. നേരില്‍ കാണുന്നതരം അനുഭവം. മനോഹരം.
ഹ ഹ ഹ
അത് അലക്കി. ചിരിക്കില്ലാന്ന് വിചാരിച്ചിട്ടും പകുതി കഴിഞ്ഞപ്പോള്‍ ചിരിപൊട്ടിപ്പോയി.
ആദ്യഭാഗത്ത് ഇത്തിരി (ശകിലി) ഫാറ്റ് കൂടുതലുള്ളതുപോലെ തോന്നി.
സസ്നേഹം
ദിവാസ്വപ്നം
അവള്‍ എന്നെനോക്കി നാണത്തോടെ മന്ദഹസിച്ച ആ ഒരു മന്ദഹാസം കണ്ട് എന്റെ തല മന്തിക്കുകയും വയറു സ്തംഭിക്കുകയും വിശപ്പുകെടുകയും, ശബരിമലക്ക് പോകണം എന്നൊരു തോന്നല്‍ ആ ക്ഷണം ഉളവാവുകയും ചെയ്തു.
സാധാരണ എത്ര ചിരി വന്നാലും പുറത്തേയ്ക്ക് ഒരു ശബ്ദം കേള്‍പ്പിക്കാതെ ചിരിയടക്കാറുള്ള ഞാന്‍ ബോസ് സ്ഥലത്തില്ലാത്ത ഈ സന്ദര്‍ഭം മുതലെടുത്ത് ആര്‍ത്തലച്ച് ചിരിച്ചു. പാളിനോക്കിയ കൊളീഗ് പയ്യനോട് നീ പോടാ പുല്ലെ എന്ന് നോട്ടത്തിലൂടെ കണ്വെയ് ചെയ്തു.
നൊസ്റ്റാള്‍ജിയ എന്ന് പറഞ്ഞാല്‍ ഇതാണ് അരവിന്ദേട്ടാ നൊസ്റ്റാള്‍ജിയ. സ്പോര്‍ട്ട്സിന്റെന്ന് വലിച്ച ലൈനുകള്‍ക്കും ഓടിയ സര്‍ക്കിളുകള്‍ക്കും അടികിട്ടി പാരബോളയായ സന്ദര്‍ഭങ്ങള്‍ക്കും കയ്യും കണക്കുമുണ്ടോ? കലക്കി! :-)
കിടിലം!!! ഉപമകള്‍ കസറി..!
അപ്പോള്‍ അധികം നേരം കൊച്ചിയില്‍ നില്‍ക്കാഞ്ഞത് നന്നായി അല്ലേ...:-)
കാലന്‍കുടകളറില്‍, തവനൂര്‍ പാപ്പിനിക്കാവ് ഉത്സവത്തിന് “ദാരികനും കാളീം“ കളിക്കാന്‍ മീശവടിച്ച മുഖത്ത് , ലിപ്സ്റ്റിക്കും, റോസ്‌പൌഡറും തേച്ച് , വിഗ്ഗും വച്ചു കാളീടെ പെണ്‍വേഷം കെട്ടിനില്‍ക്കുന്ന പുഷ്പാംഗദന്‍ ചേട്ടന്റെ മോറുള്ള ഒരു സാധനം.
അവള്‍ എന്നെനോക്കി നാണത്തോടെ മന്ദഹസിച്ച ആ ഒരു മന്ദഹാസം കണ്ട് എന്റെ തല മന്തിക്കുകയും വയറു സ്തംഭിക്കുകയും വിശപ്പുകെടുകയും, ശബരിമലക്ക് പോകണം എന്നൊരു തോന്നല്‍ ആ ക്ഷണം ഉളവാവുകയും ചെയ്തു.
ഉഗ്രാ...അരവിന്ദാ..
നിങ്ങള്‍ വ്യാഘ്രമാണ് വ്യാഘ്രം!
ദ പോസ്റ്റ് ദ ഖല്‍ഖന്‍. (പോസ്റ്റ് കലക്കി)
അരവിന്ദാ ഇതും കലക്കി. പിന്നെ ഞങ്ങള്‍ വെച്ചൂച്ചിറക്കാരെണെങ്കില്‍ എല്ലാ വര്‍ഷവും ഫുട്ബാള്‍ റ്റീം ഒക്കെ ആയിട്ടു പോകും. അന്തസ്സായിട്ടു തോറ്റു തിരിച്ചും പോരും :)
ഹാഹാ അരേ കലക്കി, കായികമീറ്റില്‍ ആളു തികയ്ക്കാന്‍ പാലക്കാട്ടുനിന്ന് എന്നെയും കൂട്ടുമായിരുന്നു, എല്ലാറ്റിനും ബഞ്ചിലിരുത്തി കബടിയില്‍ മാത്രം ഗ്രൌണ്ടിലിറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോഴല്ലേ എനിക്ക് കാര്യം മനസ്സിലാവണേ, ആലപ്പുഴയിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടി വന്നിരിക്കുന്ന യൂപ്പീ തടിയന്മാര്‍ മലപ്പുറത്തുകാരെ കോര്‍ട്ടിനപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും വെറുതേങ്ങനെ എറിഞ്ഞു കളിക്ക്‍ണൂ, ഇതിന്റെടേല്‌ക്ക്യാ നമ്മളെ എറക്കണത്, എവിടെ? ഞാനോടി...
അരേ നവോദയക്കാര്‍ക്കെല്ലാം കൂടി ഒരു ബ്ലോഗുവേണ്ടേ, മറ്റു പലയിടത്തായും എഴുതിയ നവോദയന്‍ പോസ്റ്റുകള്‍ക്കൊക്കെ ഒരു ലിങ്ക് കൊടുത്ത് തുടങ്ങിയാലോ? പൊടിക്കുപ്പ്യേം ആറാറിനേം ഒക്കെ കൂട്ടാം.
This comment has been removed by a blog administrator.
അരവിന്ദാ, അടിപൊളി...
ചപ്പാത്തിയുടെ വിവരണം പഴയ ഹോസ്റ്റല്‍ ജീവിതം ഓര്‍മ്മിപ്പിച്ചു.അവളുടെ നോട്ടം ഉണ്ടാക്കിയ അനുഭവവും രസകരം...
അരവിന്ദാ ഇങ്ങനെ ഇട്ടോടിക്കല്ലെ.:) നന്നയിട്ടുണ്ട്.
അനോണിച്ചേട്ടാ..
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.. അനോണിക്കും.. ഈ പോസ്റ്റിഷ്ടമായില്ലെങ്കില്‍ അതുപറഞ്ഞാല്‍ പോരായിരുന്നോ മാഷേ?
പക്ഷേ കാടടച്ചു വെടിവച്ച ഈ കമന്റു വേണമായിരുന്നോ?
താങ്കള്‍ ഹാസ്യം രസിക്കാത്ത, അല്ലെങ്കില്‍ അതിമഹത്തരമായ ഹാസ്യം മാത്രം രസിക്കുന്ന മഹാനായിരിക്കാം..
അരവിന്ദന്റെ പോസ്റ്റുകള്‍ ബ്ലോഗില്‍ ഏറ്റവും ഇഷ്ടപ്പെടുന്നവയില്‍ ഒന്നാണെന്നു പഴയ താളുകള്‍ നോക്കിയാല്‍ താങ്കള്‍ക്കു മനസ്സിലാകും. നിഷ്കലങ്കമായ തുറന്ന ആ എഴുത്താണെനിക്ക് അരവിന്ദന്റെ പ്രത്യേകതയായി തോന്നിയിരിക്കുന്നത്.. ഞാനതു വളരേ ഇഷ്ടപ്പെടുന്നു.. അതിന്റെ പേരില്‍ മുഖമില്ലാത്തൊരുത്തന്‍ എന്നെ കണ്ട്രിബ്ലോഗര്‍ എന്നു വിളിച്ചാലും എനിക്കു വിരോധമില്ല.. കാരണം അതു കേള്‍ക്കുമ്പോഴുള്ള ആ നൈമിഷികമാായ അറപ്പിനേക്കാള്‍ എത്രയോ അധികം മനസ്സു തുറന്ന് ഈ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറും ആഹ്ലാദിക്കാറുമുണ്ട്!
ആസ്വാദന നിലവാരം താങ്കളുടേതിന്റെയത്ര ഇല്ലായിരിക്കാം മറ്റു ബ്ലോഗേഴ്സിനു.. അവരും ജീവിച്ചു പോട്ടേ മാഷേ ;)
താങ്കള്‍ ഒറിജിനല്‍ ഐഡിയില്‍ വന്ന് ഈ പോസ്റ്റിനെ വിമര്‍ശിച്ചിരുന്നെങ്കില്‍ ഞാന്‍ അഭിനന്ദിച്ചേനേ.. ഇതൊരുമാതിരി, പണ്ടു മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ക്കെതിരെ അര്‍ജുനനന്റെ മുന്നില്‍ നിന്ന മറ്റേ ഗെഡിയില്ലേ..( കൃഷനനല്ല, ഇമ്മടെ ചാന്ത്‌പൊട്ട്)ആ റോളായിട്ടാ..
ഇതിനു പ്രതികാരമായി എന്റെ ബ്ലോഗില്‍ ചെന്നു അനോണികമന്റിടാന്‍ നോക്കണ്ടാ. ഞാനാ ഓപ്ഷന്‍ എന്നേ കളഞ്ഞു ;)
iTivAL | ഇടിവാള്‍
www.itival.blogspot.com
അരവിന്ദന്റെ എഴുത്തില്‍ നൈസര്‍ഗ്ഗികമായ സത്യസന്ധമായ ആവിഷ്കരണമാണുണ്ടാവുന്നതു.അതിലെ ലാളിത്യമുള്ള പച്ചയായ ആവിഷ്കരണം രസിക്കത്തവര്‍ക്കു കൃതിമമായി തല്ലിപ്പടച്ച രചനകള്‍ വായിക്കാം.
പക്ഷെ ബ്ലോഗിലെ എന്നെപ്പോലെ ചിന്തിക്കുന്ന ഒട്ടനവധി പേര്‍ക്കു അരവിന്ദന്റെ രചനകള്‍ നാട്ടിലെ ഞങ്ങള്‍ ജീവിച്ച രീതികളെയും നടന്ന വഴികളെയും ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ മാസത്തില്‍ ഒന്നേയുള്ളു വെകില്‍ കൂടി ആ എഴുത്തിനായി കാത്തിരിക്കാരുണ്ട്.
അനോണികളെ വേദനിപ്പിക്കുന്നതിലൂടെ നിങ്ങള്‍ സര്‍ഗ്ഗവാസനക്കു നല്‍കുന്ന മുറിവിനെക്കുറിച്ചാലോചിക്കുക.
അരവിന്ദന്റെ എഴുത്തില്‍ നൈസര്‍ഗ്ഗികമായ സത്യസന്ധമായ ആവിഷ്കരണമാണുണ്ടാവുന്നതു.അതിലെ ലാളിത്യമുള്ള പച്ചയായ ആവിഷ്കരണം രസിക്കത്തവര്‍ക്കു കൃതിമമായി തല്ലിപ്പടച്ച രചനകള്‍ വായിക്കാം.
പക്ഷെ ബ്ലോഗിലെ എന്നെപ്പോലെ ചിന്തിക്കുന്ന ഒട്ടനവധി പേര്‍ക്കു അരവിന്ദന്റെ രചനകള്‍ നാട്ടിലെ ഞങ്ങള്‍ ജീവിച്ച രീതികളെയും നടന്ന വഴികളെയും ഓര്‍മ്മപ്പെടുത്തുന്നു. അതിനാല്‍ മാസത്തില്‍ ഒന്നേയുള്ളു വെകില്‍ കൂടി ആ എഴുത്തിനായി കാത്തിരിക്കാരുണ്ട്.
അനോണികളെ,
വേദനിപ്പിക്കുന്നതിലൂടെ നിങ്ങള്‍ സര്‍ഗ്ഗവാസനക്കു നല്‍കുന്ന മുറിവിനെക്കുറിച്ചാലോചിക്കുക.
അനോണിമാഷേ,
ആസ്വാദന നിലവാരം കൊന്നത്തെങ്ങുപോലെ ഉയര്‍ന്ന താങ്കള്‍ ആന്റണി ബഖറിജ്ജിന്റെ ജെന്നിങ്ങ്സ് കഥകള്‍ വായിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതും അരവിന്ദിന്റെ സ്കൂള്‍ ജീവിതവുമെഴുത്തും താരതമ്യം ചെയ്തിട്ട് ഒരിക്കല്‍ കൂടി ഇവിടെ കമന്റ് ഇടാമോ?
വായിച്ചിട്ടില്ലെങ്കില്‍ ഒരു സഹ ബ്ലോഗനെന്ന നിലക്ക് ഞാന്‍ ആ പുസ്തക സീരീസ് റെക്കമന്‍ഡ് ചെയ്യുന്നു, കാലത്തെ ജയിച്ച ക്ലാസ്സിക്കുകള്‍ ആണ് അവയെല്ലാം. (അരവിന്ദ് മലയാളികളുടെ ബഖറിജ്ജ് ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല, ഓവറാക്കി നശിപ്പിക്കല്‍ ചെയ്യാറില്ല. പക്ഷേ ഇതു കണ്ട് കഷ്ടം വച്ചാല്‍ ജെന്നിങ്ങ്സിനെയും കാണുമ്പോള്‍ അതു വേണ്ടിവരുമെന്ന് പറയുന്നു)
എന്റെ ഇടിവാളേട്ടാ, ഇങ്ങിനെയൊരു പാവമായിപ്പോയല്ലൊ. ഇവര്യൊയെക്കെ മൈന്റ് ചെയ്യാണ്ടിരിക്കൂ. ഇവരിങ്ങിനെ പലതും പറയും പലതും കാട്ടിക്കൂട്ടും. പിന്മൊഴിയില്‍ ഇവര്‍ വരുന്നുമില്ല.അതോണ്ട്, അതങ്ങട്ട് ഡിലീറ്റിയാല്‍ മതി. ഇവര്‍ക്കൊക്കെ മറുപടി കൊടുക്കുമ്പോഴാണ് അവര്‍ക്കൊരു ഐഡന്റിറ്റി തന്നെയുണ്ടാവുന്നത്.നമ്മളായിട്ടെന്തിനാ ഇവര്‍ക്ക് പേരും നാളും ഉണ്ടാക്കി കൊടുക്കണത്? :) ഒരുപാട് ശല്യം ചെയ്താല്‍ നമ്മുടെ സി.ഐ.ഡി കളെ വിശേട്ടനൊക്കെ രംഗത്തിറക്കില്ലെ... :)
അനോണിക്കമന്റ് കണ്ടില്ല, ഇടിവാള്‍ പറഞ്ഞറിഞ്ഞു.
മിസ്റ്റര്‍ അനോണ്‍ (മുതലക്കുട്ടികളുടെ അക്വാറിയം ഉടമ ജോസ് പ്രകാശിന്റെ സ്റ്റൈലില്‍..)
മൊത്തം ചില്ലറയിലെ ഒരു പാരഗ്രാഫില്‍ പോലും ബോറിങ്ങ് ഫീല്‍ ചെയ്യാതെ വായിക്കുന്ന ഒരാളാണ് ഞാന്‍. പുള്ളിയുടെ ഒരു കൊടിയ ഫാനാന്ന് തന്നെ കൂട്ടിക്കോളൂ!
(അതുകൊണ്ട് ലോകത്തെല്ലാവര്‍ക്കും അങ്ങിനെ തോന്നുമെന്നോ തോന്നണമെന്നോ ഇല്ല, ഞാന്‍ പറഞ്ഞിട്ടുമില്ല!)
പക്ഷെ, ബൂലോഗത്തെ ഞാന്‍ പരിചയപ്പെട്ട എല്ലാവരും തന്നെ ഒരേപോലെ ചുണ്ടുകൂര്‍പ്പിച്ച്, പുരികം ഉയര്‍ത്തി, തലയാട്ടിക്കൊണ്ട് സമ്മതിച്ച കാര്യമുണ്ട്
‘അരവിന്ദ് ഒരു ഒന്നൊന്നര സംഭവമാണ്!‘ എന്നത്.
(ദില്‍ബന്‍ മാത്രം തലയാട്ടിയില്ല, പാവത്തിന് തടി കാരണം തല അനക്കാന്‍ പറ്റാത്തതു കൊണ്ടുമാത്രം)
പറഞ്ഞുവന്നത്, താങ്കള്‍ക്ക് ഒരു പോസ്റ്റ് ഇഷ്ടായില്ല എന്നുവച്ച് ഇങ്ങിനെയൊക്കെ പറയുന്നത് വഴി നിങ്ങള്‍ ശരിക്കും ഹര്‍ട്ടുചെയ്യുന്നത് അരവിന്ദിനെ മാത്രമല്ല, അരവിന്ദിന്റെ പോസ്റ്റുകള്‍ ഭയങ്കര ഇഷ്ടമുള്ള ഞങ്ങള്‍ പലരെയുമാണ്.
പ്ലീസ്..പ്ലീസ്.. ഇങ്ങിനെയൊക്കെ ഞങ്ങള്‍ ഓഫീസിലിരുന്ന് കട്ടപ്പല്ല് കാണിച്ച് ചിരിച്ച് ജീവിച്ചുപോയ്ക്കോട്ടെ ഗഡീ!
"കേരളത്തിലെ ദേശീയ വെജിറ്റബിള്‍ കറിയായ പീസ് കറി. 35 രൂപാ. "
ചിരി കൈവിട്ടു പോയി ഇതു വായിച്ചപ്പം.
വിന്ദിന്റെ പോസ്റ്റ് എനിക്കെപ്പോഴും എന്തെങ്കിലും പഴയ ഓര്‍മ്മ കൊണ്ടുത്തരും. ഇത്തവണ കിട്ടിയത് ഈ വരിയില്‍ നിന്നാണ്.
“..പെരിയേന്നുള്ള ആ ചരക്കിനെ ഈയ് കണ്ടെടാ? ആ ചോന്ന ട്രൌസറിട്ട് ഓടിയെ? ന്താ മോനേ........ഹൈശ്! ...മ്മടെ സുധേനെ ന്തിനാ കൊള്ളാ!”
ഒരു ദിവസം രാത്രി പതി സര്‍വകലാശാലാ ചര്‍ച്ചകളും കഴിഞ്ഞ് പിരിയാന്‍ സമയത്താണ് കാവശ്ശേരിയിലെ ആസ്ഥാന കുടിയന്‍ മണിക്കുട്ടന്‍ വരുന്നത് ഞങ്ങള്‍ കണ്ടത്. ആള് കൃപയില്‍ " കരകാട്ടക്കാരന്‍" കാണാന്‍ ഇറങ്ങിയതാണത്രേ. പടം മാറി അന്നു മുതല്‍ Mr. India ആണെന്നറിഞ്ഞിട്ടും ഞങ്ങള്‍ മണിക്കുട്ടനോട് പറഞ്ഞില്ല ; പിറ്റേ ദിവസത്തേക്ക് എരിവുള്ള എന്തെങ്കിലും ഡയലോഗ് ഉണ്ടാവാന്‍ വേണ്ടിത്തന്നെ.
പിറ്റേന്ന് കണ്ടപ്പോള്‍ മണിക്കുട്ടനോട് ആദ്യം ചോദിച്ചത് എങ്ങനീണ്ടായിരുന്നു കരക്കാട്ടക്കാരന്‍ എന്നാണ്.
" ഔ എന്റെ മൂത്താര്‌കൂട്ട്യോളെ, എന്തിനാന്ന് ഞമ്മന്റടുത്ത് ഇങ്ങനൊരു ചതി ചീതത്? വൈന്നേരം ഒരു നൂറും കൂടി അടിക്കണ്ടത്ത് മേറ്റെട്ടാണ് ഞാന്‍ പടം കാണാന്‍ പോയത്. ഹെന്താ ഹൊരു പടവാണ് അത്? ഏതോ ഒരു ---------- (ആ പടത്തിലെ നായകന്റെ പേരിനോട് സാമ്യമുള്ള ഒരു പദം) ഒരു തൊപ്പീം ഇട്ട്‌ങ്കണ്ട് അങ്‌ക്‍ടും ഇങ്‌ക്‍ടും നടക്ക്വ. അതന്നേള്ളു അദില്. പിന്നെ ഒന്ന്ണ്ട് കണ്ടോളീ. ഹെന്താ ആ ചിരിതേവീന്റെ ചന്തം!! അങ്ങനേ അവളീം നോക്കി ഇരിക്കും കണ്ടോളീ. പടൂം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോ ഞമ്മടെ പെണ്ണ്‍ണ്ട് പയ്യ് ചത്ത് കെടക്കണ മാതിരി കെടന്നൊറങ്ങ്‌ണൂ. ചിരിദേവീനെ കണ്ടിട്ട് ഇബ്‌ളെ കണ്ടപ്പോ അങ്ങനേ പിടിച്ച് ചാക്കില് കെട്ടി പൊഴേല് തള്ളാനാണ് തോന്നീത്. പിന്നെ ചെക്കന്റെ തള്ളേല്ലേന്ന്. വിളിച്ചൊണര്‍ത്തി രണ്ട് പെട കൊടുത്തിട്ട് ഞാന്‍ മിണ്ടാണ്ട് കെടന്നൊറങ്ങി"
എത്രയും പ്രിയപ്പെട്ട ബൂലോഗരേ....
കൊച്ചിയും കായികമീറ്റും എന്ന തലേക്കെട്ട് കണ്ട് കൊച്ചിയില്‍ നടക്കുന്ന കായികമത്സരങ്ങളും അന്താരാഷ്ട്രവിപണിയിലെ ക്യാപ്പിറ്റലിസവും ചര്‍ച്ചചെയ്യപ്പെടുന്ന ലേഖനം വായിക്കാന്‍ വന്ന് ഡെസ്പായതാവും ആ അനോണി. അത് പൊയ്കോട്ടെ..പാവം.
എന്റെ പോസ്റ്റിനെപ്പറഞ്ഞതിനെ ‘ഓ.കെ‘ എന്ന് പറഞ്ഞ് സ്വീകരിക്കുകയും എന്റെ ഏറ്റം പ്രിയപ്പെട്ട വായനക്കാരെപ്പറഞ്ഞതിനെ
‘എപ്ലേലും നിന്നെ എന്റെ കൈയ്യില്‍ കിട്ടുമെടാ/എടീ‘ എന്ന് പറഞ്ഞ് നിര്‍ത്തുകയും ചെയ്യുന്നു.
ഹോട്ടലീന്ന് സ്കൂട്ടായത് കലക്കി.
നപ്പ് പോസ്റ്റ് (നപ്പ്= അടിപൊളി)
“..പെരിയേന്നുള്ള ആ ചരക്കിനെ ഈയ് കണ്ടെടാ? ആ ചോന്ന ട്രൌസറിട്ട് ഓടിയെ? ന്താ മോനേ........ഹൈശ്! ...മ്മടെ സുധേനെ ന്തിനാ കൊള്ളാ!”
“പടൂം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോ ഞമ്മടെ പെണ്ണ്‍ണ്ട് പയ്യ് ചത്ത് കെടക്കണ മാതിരി കെടന്നൊറങ്ങ്‌ണൂ. ചിരിദേവീനെ കണ്ടിട്ട് ഇബ്‌ളെ കണ്ടപ്പോ അങ്ങനേ പിടിച്ച് ചാക്കില് കെട്ടി പൊഴേല് തള്ളാനാണ് തോന്നീത്. പിന്നെ ചെക്കന്റെ തള്ളേല്ലേന്ന്. വിളിച്ചൊണര്‍ത്തി രണ്ട് പെട കൊടുത്തിട്ട് ഞാന്‍ മിണ്ടാണ്ട് കെടന്നൊറങ്ങി"
“ഹൈശ്!“
മോള്‍ലെഴ്തിയ അരുവിരെ തകര്‍പ്പും താഴത്തെ കണ്ണൂസിന്റെ തകര്‍പ്പും കൂട്ടിവായിച്ചപ്പൊ ചിരിച്ച് ചിരിച്ച് വയറുവേദനയെടുത്തു.
അയ്യോ യ്ക്ക് വയ്യേ ഞ്ഞി ചിര്‍ക്കാന്‍!
അരേ, ഞാനെന്തായിപ്പം പറയുക?
ചിരിച്ച് മണ്ണൂകപ്പിയെന്നോ?
ചിരിച്ച് ചിരിച്ച് കൊടല്‍ മറിഞ്ഞെന്നോ?
ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടിയെന്നോ?
എന്തായാലും ചിരിച്ച് ചിരിച്ചെനിക്ക് കണ്ട്രോള്‍ വിട്ടു!!!!!
സൂപ്പര്‍ പോസ്റ്റ്!!!!!
അരവിന്ദേ, പതിവുപോലെ രസകരം. വായിച്ചു ചിരിക്കുകയും, ചിരിച്ചു കൊണ്ട് വായന തുടരുകയും ചെയ്തു.
എനിക്കിതു ഭയങ്കരമായി ഇഷ്ടായി. പണ്ട് അമ്മയെക്കുറിച്ചെഴുതിയ പോസ്റ്റു പോലെ.നൊന്തു നൊന്തു വായിച്ചു!
അരവിന്ദേട്ട.. പോസ്റ്റ് പതിവു പോലെ തന്നെ കലക്കി.
ഡാ സ്വന്തം പേരു പോലും പറയാന്‍ ധൈര്യം ഇല്ലത്ത, ഇരുട്ടത്തിരുന്നു കൊഞ്ഞനം കുത്തുന്ന അനോണീ... ധൈര്യം ഉണ്ടെങ്കില്‍ നീ എന്റെ ബ്ലോഗില്‍ ഒരു കമന്റിടെടാ.. ഡാ ഇടാന്‍. അങ്ങനെ എങ്കിലും ഒരാള്‍ ആ വഴി വരട്ടെ എന്നു കരുതീട്ടൊന്നുമല്ല..അടിച്ചു നിന്റെ...ഹാ
കലക്കീട്ടോ...
മൊത്തം ചില്ലറയിലെന്തെങ്കിലും വന്നിട്ട് മാസങ്ങളായെങ്കിലെന്താ... വന്നപ്പോ ആ കുറവൊക്കെ തീര്‍ത്തൊരു സാധനമല്ലേ...
കൊടുകൈ... :)
--
കണ്ണൂസിന്റെ കമന്റും കലക്കി. ചിരിച്ചിട്ടു വയ്യ :)
qw_er_ty
അരവിയെ, ആരോഗ്യപരമായ കാരണങ്ങളാല്‍ (കുട്ടികളുടേയും, എന്റേയും)ബ്ലോഗില്‍ കയറിയിട്ട് മൂന്നാലു ദിവസത്തിലേറെയായി, ഇന്നൊന്നു കയറി എത്തിച്ചു നോക്കിയപ്പോഴാ ഇവിടെ പോസ്റ്റ് വന്നതും, അനോണിക്ക് ഹിസ്റ്റീരിയ വന്നതുമെല്ലാം കാണുന്നത്. അപസ്മാരം ഒരസുഖമാ, കാര്യാക്കാനൊന്നില്ല, പക്ഷെ ചികിത്സിച്ചാലും ചിലപ്പോ മാറില്ല.
പോസ്റ്റ് അമറന്‍, ഉപകള്‍ ഗംഭീരം. സാധാരണ പോസ്റ്റിനേക്കാള്‍ ചിരിക്കുള്ള വക അല്പം കുറവായിരുന്നു ഇതില്‍.
"മൊയ്തീന് അപാരപായല്..അവന്റെ മൂട്ടില് നിന്ന് തീ ചിതറുന്നുണ്ടോ? "
"മൊയ്തീന്‍ സ്വതന്ത്രനായി. സ്വാതന്ത്ര്യം ഏഴേ അമ്പതിന്"
ഇനീം ഒരുപാട്.. ഇത് ഏറ്റവും ഇഷ്ടപ്പെട്ടത്!!!
കണ്ണൂസിന്റെ കമന്റും ഉണ്ണിക്കുട്ടന്റെ കമന്റും കൂടി വായിച്ചപ്പോള്‍ എനിക്ക് ശരിക്കും ഭ്രാന്തായി!!!
ഞാനിപ്പോള്‍ ചിരിക്കുന്നത് ക്ലോസപ്പിന്റെ ആഡില്‍ ആത്മവിശ്വാസം വരുന്നതിന് മുന്‍പൊരു ചിരിയില്ലെ... അടിപൊളി ചിരി. കികികികി..ന്ന്‍.
അതേപോലത്തെ ചിരിയാ ചിരിച്ചേ.
koLLaam_ aravindaa.. nannaayittuNt. nnuvachchaal_ vaLare nannaayittuNt.
aravind ingngane OrO kaaryangngaL_ OR_ththeTuththu paRayumpoL_ oru noshtaaL_jiya.. "munnilum_ pinnilum_ saiDilum_ kochchi.." athu kalakki. anubhavichchaRiyaNam_ athu.
maaLOre, ee aravindanum_ koottarum_ panthraNtaam_ klaassenna kaTampa engngane kaTakkum_ ennu thala choRinjnju ninna kollamaaNu eeyuLLavanum_ sahanmaaR_kkum_ futtbOLil_ skooLinte thoppi aNiyaanaayathu. aadyaththe (thee)kkaLi paalakkaaTumaayi. porimazhayaththu sal_maan_khaante stailil_ (jezhsikaLuTe niRam_ oru pOle aayaal_ patillathre) kaLichcha malappuRaththinte oru muththu paalakkaatte "maNi"yumaayi iTichchu veeNappozhaaNu panthraNtaamanaaya njaan_ kaLaththil_ iRangngunnathu. aadyaththe praSnam_ kuTachooTi puchhachchirikaLumaayi ninnirunna lalanaamaNikaLaayirunnu. nammaLuTe steel_ bODikaL_ lavaLumaaR_kku piTichchillennu nooRuvattam_. pinne saakshaal_ maNi - paalakkaaTinte kiNNan_ fOR_veD_. maNiye oru paaThm_ paThippikkaan_ ummaaneyum_ boostineyum_ manassil_ dhyaanichchu munnottu kuthichchathu maathram_ enikkOR_mayuNtu. bOdham_ vannappOL_ kaLi theeR_nnirunnu. avanmaaR_ theeR_ththirunnu ennathaaNu sathyam_. sahathaapa vOttukaL_ njaan_ eNNaan_ pOyilla.
angngane enthokke sam_bhavangngaL_? OR_magaL_... OR_magaL_...
anavOdayanmaaR_ enne eTuththiTT chaLukkillenkil njaan_ oru sathym_ paRayaam_. "ee navOdaya oru sam_bhavam_ thanne". peringngOTaa, blOg thuTangngiyaal_ paRayaNE..
കൊള്ളാം അരവിന്ദാ.. നന്നായിട്ടുണ്ട്. ന്നുവച്ചാല്‍ വളരെ നന്നായിട്ടുണ്ട്.
അരവിന്ദ് ഇങ്ങനെ ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പറയുമ്പൊള്‍ ഒരു നൊഷ്റ്റാള്‍ജിയ.. "മുന്നിലും പിന്നിലും സൈഡിലും കൊച്ചി.." അതു കലക്കി. അനുഭവിച്ചറിയണം അതു.
മാളോരെ, ഈ അരവിന്ദനും കൂട്ടരും പന്ത്രണ്ടാം ക്ലാസ്സെന്ന കടമ്പ എങ്ങനെ കടക്കും എന്നു തല ചൊറിഞ്ഞു നിന്ന കൊല്ലമാണു ഈയുള്ളവനും സഹന്മാര്‍ക്കും ഫുട്ട്ബോളില്‍ സ്കൂളിന്റെ തൊപ്പി അണിയാനായതു. ആദ്യത്തെ (തീ)ക്കളി പാലക്കാടുമായി. പൊരിമഴയത്തു സല്‍മാന്‍ഖാന്റെ സ്റ്റൈലില്‍ (ജെഴ്സികളുടെ നിറം ഒരു പോലെ ആയാല്‍ പറ്റില്ലത്രെ) കളിച്ച മലപ്പുറത്തിന്റെ ഒരു മുത്തു പാലക്കാട്ടെ "മണി"യുമായി ഇടിച്ചു വീണപ്പൊഴാണു പന്ത്രണ്ടാമനായ ഞാന്‍ കളത്തില്‍ ഇറങ്ങുന്നതു. ആദ്യത്തെ പ്രശ്നം കുടചൂടി പുഛച്ചിരികളുമായി നിന്നിരുന്ന ലലനാമണികളായിരുന്നു. നമ്മളുടെ സ്റ്റീല്‍ ബോഡികള്‍ ലവളുമാര്‍ക്കു പിടിച്ചില്ലെന്നു നൂറുവട്ടം. പിന്നെ സാക്ഷാല്‍ മണി - പാലക്കാടിന്റെ കിണ്ണന്‍ ഫോര്‍വെഡ്. മണിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഉമ്മാനെയും ബൂസ്റ്റിനെയും മനസ്സില്‍ ധ്യാനിച്ചു മുന്നൊട്ടു കുതിച്ചതു മാത്രം എനിക്കോര്‍മയുണ്ടു. ബോധം വന്നപ്പോള്‍ കളി തീര്‍ന്നിരുന്നു. അവന്മാര്‍ തീര്‍ത്തിരുന്നു എന്നതാണു സത്യം. സഹതാപ വോട്ടുകള്‍ ഞാന്‍ എണ്ണാന്‍ പോയില്ല.
അങ്ങനെ എന്തൊക്കെ സംഭവങ്ങള്‍? ഓര്‍മഗള്‍... ഓര്‍മഗള്‍...
അനവോദയന്മാര്‍ എന്നെ എടുത്തിട്ട് ചളുക്കില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം. "ഈ നവോദയ ഒരു സംഭവം തന്നെ". പെരിങ്ങോടാ, ബ്ലോഗ് തുടങ്ങിയാല്‍ പറയണേ..
ഒരു ചൂട് ചായേം മൊത്തം ചില്ലറയിലെ ഒരു പോസ്റ്റും= ഗ്ലീ ന്ന് സായിപ്പിന്റെ ഭാഷയില്‍:)
തൊടക്കം വായിച്ചു,കമന്റ് വായിച്ചു,പിന്നേം പോസ്റ്റ് വായിച്ചു,പൊട്ടിച്ചിരിച്ചു..
This comment has been removed by the author.
നവോദയയില്‍ അഡ്മിഷന്‍ കിട്ടിയിട്ടും പോകാതിരുന്ന ഒരാളാണു ഞാന്‍.(സത്യമായിട്ടും...) ഇന്നു അരവിന്ദന്റെ ഈ പോസ്റ്റൊക്കെ കാണുമ്പോള്‍ ഒരു നഷ്ടബോധം.ഒരു പാടു തവണ ആ ക്യമ്പസില്‍ വന്നിട്ടുണ്ടു ഞാന്‍.ഒരു സന്ദര്‍ശകന്‍ ആയി. പക്ഷെ ഇന്നാ ക്യാമ്പസ് കാണാത്ത ആരും ഉണ്ടാകില്ല ബ്ലോഗ്ഗില്‍, അരവിന്ദേട്ടന്റെ പോസ്റ്റുകളിലൂടെ എല്ലാവരും അവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍ അല്ലെ...
അരവിന്ദേ ...എല്ലാപ്പോഴത്തേയും പോലെ എല്ലാവരും വായിച്ചുകഴിഞ്ഞ് അവസാനമാണ് വരുന്നതു കാണുന്നതും. സംഗതി ഉഗ്രന്‍. ഉപമാസ് കലക്കിയിട്ടുണ്ട്.
അരവിന്ദാ,
ക്ലച്ച് തീരെ പിടിക്കാതിരുന്നില്ല. എന്നാലും ഇടുക്കിക്കാരി ഷോട്ട് പുട്ട് താരത്തെ അവഹേളിച്ചത് ഇഷ്ടമായില്ല. ഞാന്‍ ഇടുക്കിക്കാരനാ! :)
manooharam. joliyil ellavarum thurichu nookkunnu vattaayo ennoru muha bhavathodey. Another great one from u. keep it up.
അരവിന്ദ്ജി..
വളരെ വൈകിയാണു പോസ്റ്റ് വായിച്ചത്..നന്നായിട്ടുണ്ട്..ആ കുന്നിന്റെ മുകളില്‍ ഉള്ള നവോദയാ ക്യാമ്പസിന്റെ കഥകള്‍ ഇനീം പോരട്ടെ..
എന്റെ അനിയന്‍ അവിടുത്തെ ഒരു വിദ്യാര്‍ഥി ആയിരുന്നു..അവനെക്കാണാന്‍ പലകുറി വന്നുള്ള ഒരു അടുപ്പം എനിക്കും ഉണ്ട്..
ഈ പോസ്റ്റ് വായിച്ച് ചിരി പൊട്ടിയ എല്ലാവര്‍ക്കും നന്ദി. ഒരു പോസ്റ്റ് പാസ്സാക്കാന്‍ പാട് ചില്ലറയല്ല.
വായിച്ച് ചിരിവരാഞ്ഞിട്ടും “മ്മടെ ചെക്കനല്ലേ, ഒന്നു പ്രോത്സാഹിപ്പിച്ചേക്കാം” എന്നു കരുതിയവര്‍ക്കും നന്ദി.
വായിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി. അനോണി ഓപ്‌ഷന്‍ എടുത്തുകളഞ്ഞതു കാരണം കമന്റിടാന്‍ കഴിയാതെ പോയവരോട് സോറി.
ബൂലോഗരുടെ “സ്നേഹം 80% നിഷ്പക്ഷമായ വിലയിരുത്തല്‍ 20%“ തരത്തിലുള്ള കമന്റുകള്‍ക്ക് മുന്‍പില്‍, സങ്കുചിതന്‍ കുറുമാനെ കാണുമ്പം കാണുമ്പം തൊപ്പിയൂരിപ്പിടിച്ച്, അറ്റന്‍ഷനില്‍ തലകുനിച്ച് നില്‍ക്കും പോലെ (അത് കടം വാങ്ങിയത് തിരികെ കൊടുക്കത്തത് കൊണ്ടാണെന്നാ അഭ്യൂഹം ;-) ), എന്നാല്‍ അഭിമാനത്തോടു കൂടി ഞാന്‍ നില്‍ക്കട്ടെ.
സമയം കിട്ടുമ്പോള്‍ അടുത്ത സ്റ്റോറി എഴുതാം.
പരൂഷ പാസാവാന്‍ ഒന്നു പ്രാര്‍ത്ഥിച്ചേക്കണേ....;-)
ഇക്കാസിക്കാ : അതിനെന്താ, ചെയ്യാലോ.
ഇനി പറ, മൊയ്‌തീനിന്റെ ശരിപ്പേരെന്താ? (ഒരിടത്ത് പിഴച്ചു...ന്നാ തോന്നുന്നത്) :)
ഇതിപ്പോഴാ വായിച്ചത് അര്‍മന്താ ഫോക്‍സേ. എന്നാ പറയാനാ... തകര്‍ത്തു :)
പരൂഷ കഴിഞ്ഞോ ?
പോസ്റ്റുമാന്‍ ഈ വഴി വരുന്നേ ഇല്ല ?!
അരവിന്ദേ.. മറ്റേ പോസ്റ്റ്‘മഹാപാപി’ മൂത്ത് പഴുത്തെങ്കില്‍ പത്തായത്തീന്ന് പുറത്തെടുക്കരുതോ?
:)
വിയെമ്മോ പൂയ്!
ദ് എവടേണ് ? കാണാല്ല്യല്ലോ!
23 ഒന്ന് കയിഞ്ഞോട്ടെ. എഴുത്ത് തുടങ്ങണം
മഹാപാപി വേണ്ട ഒരെര്‍ത്തിംഗ് ആയ്‌കോട്ടെ.
ക്ലബ്ബിലും മറ്റും പോസ്റ്റാന്‍ ചീളുകള്‍ ഇഷ്ടം പോലെ..ടൈമില്ല!
:-)
വാക്കാരീ അത് കണ്ടതാ..മാറ്റാന്‍ മടി.
മുല്ലേ 23 ന് ലാസ്റ്റ് പരൂഷ.
എല്ലാവര്‍ക്കും നമോവാകമരം.
This comment has been removed by the author.
adipoli.......
nannayittund..,njanum oru ex-malappuram navodayan ane..
Nice post, its a really cool blog that you have here, keep up the good work, will be back.
Warm Regards
Biby Cletus - Blog
Aravindoo... Ningalu ethu navodaya-yaa.. Ethu kollam pass out.. Kollaam maasheey.. Ningalu kalakki.. adipoli.. Nammalum oru navodaya product thanneee.. Ellaam ditto correct...keep up the good work..
Aravindoo.. Ningalu ethu kollam aanu navodaya passout ayathu... Nammalum oru navodaya product aaneey... Ningalu kollaaalooo maasheey.. Kalakki... adipoli.. Ellaam ditto correct...Abhivadyangal..:)
HAI ARAVIND , I HAPPENED TO SEE THIS BLOG, GREAT ONE ,I WAS UR JUST JUNIOR
HOPE U CAN REMEMBER ME . FEELING GOOD TO MEET U LIKE THIS .
KEEP BLOGGING . ABHILASH M
അരവിന്ദാ... വായിച്ചു വായിച്ചു ചിരിച്ചു ചിരിച്ചു വയറ്റില്‍ നീര് വച്ചു !!!
Friends നോടും പറഞ്ഞു... Same result...
High speed internet എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്നം ആയത് കൊണ്ട്, Offline വായിച്ചു രസിക്കാന്‍ എല്ലാം കൂടി Word ല്‍ ആക്കി വച്ചു...
അടിപൊളി അരവിന്ദാ അടിപൊളി !!!
hey ive read all ur posts, they r too good :)
ee blog oru pdf rppoathil ella IT companiesilum circulate chyyukaya ippo...
enthaayalum kalakki :)
മനോഹരം
അരവിന്ദേട്ടാ,
മൊത്തം ചില്ലറ ബ്ലോഗിലെ “മാന്‍ ഓഫ് ദ സീരിസ്” അരവിന്ദേട്ടനാണെങ്കിലും ഈ പോസ്റ്റിലെ “മാന്‍ ഓഫ് ദ മാച്ച്” മൊയ്തീന്‍ തന്നെ. ഈ മൊയ്തീന്റെ ഒരു കാര്യം.
“പാര്‍ക്കിംഗിലിട്ട കാറു പാര്‍ക്ക് ചെയ്തസ്ഥലത്ത് കാണാത്തതുപോലെ ഞാന്‍ അന്ധാളിച്ച് ചുറ്റും നോക്കി.“
ഒരു സാധനം വെച്ചാ വെച്ചിടത്ത് കാണൂല്ല, അല്ലേ അരവിന്ദേട്ടാ?
“മൊയ്തീന്‍ അപാരപായല്..അവന്റെ മൂട്ടില് നിന്ന് തീ ചിതറുന്നുണ്ടോ? എന്താ ആ ഒരു സ്പീഡ്!“
“ഒരു തണുത്ത കൊടുങ്കാറ്റിനു പോലും തണുപ്പിക്കാനാവാത്ത ചൂടോടെ, രണ്ട് വയറുകള്‍ അപ്പോഴും ആ ബസ്സിനകത്ത് വിശപ്പിനാല്‍ നീറിയെരിഞ്ഞു കൊണ്ടിരുന്നു. ആ വയറുകള്‍ക്ക് മുകളില്‍, നെഞ്ചുകളോട് പറ്റി,പോക്കറ്റുകളില്‍, രണ്ട് അമ്പതു രൂപാ നോട്ടുകള്‍ അപ്പോഴും വിയര്‍പ്പില്‍ നനഞ്ഞ് പറ്റിക്കിടന്നിരുന്നു.“
മാഷേ, ഐ ലവ് യൂ.....
ഹി ഹി.. കിടിലന്‍ സ്‌റ്റൈല്‍ ഓഫ് റൈറ്റിങ്ങ്!!
(പിന്നെ, കണ്ണൂസിന്റെ കമന്റെ വായിച്ച് ചിരിച്ച് ചിരിച്ച് ഞാന്‍ പിന്നേം അവശനിലയിലായി! ഉണ്ണിക്കുട്ടന്റെ കമന്റ് കൂടി കണ്ടപ്പോള്‍ എല്ലാം പൂര്‍ത്തിയായി.. ഹ ഹ ഹ. എനിക്ക് വയ്യായേ... “എടാ ഉണ്ണിക്കുട്ടാ, അടിച്ചു നിന്റെ...ഹാ“.. ഹ ഹ ഹ.. കലക്കി മോനേ.. )
-അഭിലാഷ്, ഷാര്‍ജ്ജ
അരവിന്ദ്.. അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല... ഒറ്റയിരുപ്പിനു കണ്ണെടുക്കാന്‍ പറ്റാതെ വായിച്ചു പോകുന്ന രചനാപാടവം. ഇനിയും ഇതു അനുസ്യൂതം തുടരുക.
Dear Aravind,
Fantastic man!! Your blog took me all way to all those good old days..Excellent da...Very very proud of u....and very very proud to be your friend...becz you are so famous among the IT guys with ur fantabulous blogs......and people keep talking abt you and blogs... Even non nvadoyan's do enjoy ur blog..is so heartening...neeyenthayalum namamde Malappuram NAvodaya famous akki....
EB
Dear readers,
Whatever Aravind has written is not a cooked up story..Some people have asked me these questions but to be very honest..all these are facts and real facts...I have stayed with this guy for 6 yrs in Navodaya and he has terrific sense of humour.... pinne nhamamlum aa football team ile oru angam ayirunnu.... ithile moideenum , sudhayum, maradoan sasiyum ellam navodayaile famous katha patrangal thanne..
ദൈവമേ മുന്നിലും പിന്നിലും സൈഡിലും കൊച്ചി!!! എങ്ങോട്ട് പോണം, എന്തു ചെയ്യണം!നേരെ ഏറ്റവും മുന്‍പില്‍ക്കണ്ട ജി.സി.ഡി.എ കോംപ്ലെക്സിലേക്കോടി!ഈശ്വരാ.....വീടിനകത്ത് കടകളോ! അതും നിലനിലയായി!
ഹഹഹ നമിച്ചു ഗുരോ നമിച്ചു....
ന്ജാനുമ് ഒരു നവൊദയക്കാരനാണ് അരവിന്ദെട്ടാ.. കണ്ണൂര് നവൊദയ... മരവിയിലെക്ക് പൊയിക്കൊന്ടിരുന്ന ആ ജീവിതമ് കണ്മുന്നില് തെളിന്ജ പൊലെ തോന്നി ബ്ലൊഗ് വായിച്ചപ്പൊ.. ഉപമകളൊക്കെ അഥ്യുഗ്രന്... ബ്ലൊഗോള്ത്തില് പുത്യ ആളാണ് .. നവൊദയ അനുഭവന്ഗല് ഇനിയുമ് പോരട്ടേ..
Post a Comment
Links to this post:
Create a Link
<< Home