ചില ഗതകാല കായികസ്മരണകള്‍
നവോദയയിലെ പ്രഭാതങ്ങള്‍ വായ്കരുകില്‍ തേറ്റയും തലക്കകത്ത് മന്തതയും തൊലിപ്പുറത്ത് നീറ്റലും സൃഷ്ടിക്കുന്നവയായിരുന്നു.
കടവായിലെ തേറ്റ, ഉറങ്ങുമ്പോള്‍ ഉമിനീര്‍ ലീക്കായി പുറത്തേക്കൊഴുകുന്നതുകൊണ്ടുണ്ടാകുന്ന വെള്ളപ്പാടുകളായിരുന്നു.
തലക്കകത്തെ മന്തിപ്പ്, രാവിലെ ഉണരാനുള്ള ബെല്ല് 5:30 ന് ആയതിനാലും അത് സൂര്യന്‍ പോലും അലാറം എടുത്ത് വലിച്ചെറിയുന്ന സമയമായതിനാലുമായിരുന്നു.
തൊലിപ്പുറത്തെ നീറ്റല്‍-
രാവിലെ 5:30ന് ബെല്ലടിച്ചാല്‍ 5:45 ആകുമ്പോളേക്കും ഡ്രസ്സ് മാറി, പല്ലുതേച്ച്, മുഖം കഴുകി, മൂത്രിച്ച് , ഗ്രൌണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം.
പ്രഭാതവ്യായാമത്തിനാണ്. പരപരാ വെളുക്കുംനേരം, ആ ഇരുട്ടില്‍ , ആ കോടമഞ്ഞില്‍, അവിടെ നിരന്നു നിന്ന് മുപ്പത് മിനിട്ട് പി.ടി മാഷ് നജീബിന്റെ നേതൃത്വത്തില്‍ ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ ഇടത്തോട്ടും വലത്തോട്ടും കറക്കണം.
നെക്ക് റോട്ടേഷന്‍, ഷോള്‍ഡര്‍ റൊട്ടേഷന്‍, ഹിപ്പ് റൊട്ടേഷന്‍, ആങ്കിള്‍ റൊട്ടേഷന്‍..
പിന്നെ ആള്‍ട്ടര്‍നേറ്റ് ടൊ ടച്ചിംഗ്. പത്ത് ചാട്ടം, ഇരുപത് സിറ്റ് അപ്പ്, പത്ത് പുഷപ്പ്.
കഴിഞ്ഞു.
ഒരുമാതിരിപ്പെട്ട ഉറക്കവും , വയറ്റിലെ ഗ്യാസും, കോട്ടുവായയും ഒക്കെപ്പോയി ആ ദിവസം പണ്ടാരമടങ്ങാന്‍ ഇതു ധാരാളമായിരുന്നു.
കൂടുതല്‍ പ്രശ്നമെന്തായിരുന്നു എന്നു വച്ചാല്‍, അഞ്ചേ മുപ്പതിന് ബെല്ലടിച്ചുകഴിഞ്ഞാല്‍, അഞ്ചേ മുപ്പത്തിയഞ്ചാകുമ്പോഴേക്കും നജീബ് മാഷ് ഞങ്ങളുടെ ഡോര്‍മറ്ററിയില്‍ എത്തും എന്നതായിരുന്നു.
അഞ്ചുമുപ്പതിന്റെ ബെല്ല് കേട്ടിട്ടും, അഞ്ചേ നാല്‍പ്പത്തിയഞ്ചിന് ഗ്രൌണ്ടിലെത്താന്‍, അഞ്ചേ നാല്‍പ്പത്തിമൂന്നിന് എഴുന്നേറ്റ് ഒരു ക്വിക്ക് മുള്ളല്‍ പാസ്സാക്കി കണ്ണും തിരുമ്മി നേരെ ഓടിയാല്‍ മതി എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ മൂടിപ്പുതച്ചുറങ്ങുന്ന, ഇരുണ്ട ഡോര്‍മെറ്ററിയില്‍.
നജീബ് മാഷുടെ കൈയ്യില്‍ 220 കെ-വി, മേഡ് ഇന്‍ ഇടുക്കി കറണ്ട് പാസ്സ് ചെയ്യിപ്പിക്കാവുന്ന നീലയും ചുവപ്പും നിറത്തിലുള്ള രണ്ട് വയറുകള്‍ കൂട്ടിപ്പിരിച്ചുണ്ടാക്കിയ നാടന്‍ ചാട്ടയുമുണ്ടാകും.
അദ്ദേഹം ഡോര്‍മിറ്ററിയുടെ ഒരറ്റത്തു നിന്ന് പ്രഭാതഭേരി തുടങ്ങും.
‘ണീക്കീനെടാ” എന്ന് അലറിയാണ് അടി. ഡബിള്‍ ഡെക്കര്‍ കട്ടിലിന്റെ താഴെക്കിടക്കുന്നവന്റെ ഏറ്റവും ആകര്‍ഷകമായ അവയവങ്ങളില്‍ തന്റെ ഹിതത്തിനൊത്ത് ചാട്ടക്ക് വീക്കാന്‍ മാഷിന് കഴിഞ്ഞിരുന്നുവെങ്കില്‍ മുകളില്‍ക്കിടന്നുറങ്ങുന്നവന്റെ ചന്തി ഇതായിരിക്കും തല അതായിരിക്കും എന്നൊരൂഹത്തില്‍, ചാടി വീക്കാനേ മാഷിന് കഴിയുകയുള്ളായിരുന്നു. മാഷിന്റെ ഉയരം തന്നെ പ്രശ്നം.
വോളീബോള്‍ കളിക്കാര്‍ ചാടിയുയര്‍ന്ന്, സര്‍വ്വശക്തിയുമെടുത്ത് സ്മാഷ് അടിച്ചിടുമ്പോലെ കട്ടിലിന്റെ സൈഡില്‍ നിന്ന് പൊങ്ങിച്ചാടി നജീബ്‌മാഷ്‍ ചാട്ടകൊണ്ട് ഉറങ്ങിക്കിടക്കുന്നവന്റെ പിന്നാമ്പുറത്ത് സ്മാഷടിക്കും.
ഒരു സൈഡില്‍ നിന്ന് ണീക്കെടാ അലറും ഹൂശ് ഊശ് എന്ന് അടികൊണ്ടിടം തിരുമ്മി കണ്ണുമിഴിക്കുന്ന പിള്ളേരുടെ ശബ്ദവും കേട്ട് അല്പം അകത്ത് കിടക്കുന്ന ഞാനടക്കമുള്ളവര്‍ ചാടിയെഴുന്നേറ്റ് അടിയൊഴിവാക്കും.
അപൂര്‍വ്വം അടികിട്ടിയ സന്ദര്‍ഭങ്ങളില്‍ മാഷിനെ കണ്ണുമിഴിച്ചു നോക്കുമ്പോള്‍, അടി കൊണ്ടെഴുന്നേല്‍ക്കുന്നവന്റെ അവസ്ഥകണ്ടിട്ടാണൊ എന്തോ മാഷിന്റെ ചുണ്ടുകളില്‍ പുഞ്ചിരി..കണ്ണൂകളില്‍ ക്രൂരതയുടെ തിളക്കം.
പണ്ട് തവനൂരെ മഠത്തില്‍, ഉമ്മറപ്പടിയുടെ സൈഡിലൂടെ ജാഥപോകുന്ന ചെമ്പനുറുമ്പുകളെ, പാക്കിസ്ഥാന്‍ പട്ടാളമാണെന്ന് മനസ്സില്‍ വിചാരിച്ച് വിരലുകള്‍ കൊണ്ട് ചതച്ചും ഞെരുടിയും കൊന്നിരുന്ന സമയം എനിക്കു തോന്നിയിരുന്ന ആ ഒരു സാറ്റിസ്‌ഫേക്ഷന്‍, അടി കൊടുത്ത് പിള്ളേരെയുണര്‍ത്തുമ്പോള്‍ മാഷിനും ലഭിച്ചിരുന്നുവോ?
ഒന്നു ചിന്തിച്ചാല്‍, മാഷിനെ ഞങ്ങള്‍ക്ക് കുറ്റം പറയാനൊക്കില്ല. കാരണം, ഉറങ്ങുന്നവരുടെ മേല്‍ അക്രമം കാട്ടുന്നത് പോലെ വേറൊരു രസമില്ലായിരുന്നു ഞങ്ങള്‍ സീനിയേഴ്സ് ഗ്രൂപ്പിനും, അക്കാലത്ത്.
രാത്രി ഒന്‍പതാകുമ്പോഴേക്കും ഉറങ്ങുന്ന ജൂനിയര്‍ പിള്ളേരായിരുന്നു, രാത്രി അല്പം വൈകി ‘പഠിക്കാനിരിക്കുന്ന’ ഞങ്ങളുടെ മൃഗയാ വിനോദങ്ങളുടെ ഇരകള്‍. രാത്രിയിലെ പഠിത്തം എന്ന്വച്ചാല്‍, സ്ത്രീ വര്‍ഗ്ഗം, നടിമാര്‍ എന്നീ സ്പീഷീസുകളെക്കുറിച്ചും മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനാവശ്യമായ ചില പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള അറിവ് കൂട്ടംകൂടിയിരുന്ന് വാചകമടിച്ച് അന്യോന്യം പങ്കുവയ്കല്‍ എന്ന് മാത്രം ധരിക്കുക. അല്ലാതെ, നതിംഗ് ഒഫീഷ്യല്‍ എബൌട്ട് പഠിത്തം.
അതിനിടക്ക് ബോറടി മാറ്റുവാനാണ് ഉറങ്ങുന്ന പിള്ളേരുടെ മേലുള്ള ചില കലാപരിപാടികള്‍.
ഉറങ്ങുന്നവന്റെ വായില്‍, ന്യൂസ് പേപ്പര്‍ ചുരുട്ടി , നീളമുള്ള ‘ബീഡി‘യുണ്ടാക്കി പതുക്കെ തിരുകി വച്ചു കൊടുക്കുകയാണ് ഒരു പരിപാടി. വായയില്‍ സംഗതി ഫിറ്റായി എന്നു കണ്ടാല്‍ “ഡാ ഡാ” എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി ടിയാനെ വിളിച്ചുണര്‍ത്താം.
അവന്‍ അമ്പരപ്പോടെ ഞെട്ടിയെഴുന്നേറ്റ് ആ പേപ്പര്‍ കുഴലും കടിച്ചു പിടിച്ചുകൊണ്ട് ഞങ്ങളെ മിഴിച്ച് നോക്കും.
നാദസ്വരം പോലെ നീണ്ട ആ പേപ്പറുചുരുട്ടും കടിച്ചുപിടിച്ചുകൊണ്ട് അന്തം വിട്ടുള്ള ആ ഇരിപ്പ് കണ്ടാല്‍ ആരും പൊട്ടിച്ചിരിച്ചു പോകും.
ക്രമേണ ബോധം വരുമ്പോള്‍ വായിലെന്തോ സാധനമുണ്ടെന്ന് മനസ്സിലാക്കുന്ന ടി ജൂനിയര്‍, ഒന്നുകില്‍ ത്‌ഥൂ എന്ന് അതു തുപ്പിക്കളയും. അല്ലെങ്കില്‍ ഒന്നും മിണ്ടാതെ വീണ്ടും കിടന്നുറങ്ങും. ഞങ്ങളുടെ ചിരി കൂടുകയേയുള്ളൂ.
ആഴ്ചകളോളം ഇട്ടു ചീഞ്ഞുനാറിയ ഒരു സോക്സെടുത്ത് ഉറങ്ങിക്കിടക്കുന്നവനെ മണപ്പിക്കുക എന്നതായിരുന്നു വേറൊരു ‘തമാശ‘. മിക്കവാറും അതവന്റെ സോക്സ് തന്നെയായിരിക്കുകയും ചെയ്യും. തീപ്പട്ടിക്കൊള്ളിയുരച്ച് വാണത്തിന്റെ വാലിന് തീ പിടിപ്പിക്കാന്‍ പിടിക്കുമ്പോലെ സോക്സ് എടുത്ത് ഉറങ്ങിക്കിടക്കുന്നവന്റെ മൂക്കിനു താഴെ എയിം ചെയ്ത് പിടിച്ചു മണമടിപ്പിക്കുമ്പോള്‍, അവന്റെ നെറ്റി, മൂക്ക് ഇവ ചുളിയുന്നതും, ക്രമേണ മുഖം കോടുന്നതും , എന്നിട്ടും ഉറക്കം വിടാതെ മുഖഭാവം ബീഭത്സമായി മാറുന്നതും ഞങ്ങള്‍ കണ്ടു തൃപ്തിയടയും.
മലര്‍ന്നു കിടന്നുറങ്ങുന്നവന്റെ വയറ്റില്‍, ആദ്യം ഒരു പ്ലേറ്റ്, പിന്നെ ഒരു ഗ്ലാസ്, അതിന്റെ മേലില്‍ വേറെ ഒരു പ്ലേറ്റ് എന്നിങ്ങനെ ബാലന്‍സ് ചെയ്തു വച്ച് ഈഫല്‍ ഗോപുരമോ പിസായിലെ ചരിഞ്ഞ ഗോപുരമോ കുത്തബ് മീനാറോ നിര്‍മ്മിക്കുന്നതും ഒരു ഐറ്റമായിരുന്നു.
പ്രതികരിക്കാന്‍ ശക്തിയോ ശേഷിയോയില്ലാത്ത ജൂനിയേഴ്സിന്റെ മുകളില്‍ ഞങ്ങള്‍ കാട്ടുന്ന ഈ അക്രമനമ്പറുകള്‍ അവര്‍ അവരുടെ ജൂനിയേഴ്ഷിന്റെ മുകളിലിറക്കി , പാരമ്പര്യകലകള്‍ നശിക്കാതെ സൂക്ഷിച്ചു.
-ഇങ്ങനെയുള്ള ഞങ്ങളെ നജീബ് സാറ് ഉറങ്ങിക്കിടക്കുമ്പോള്‍ ചാട്ടക്ക് വീക്കി എഴുന്നേല്‍പ്പിക്കുന്നതാണ് കുറ്റം!
അഞ്ച് മുപ്പത്തഞ്ചിന്റെ പള്ളിയുണര്‍ത്തല്‍ കഴിഞ്ഞ് മാഷ് മടങ്ങിയ ശേഷം ഞങ്ങള്‍ വീണ്ടും ബെഡിലേക്ക് ചായുന്നത് കൊണ്ടും (അഞ്ചാറ് മിനിട്ടു കൂടിയുണ്ടല്ലോ ഒന്നു മയങ്ങാന്‍!), ചില സമയത്ത് കക്കൂസില്‍ ഇരുന്ന് അറിയാതെ മയങ്ങിപോകുന്നത് കൊണ്ടും പലപ്പോഴും അഞ്ച് നാല്‍പ്പത്തിയഞ്ചിന് ഗ്രൌണ്ടില്‍ ഹാജറ് വെയ്കാന്‍ സാധിച്ചിരുന്നില്ല-പലര്‍ക്കും.
റോള്‍കോളിന് ലേറ്റായാല്‍ പിന്നെ ചോദ്യമൊന്നുമില്ല. നേരെ ശിക്ഷയാണ്. അഞ്ച് റൌണ്ട് ഓടിയിട്ട് വരിക.
കൈയ്യും കാലും തന്നെ തിരിക്കാന്‍ വയ്യ, പിന്നെയാണ്, എക്സര്‍സൈസ് ചെയ്യാന്‍ നിരന്ന് നില്‍ക്കുന്ന ആണ്‍-പെണ്‍ പിള്ളേരെ ചുറ്റി, അപ്പുറത്ത് കെട്ടിടം പണിയാന്‍ ലോഡിറക്കിയിട്ടിരിക്കുന്ന മണല്‍ക്കൂനയുടെ സൈഡില്‍ കൂടി അഞ്ച് റൌണ്ട് ഓട്ടം!. അപ്പീസു പൂട്ടി താക്കോല് കടലിലെറിയുന്ന പണിയാണ്.
ശാരീരികമായ വൈഷമ്യങ്ങള്‍ പോകട്ടെ, സുധ നില്‍ക്കുന്ന ആ പെണ്‍കുട്ടികളുടെ ഗ്രൂപ്പിന്റെ മുന്‍പില്‍കൂടി അതിരാവിലെ പണിഷ്മെന്റും വാങ്ങി ഓടുക എന്നു വച്ചാല്‍....
ഓള്‍റെഡി ചാഞ്ഞുനില്‍ക്കുന്ന ഇമേജ് മൊത്തമായി പിടന്നുവീഴാന്‍ ഇതിലും നല്ലൊരു ഉന്തു വേണോ?
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് “കുരുതി, കുരുതി” എന്നു പറയുന്ന ഒരു അടവിന്റെ പ്രസക്തി വ്യക്തമാകുന്നത്.
കൂട്ടത്തിലുള്ള ആരെയെങ്കിലും പെണ്‍കുട്ട്യോളുടെ മുന്‍പില്‍ കംപ്ലീറ്റ് നാറ്റിച്ച് നാണം കെടുത്തി ആ ഒരു ഗ്യാപ്പില്‍ നമ്മുടെ ചമ്മല്‍ മറച്ചുവെയ്ക്കുക. അതായത് കൂടയുള്ളവന്റെ ഇമേജ് ഗുരുതി കൊടുക്കുക.
ഒരു ദിവസം ഞാനും മറ്റു ചില സഹമുറിയന്മാരും പണിഷ്മെന്റ് വാങ്ങി അഞ്ച് റൌണ്ട് ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ സംഭവിച്ചത് അങ്ങിനെ ഒരു കുരുതിയായിരുന്നു.
അതുവരെ ചത്തേ ചതഞ്ഞേ എന്ന മട്ടില്‍ അണച്ച് കിതച്ച് വലിഞ്ഞോടുന്ന ആള്‍കുട്ടികള്‍, പെണ്‍കുട്ട്യോളുടെ അടുത്തെത്തിയാല്‍ അണപ്പൊക്കെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്തി, ഇതൊക്കെ എനിക്ക് വെറും ഈസിപ്പുല്ല് എന്ന മട്ടില്‍ ഒരു പുച്ഛരസമുള്ള ചിരി കഷ്ടപ്പെട്ട് മുഖത്ത് വരുത്തി, സ്പീഡിലോടുന്നത് സാധാരണമായിരുന്നു. ആ ഭാഗം കടന്നാല്‍ വീണ്ടും ഒറിജിനല്‍ അണപ്പും കിതപ്പും തളര്‍ച്ചയും തിരികെ വരും.
അന്ന് പെണ്‍കുട്ടോളെ റൌണ്ട് അടിച്ചപ്പോള്‍ സുധ എന്നെപ്പറ്റി എന്തോ വിചാരിക്കും എന്ന ഒറ്റ വിചാരത്തിന്മേലായിരുന്നു മുന്‍പേ താറാവോടുമ്പോലെ കുണുങ്ങികുണുങ്ങി ഓടുന്ന ചാക്കോയെ ഞാന്‍ ഗുരുതി കൊടുത്തത്.
കറക്റ്റ് പെണ്‍കുട്ട്യോളുടെ മുന്‍പില്‍ എത്തിയപ്പോള്‍ അവന്റെ വലത്തേക്കാലിലെ ചപ്പലിന്റെ മുകളില്‍ പിന്നിലോടിയിരുന്ന ഞാന്‍ ഒറ്റച്ചവിട്ടല്‍!
പട്‌റേ എന്നൊരു ശബ്ദത്തോടെ ചപ്പല് വാറ് പൊട്ടി, കറങ്ങിത്തെറിച്ച് രണ്ട് മീറ്റര്‍ ദൂരെ പോയി വീണു.
അശ്ശേ! എന്നൊരു ശീല്‍ക്കാരത്തോടെ വാറ് പൊട്ടി മെതിയടിപോലെയായ ചപ്പല്‍ എടുക്കണോ വേണ്ടയോ എന്നറിയാതെ ചാക്കോ ഓട്ടം നിര്‍ത്തി പകച്ചു നിന്നു.
പെണ്‍കുട്ട്യോളുടെ മുന്‍പില്‍ വച്ച് ചപ്പലിന്റെ വാറ് പൊട്ടുക....നാണക്കേടിന് വേറെ എന്ത് വേണം!
വേറെ വഴിയില്ലല്ലോ..ചാക്കോ ലജ്ജയോടെ ചപ്പല്‍ പോയി എടുത്തു. വാറും അല്പദൂരത്ത് നിന്ന് കണ്ടെടുത്തു. വാറ് കൈകൊണ്ട് ഞെക്കി തുളയിലാക്കി ചപ്പല്‍ കാലിലിട്ടപ്പോളേക്കും പെണ്‍കുട്ട്യോളുടെ ഇടക്കു നിന്ന് അടക്കിയ ചിരികള്‍ ഉയരുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികളെ എല്ലാവരേയും “ഇദൊക്കെ എന്റെ ഒരു ചെറ്യേ നമ്പ്രാ ട്ടാ..ഞ്ഞീം കാണാം” എന്നുള്ള മട്ടില്‍ ഒന്നു നോക്കി ഞാന്‍ ഓട്ടം തുടര്‍ന്നു.
“നിന്നെ പിന്നെടുത്തോളാടാ പന്ന **%$ തടിയാ“ എന്ന നോട്ടത്തോടെ പിന്നില്‍ ചാക്കോയും.
സാരമില്ല. വൈകുന്നേരം ചായക്ക് കടിക്കാന്‍ കിട്ടുന്ന ബണ്ണ് ഒന്ന് കൊടുത്താല്‍ അവന്റെ പിണക്കം മാറും.
അങ്ങനെ, “ഈ അരവിന്ദന്റെ ഓരോ കുശ്രുതിയേ ..അതും രാവിലെ....” എന്ന ഒരു ചിന്ത അവരില്‍ ഉണ്ടാക്കി എന്റെ ഇമേജിടിക്ക് ഞാന്‍ തടയണ പണിതു......എന്ന് അറ്റ്‌ലീസ്റ്റ് ഞാന്‍ സ്വന്തം സമാധാനിച്ചു.
മൂലക്കുരുവിന്റെ അസ്കിതയുള്ളവന് കോണ്‍സ്റ്റിപ്പേഷന്‍ പിടിപെട്ടാലുള്ള മുഖഭാവത്തോടെയായിരുന്നു ഞങ്ങള്‍ പ്രഭാതവ്യായാമത്തിന് ഗ്രൌണ്ടില്‍ എത്തിയിരുന്നതെങ്കില്‍, വൈകുന്നേരം കളിക്കാന്‍ പോകാന്‍ ഗ്രൌണ്ടിലെത്തിയിരുന്നത്, മോണിക്കാലെവിന്‍സ്കി ലീവ് കഴിഞ്ഞുവരുന്ന ദിവസം വൈറ്റ് ഹൌസിലേക്ക് പോകുന്ന ക്ലിന്റന്റെ മുഖഭാവത്തോടെയായിരുന്നു.
അതിന് കാരണങ്ങള്‍ പലതായിരുന്നു.
ഫുട്ബോള്‍, വോളീബോള്‍, ഏറ്‌പന്ത്, ഹാന്‍ഡ് ബോള്‍ , ക്രിക്കറ്റ് എന്നിങ്ങനെ എന്തും കളിക്കാം, നാലര മുതല്‍ ആറു വരെ.
മാത്രമല്ല, ആണ്‍കുട്ടികള്‍ ക്യാമ്പസിനു വെളിയിലുള്ള, ഒരു കിമീ ദൂരെയുള്ള പാടത്താണ് കളിക്കാന്‍ പോകുക. മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നുമുള്ള താത്‌കാലിക പരോള്‍.
പെണ്‍കുട്ടികള്‍ ക്യാമ്പസിനകത്ത് തന്നെ, പച്ചത്തൊടല്‍, അണ്ടറോവര്‍, റിംഗ് പിടി. കൊത്തംകല്ല് മുതലായ മൃദുവായ കേളീലീലകളില്‍ ഏര്‍പ്പെട്ടു.
നജീബ്‌സാറും ക്യാമ്പസിനകത്തായിരുന്നു മിക്കവാറും, കാറ്റുകൊള്ളല്‍.
”ആറാകുമ്പോ തിര്യെ വരണെടാ..ഇല്യേങ്കീ...” എന്ന ഒരാജ്ഞയോടെ അദ്ദേഹം ഞങ്ങളെ വിസിലടിച്ച് യാത്രയാക്കും. സുഗ്രീവാജ്ഞ എന്നു തന്നെ പറയാം. കാണാനും കേള്‍ക്കാനും ശരിക്കും സുഗ്രീവന്റെ ആജ്ഞ.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നാരാ പറഞ്ഞേ? ഞങ്ങള്‍ക്കത് വൈകുന്നേരം നാലരക്കായിരുന്നു, ആക്ച്വലി.
ഊരകം മലയുടെ നിഴലിലുറങ്ങുന്ന മറ്റൊരു കുന്നിന്റെ ചരിവില്‍ തട്ടുതട്ടായി തിരിച്ചിരിക്കുന്ന പാടങ്ങളിലൊന്നായിരുന്നു ഞങ്ങളുടെ കേളീരംഗം.
സ്ഥലത്ത് ആദ്യം ചെല്ലുന്ന ഞങ്ങള്‍, പിന്നാലെ ഫുട്‌ബോളില്‍ കാറ്റടിച്ചു കൊണ്ടുവരുന്നവര്‍ പാടത്തെത്തും വരെ അങ്ങ് കിഴക്കേ മൂലയിലുള്ള പാറക്കെട്ടില്‍ പോയി ഇരിക്കും.കവിതയെഴുതാനൊന്നുമല്ല. കുറച്ച് താഴെ കുന്നിന്റെ ചരിവിലുള്ള വീട്ടിലെ ഒരു ലോക്കല്‍ പെണ്‍കുട്ടി, ഓലകുത്തിമറച്ച ഔട്ട്ഡോര്‍ കുളിമുറിയില്‍ കുളിക്കാന്‍ പോകണ നേരമായിരുന്നു അത്. ഓലകുത്തിയാലെന്താ, നമ്മള്‍ക്ക് ബാല്‍ക്കണി വ്യൂ അല്ലേ...
ഓലക്കിടയിലൂടെയും മുകളിലൂടെയുമുള്ള കാഴ്ചയൊക്കെ കഷ്ടിയാണെങ്കിലും അക്കാലങ്ങളില്‍ എന്തു കണ്ടു എന്നല്ല, കണ്ടു എന്ന് പറയുന്നതാണ് പ്രധാനം എന്ന രീതിയായിരുന്നതിനാല്‍, ഞങ്ങള്‍ മുടങ്ങാതെ പാറക്കെട്ടില്‍ പത്തുമിനിട്ട് പാറാവിരുന്നു.
പക്ഷേ ഒരു ദിവസം ആ കുട്ടിയുടെ അപ്പനോ അമ്മാവാനോ ആരോ, വെറും കോ-ഇന്‍സിഡന്‍സായി വീട്ടില്‍ നിന്ന് ആ സമയം പുറത്തിറങ്ങുകയും മേല്‍പ്പോട്ട് നോക്കുകയും ചെയ്തപ്പോള്‍, മലയാടുകളെപ്പോലെ പാറയില്‍ അള്ളിപ്പിടിച്ചിരുന്ന് ,ഗ്യാലറിയിലിരുന്ന് കളി കാണുമ്പോലെ കുളി കാണുന്ന , തൊട്ടപ്രത്തെ സ്കൂളില്‍ പഠിക്കുന്ന ഭാവിതലമുറയെ കണ്ട് ഞെട്ടിപ്പോയി.
കമാന്നൊരക്ഷരം മിണ്ടാതെ അടഞ്ഞ കുളിമുറിയേയും ഞങ്ങളേയും ഒരു നിമിഷം ഒന്നു മാറി മാറി നോക്കി, അടുത്ത നിമിഷം ആ നീചന്‍ ഞങ്ങളെ ഉടുമുണ്ട് പൊക്കിക്കാണിച്ചു .
മൈക്കലാഞ്ജലോയുടെ ദാവീദിന്റെ മലപ്പുറംപതിപ്പ് കണ്ട ഞങ്ങള്‍, ആകെ ഇന്‍ഫീരിയോറിറ്റി കോംപ്ലെക്സടിച്ചുപോയതിനാല്‍, പിന്നെ ആ ഏരിയായിലേക്ക് പോയതേയില്ല.
ആള്‍-കേരളാ നവോദയാ കായികമേളക്ക് തീയതി പ്രഖ്യാപിച്ചതോടെയാണ് നജീബ് സാറും ഞങ്ങളുടെ കൂടെ പാടത്തേക്ക് പന്തുകളി പഠിപ്പിക്കാന്‍ വന്നു തുടങ്ങിയത്.
മറഡോണശശിയെപ്പോലെ അപാരകളികളിക്കുന്ന എണ്ണം പറഞ്ഞ ഒന്നു രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളില്‍ മിക്കവരും ഫുട്ബോള്‍ എന്നാല്‍ കൂട്ടപ്പൊരിച്ചില്‍ എന്ന അണ്ടര്‍സ്റ്റാന്‍ഡിംഗിലാണ് കളിച്ചു പോന്നിരുന്നത്.
മേപ്പോട്ടടിച്ച പന്ത് താപ്പോട്ടെത്തിയാല്‍, അമ്പലക്കുളത്തില്‍ വറ്റിട്ടാല്‍ അതിന്റെ ചുറ്റും മീനുകള്‍ കൂട്ടപ്പൊരിച്ചില്‍ നടത്തും പോലെ, പന്തിന് ചുറ്റും നിന്നു തോന്നിയപോലെ, കൊണ്ടാല്‍ കൊണ്ടു, ഇല്ലേലില്ല, പോണടത്തേക്ക് പോട്ടെ എന്ന മട്ടില്‍ തൊഴിക്കുകയായ്യിരുന്നു ഞങ്ങളുടെ പന്തുകളി.
അതൊക്കെ മാറ്റി, ടോട്ടല്‍ ഫുട്ബോള്‍ പഠിപ്പിക്കാനാണ് മാഷടെ അവതാരം.
നേരെ വന്ന് , മര്യാദക്ക് കുളിസീനും കണ്ട്, കളിക്കാന്‍ പോയിരുന്ന ഞങ്ങളെ സാറ് തടഞ്ഞു നിര്‍ത്തി.
ആദ്യം വാം അപ്പ് ചെയ്യണം പോലും. പിന്നെ ലൂസെനിംഗ് എക്സസൈസ്.
പിന്നെ ബോള്‍ പ്രാക്റ്റീസ്. ഹെഡ്ഡിംഗ്, കിക്കിംഗ്, പാസിംഗ്, ഡ്രിബിളിംഗ്...
ആകെക്കൂടെ മനസ്സുതുറന്ന് തോന്നുംപോലെ കളിക്കാന്‍ കിട്ടുന്ന ഒന്നര മണിക്കൂറ്, അതില്‍ ഒരു മണിക്കൂറും ഈ വക അറുബോറന്‍ പരിശീലങ്ങള്‍ക്ക് പണ്ടാരമടക്കാന്‍ തുടങ്ങി, മാഷ് കോച്ചിംഗിനു വന്നതോടെ.
ഒന്നും പറയാന്‍ പറ്റില്ല. അരിശം കടിച്ചു പിടിച്ചു ചെയ്യുക തന്നെ.
അന്ന് ഞങ്ങളെ പാടത്ത് വരിയായി നിര്‍ത്തി മാഷ് , ഒരു പുതിയ ഒരു എക്സര്‍സൈസ് ചെയ്യാം എന്നു പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുമ്പോള്‍, ഓട്ടം നിര്‍ത്താതെ തന്നെ, മാഷ് പറയുമ്പോ ഇടത്തേക്കും വലത്തേക്കും മാറിമാറി കുനിഞ്ഞ് ഓടുക. അതാണ് പുതിയ വ്യായാമഇനം.
മാഷാദ്യം ഈ എക്സര്‍സൈസ് എങ്ങനെ ചെയ്യണം എന്നു ഡെമോണ്‍സ്റ്റ്രേറ്റ് ചെയ്തു.
കൊള്ളാം. ഇണചേരാന്‍ വന്ന ചിമ്പാന്‍സി, ചിമ്പാന്‍സിനിയുടെ തൊഴി കൊണ്ടുപോണ പോക്കിന്റെ ഒരു ലുക്ക്.
പിന്നെ ഞങ്ങളുടെ ഊഴമായി. നിരന്നു നിന്ന ഞങ്ങള്‍ മുന്‍പിലേക്കോടിത്തുടങ്ങി. മാഷ് ഞങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങളെ അഭിമുഖീകരിച്ച് , ഞങ്ങള്‍ മുന്നിലേക്ക് വരും തോറും, പിന്നിലേക്ക് ഓടുന്നു. ഞങ്ങളുടെ ചെയ്ത് മാഷിന് സൂപ്പര്‍വൈസ് ചെയ്യണമല്ലോ.
“ഒരി റൈറ്റീക്കീ....” മാഷിന്റെ ശബ്ദം മുഴങ്ങി.
ഒന്ന് റൈറ്റിലേക്ക് എന്നതിന്റെ മലപ്പുറം വേര്‍ഷന്‍. വലതു വശത്തേക്ക് ഞങ്ങള്‍ ചായ്ഞ്ഞു.
“ഒരി ലഫ്റ്റീക്കീ......”
ഞങ്ങള്‍ പൊങ്ങി ലെഫ്റ്റിലേക്ക് താഴ്ന്നു.
മാഷിന് തൃപ്തിയായി...തന്റെ പിന്നിലേക്കുള്ള ഓട്ടം തുടര്‍ന്നു കൊണ്ട് ഞങ്ങളെ അദ്ദേഹം ഓടി വരാന്‍ പ്രോത്സാഹിപ്പിച്ചു.
“ഒരി റൈറ്റീക്കീ....ഒരി ലഫ്റ്റീക്കീ...ഒരി റൈറ്റീക്കീ....ഒരി ലഫ്റ്റീക്കീ.............”
സാറ് പിന്നിലേക്കാണോടുന്നത്. സാറിന്റെ പിന്നില്‍ ഞങ്ങള്‍ നില്‍ക്കുന്ന പാടത്തിന്റെ തട്ടിന്റെ അതിര്‍ത്തിയിലേക്ക് അധികം ദൂരമില്ലാതായിരിക്കുന്നത് ശ്രദ്ധിച്ചു. അതിന്റപ്പുറം ഒരു മീറ്റര്‍ താഴ്ചയിലാണ് അടുത്ത തട്ട്.
കാണാന്‍ പോകുന്ന പൂരം ശരിക്കും കാണാന്‍, റൈറ്റിലേക്കും ലെഫ്റ്റിലേക്കും കുനിയാതെ നേരെ തന്നെ നോക്കി ഓടിവരുന്ന ഞങ്ങളെക്കണ്ട് സാറിന് ദേഷ്യം വന്നു.
“കുനീനെടാ...ഒരി റൈറ്റീക്കീ ............ഒരി ലഫ്റ്റീക്കീ...........“
പിന്നിലേക്കോടിക്കൊണ്ടിരുന്ന മാഷ്, കഴുത്തില്‍ക്കിടന്ന വിസിലെടുത്ത് വായില്‍ വച്ചു....തന്റെ ഓട്ടം തുടര്‍ന്ന് ഞങ്ങളോട് ഉഷാറായി ഓടിവാ എന്നാംഗ്യം കാട്ടി.
“പീ പീ പീ..ഓടി വരിന്‍...ഒരു റൈറ്റീക്കീ....”
ഇപ്പോള്‍ തട്ടിന്റെ കുഴി സാറിന്റെ തൊട്ട് പിന്നില്‍. ലഫ്റ്റിലേക്കും റൈറ്റിലേക്കും കുനിയുന്നെണ്ടെങ്കിലും ഞങ്ങളുടെ കണ്ണെല്ലാം ഇപ്പോള്‍ മാഷിന്റെ നേരെ, സ്റ്റ്രേയിറ്റീക്കി.
”പീ പീ...പ്.............”
രാമായണം സീരിയലില്‍ ദൈവം പ്രത്യക്ഷപ്പെട്ടപ്രത്യക്ഷമാകുന്നപോലെ ഞങ്ങളുടെ മുന്‍പില്‍ നിന്ന മാഷ് പൊടുന്നനെ അപ്രത്യക്ഷമായി.
ഞങ്ങളോട്ടം നിര്‍ത്തി.
താഴത്തെ തട്ടില്‍ നിന്നും ഒരു കാലില്‍ ചുവപ്പും മറുകാലില്‍ കറുപ്പും സോക്സ് ധരിച്ച രണ്ടു കാലുകള്‍ ആകാശത്തേക്ക് പൊങ്ങിനില്‍ക്കുന്നത് ഞങ്ങള്‍ക്ക് കാണാം.
പതിയെ കാലപ്രത്യക്ഷമായി. തലപൊങ്ങി.
വേച്ചു വേച്ചെഴുന്നേറ്റ സാറിന്റെ മുഖത്ത് ദുസ്വപ്നം കണ്ടെഴുന്നേറ്റവന്റെ അരണ്ടു വിരണ്ട ഭാവം. ലെഫ്റ്റീക്കീ റൈറ്റീക്കീ പറഞ്ഞോണ്ടിരുന്ന ഞാനിദിപ്പോങ്ങ്‌നാ ഡൌണീക്കീ പോയേ എന്ന ഭാവം കണ്ണുകളില്‍.
മാഷെഴുന്നേറ്റ് നിന്നാടി. തലേം കുത്തിയല്ല്യോ വീണേ..മാഷിന്റെ അന്തക്കരണം മറിഞ്ഞുകാണണം.
മുരട്ട്‌ക്കാളക്ക് മൂക്ക് കയറിട്ടപോലെ രണ്ട് ചരടുകള്‍ മാഷിന്റെ വായിനകത്തേക്ക് കയറിപ്പോയിരിക്കുന്നു.
വായിലിരുന്ന വിസില്‍ വീണ വീഴ്ചക്ക് വായ്ക്കകത്തായതാണ്.
മാഷ് വിസില് പുറത്തേക്ക് തുപ്പി. “ ഹാശ് തൂ....”
രാവിലെ പെണ്‍കുട്ട്യോളുടെ മുന്‍പില്‍ കിതപ്പടക്കുന്നതിലും പാടാണ് ചിരിയടക്കുന്നതെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
വിറക്കുന്ന ശബ്ദത്തോടെ , സജലമായ കണ്ണുകളോടെ, ഒരു കൈ കൊണ്ട് തലയില്‍ പറ്റിയ മണ്ണും പൊടിയും തട്ടി, മറു കൈ എളിയില്‍ അമര്‍ത്തി മാഷ് ഞങ്ങളോട് ഏറ്റവും ദയനീയമായ ശബ്ദത്തില്‍ ചോദിച്ചു.
“ന്നു പറേണ്ടേടാ പഹേന്മാരേ.?....ഐശ്..........”
വാല്‍ക്കഷ്ണം : നജീബ് സാര്‍ രണ്ട് ദിവസത്തെ ലീവിനുശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി.
ശിക്ഷകള്‍ ചിരിച്ചുകൊണ്ടു വാങ്ങി, ചതിപ്രയോഗങ്ങളിലൂടെ , കണ്ണില്‍ച്ചോരയില്ലാതെ പകരം വീട്ടുന്ന ഞങ്ങളുടെ ബാച്ചിന് മാഷന്മാരുടെയിടയില്‍ അതോടെ ഒരു പേരു വീണിരുന്നു.
“മാഫിയ”.
നജീബ് മാഷടെ പേരും ഞങ്ങളൊന്ന് പരിഷ്കരിച്ചു. വി വി നജീബ് - വി വി എന്ന്വച്ചാ ‘വിസിലു വിഴുങ്ങി‘.

82 Comments:
പ്രിയപ്പെട്ട ബൂലോഗരേ...
ആകെ ഇനി പോസ്റ്റാന്‍ നാല് സംഭവം കൂടിയുള്ള ഞാന്‍, യോര്‍ക്കറുകള്‍ അവസാനഓവറുകളിലേക്ക് മാറ്റി വച്ച്, ഫുള്‍ടോസുകള്‍ എറിഞ്ഞു ഓവറുകള്‍ കഴിക്കുവാന്‍ നോക്കുന്നു.
ക്രിക്കറ്ററിയാത്തവര്‍ക്ക് ....പോസ്റ്റാന്‍ മാത്രമൊന്നുമില്ലാത്ത സംഭവങ്ങള്‍ അടിച്ചുപരത്തി (ക.ട് വിയെം) പോസ്റ്റി ബ്ലോഗിന്റെ ആയുസ്സ് വലിച്ചു നീട്ടുന്നൂ ന്ന്.
ബൂലോഗര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അതൊരു ബോണസ്സ് ആണല്ലോ. :-)
പുത്യ പോസ്റ്റ് വായിക്കാന്‍ സ്വാഗതം.
ഗതകാല കായികസ്മരണകള്‍.
"മോണിക്കാലെവിന്‍സ്കി ലീവ് കഴിഞ്ഞുവരുന്ന ദിവസം വൈറ്റ് ഹൌസിലേക്ക് പോകുന്ന ക്ലിന്റന്റെ മുഖഭാവത്തോടെയായിരുന്നു"
ഉറുമ്പുകളും, മലപ്പുറം വെര്‍ഷനും ഒക്കെ പൊട്ടിച്ചിരിപ്പിച്ചു അരവിന്ദേ.
അസമയത്തുള്ള എന്റെ ചിരി കേട്ട് ഇവിടെ നീല ബന്യനും കറുപ്പ് ട്രൌസറും ഇട്ട് വളഞ്ഞ് കിടന്നുറങ്ങുന്ന സഹമുറിയന്‍ ഉറക്കത്തീന്നെണീറ്റ് അരവിന്ദ് പറഞ്ഞ റോളില്‍ നോക്കി.
അപ്പോള്‍ ഞാന്‍ വീണ്ടും ചിരിച്ചു.
നന്നായി രസിച്ചു അരവിന്ദാ!
ഹ ഹ, അതു കലക്കി അരവിന്ദ്.
ഈ ഓട്ടവും ചാട്ടവും അതിലും പ്രധാനമായി റാഗിംഗുമൊന്നും പറ്റാഞ്ഞിട്ടല്ലേ ഞാന്‍ നവോദയയായിലും കേന്ദ്രീയ വിദ്യാലയയിലുമൊന്നും പോകാഞ്ഞത്. (അല്ലാതെ അഡ്മിഷന്‍ കിട്ടാഞ്ഞിട്ടൊന്നുമല്ല.. ഹേയ് !)
വോളിബോള്‍ കളിക്കാരെപ്പോളെ നജീബ് മാഷ് പിള്ളേരെ വിളിച്ചുണര്‍ത്തുന്നത് മനസ്സിലോര്‍ത്ത് ഇപ്പോഴും ചിരി നിന്നിട്ടില്ല. ചെറിയ ക്ലാസ്സില്‍ പഠിയ്ക്കുന്ന കുട്ടികളെ ഇമ്മാതിരി തോണ്ടിക്കളിയ്ക്കുന്നതില്‍ ഞങ്ങളുടെ ഇടയിലും പോപ്പുലറായിരുന്ന ഒരു നമ്പറായിരുന്നു, ഉറങ്ങുന്നവന്റെ വായില്‍ എന്തെങ്കിലും ഇട്ടുകൊടുക്കുന്നത്. എന്നാലും, പഴയ സോക്സ് മണപ്പിക്കുന്നത് ഒരു പുതുമയായി. ഹ ഹ .
സത്യം സത്യമായിട്ട് പറഞ്ഞാല്‍, ലെഫ്റ്റും റൈറ്റും നോക്കി ഓടിവരുന്ന ആ രംഗത്തിന്റെ വിവരണം എനിക്ക് ക്ഷ പിടിച്ചു. ലെഫ്റ്റും റൈറ്റും നോട്ടം നിര്‍ത്തി സാറിന്റെ വീഴ്ച കാണാന്‍ പോകുന്നത് അപാരസീനായി
എന്റെ ഫേവറൈറ്റ് : പാറപ്പുറത്തിരുന്ന് ഒളിഞ്ഞുനോക്കുന്ന രംഗം. ഹാ ! ഒത്തിരി ഓര്‍മ്മകള്‍ തികട്ടിവരുന്നു. എന്റെ സുഹൃത്തിനു പറ്റിയ ഒരെണ്ണം ചുരുക്കി പറയാം (എനിക്ക് പറ്റിയതല്ല, സത്യം !) ഒരിക്കല്‍ ഇമ്മാതിരി ശ്രദ്ധിച്ച്, സൂക്ഷിച്ച്, പരിസരം മറന്ന് സംഗതി ചുള്ളന്‍ നോക്കിക്കൊണ്ടിരുന്നപ്പോളാണ്, ഒരു പാമ്പ് തൊട്ടുമുന്നില്‍ വന്ന് തലയുയര്‍ത്തി നോക്കുന്നത് ! പാമ്പ് ചേരയോ മറ്റോ ആയിരുന്നു. പക്ഷേ തൊട്ടുമുന്നില്‍ പാമ്പിന്റെ തല കണ്ട് ചുള്ളന്‍ അവിടന്നെഴുനേറ്റ് ഓടിയ ഓട്ടം !! പിന്നെ ആ വഴിയ്ക്ക് ചുള്ളന്‍ പോയിട്ടില്ല. ഹ ഹ ... എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണിച്ചിരുന്ന, കൂട്ടുപോയിരുന്ന വികൃതികള്‍...
സസ്നേഹം
അരവിന്ദേ..ങു...സ്കൂളിലേ വില്ലത്തരത്തിന് കുറവില്ലായിരുന്നു അല്ലേ?
അരവിന്ദാാ... നമിച്ചിരിക്കുന്നു..
ചിരിച്ച് ചിരിച്ച് ചിരിച്ച് എന്റെ വയറു വേദനിക്കുന്നു ! സൂപ്പ്പര്‍ എന്നേ പ്അറയാനുള്ളൂ ഈ ഫുള്‍ടോസ്സ് !
ഫുള്‍ടോസില്‍ വിക്കറ്റു കിട്ടില്ലാന്നാരാ പറഞ്ഞേ..
ദേ ഒരു മെയ്ഡന്‍ വിക്കറ്റാ ഇത് !
രാവിലെ തന്നെ കുറേ ചിരിപ്പിച്ചതിനു താങ്ക്സ് മച്ചൂ!
പറ്രയേണ്ട ആാവശ്യമില്ലല്ലോ, ഉപമകള്‍ എന്നത്തേയും പോലെ അടിപൊളീസ് !
അരവിന്ദന്‍ മാഷേ ,
കലക്കി.ഗംഭീരായി.തമര്‍ത്തി.
“മുരട്ട്‌ക്കാളക്ക് മൂക്ക് കയറിട്ടപോലെ രണ്ട് ചരടുകള്‍ മാഷിന്റെ വായിനകത്തേക്ക് കയറിപ്പോയിരിക്കുന്നു.“
ഹെങ്ങനെ ചിരിക്കാതിരിക്കും?
"മൈക്കലാഞ്ജലോയുടെ ദാവീദിന്റെ മലപ്പുറംപതിപ്പ് കണ്ട ഞങ്ങള്‍, ആകെ ഇന്‍ഫീരിയോറിറ്റി കോംപ്ലെക്സടിച്ചുപോയതിനാല്‍," ഹഹഹാ...തകറ്ത്തു...!
അരവിന്ദേട്ടാ,
"മേപ്പോട്ടടിച്ച പന്ത് താപ്പോട്ടെത്തിയാല്‍, അമ്പലക്കുളത്തില്‍ വറ്റിട്ടാല്‍ അതിന്റെ ചുറ്റും മീനുകള്‍ കൂട്ടപ്പൊരിച്ചില്‍ നടത്തും പോലെ, പന്തിന് ചുറ്റും നിന്നു തോന്നിയപോലെ, കൊണ്ടാല്‍ കൊണ്ടു, ഇല്ലേലില്ല, പോണടത്തേക്ക് പോട്ടെ എന്ന മട്ടില്‍ തൊഴിക്കുകയായ്യിരുന്നു ഞങ്ങളുടെ പന്തുകളി."
ഈ കളി ഞാനും കളിച്ചിട്ടുണ്ട്..പല തവണ ..പല വട്ടം..
ചിരിച്ച് അവശതയായി മാഷേ..
ഓ.ടോ:നിങ്ങള് യോര്‍ക്കറെറിയുന്നതിനു മുന്‍പ്, എല്ലാ ബാറ്റ്സ്മാന്മാരും “റിട്ടയേര്‍ഡ് ഹര്‍ട്ട്” ആയിപ്പോയിട്ടുണ്ടാകും :)
വിസീലു വിഴുങ്ങി കലക്കി..
അരവിന്ദേട്ടാ,
ഓര്‍മ്മകള്‍! ഓര്‍മ്മകള്‍ ഓട്ടോറിക്ഷ വിളിച്ച് വരുന്ന ഈ ടൈപ്പ് പോസ്റ്റുകള്‍ എനിയ്ക്ക് എത്ര വായിച്ച്ചാലും മതി വരാറില്ല.
ഒളിഞ്ഞ്നോട്ടക്കഥകള്‍ സ്റ്റില്‍ ക്ലാസ്സിഫൈഡായതിനാല്‍ മെന്‍ഷന്‍ ചെയ്യുന്നില്ല.പക്ഷെ ആ മാഫിയ പേര് പലതും ഓര്‍മ്മിപ്പിച്ചു.
സ്കൂളിലെ സകല തരികിടകളുടേയും മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഞാന്‍.എല്ലാ കുറ്റങ്ങളുടേയും തുമ്പും തെളിവും സാക്ഷിയും എത്തിനില്ല്ക്കുന്നത് ഒരാളിലാവും.ഞാന്‍!തീര്‍ന്നു. ഇനി മുമ്പോട്ട് ഒരു തെളിവും കിട്ടില്ല. എത്ര ഭീഷണി പെടുത്തിയാലും ബ്ലോഗാഭിമാനിയെ പറ്റി പറയുന്നത് പോലെ ‘അറിയാം,പറയില്ല’ എന്ന റോള്‍ മാത്രം.കൂടി വന്നാല്‍ എന്നാല്‍ ഞാന്‍ തന്നെയാവും ചെയ്തത് എന്ന കെലിപ്പ് റോള്‍. ഞാനല്ല ചെയ്തത്, എനിയ്ക്ക് ആരാണെന്നറിയാമെന്ന് മാത്രമേയുള്ളൂ എന്നത് കൊണ്ട് എന്നെ ഒന്നും ചെയ്യാനും പറ്റില്ല. യേത്? :-)
അയ്യ്യ്!!!!! സത്യാണൊ പറേണേ,
ബാക്കിയൊക്കെ ഇഷ്ടായി...പക്ഷെങ്കില്‍
..ശ്ശെ....എന്തോ പോലെ ആയി...
സത്യാണൊ ഇതൊക്കെ? എല്ലാ ചെക്കന്മാരും ചെയ്യുവൊ ഇത്? ശ്ശെ! അതൊ തമാശക്ക് എഴുതണതാണൊ? ശ്ശെ!
ആദ്യമായാണ് അരവിന്ദന്റെ പോസ്റ്റ് വായിച്ചത്. ഹൌ,
കിടിലന്‍ ഭാഷ!ഒഴുക്കുള്ള അവതരണം.
ഇനി പിന്നിലേക്കു പോയി ബാക്കി വായിക്കണം.
അടിച്ചു പരത്തിക്കോ...മുഷിയില്ലാ>
അരേ,
സൂപ്പർ!
രാവിലെ വായിച്ച് വായിച്ച് സാറിന്റെ കാലുകൾ ശൂന്യതയിൽ നിൽക്കുന്ന രംഗം വന്നപ്പോൾ നിയന്ത്രണം വിട്ട് ചിരിച്ചുപോയി!
കിടിലൻ!!!
ഇഞ്ചിപ്പെണ്ണേ, ഇഞ്ചിയുടെ കമന്റ് വായിച്ചിട്ട് ഞാനും വല്ലാതെയായി.
പ്രായപൂര്‍ത്തിയും അറിവും ആകുന്നതിനു മുന്‍പേ, ബോര്‍ഡിംഗ് എന്ന നാലു ചുമരുകള്‍ക്കുള്ളില്‍ , ശിക്ഷകള്‍ക്കൊണ്ട് മാത്രം മര്യാദപഠിപ്പിക്കുക എന്ന രീതിയില്‍ മാത്രം വിശ്വസിക്കുന്ന ചില അദ്ധ്യാപകരാല്‍ നയിക്കപ്പെട്ട് ജീവിച്ചിരുന്ന ആ കാലത്ത് ഒത്തിരി പോക്രിത്തരങ്ങള്‍ കാട്ടിയിട്ടുണ്ട്. വാശിപ്പുറത്ത് അക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. ആറുവര്‍ഷം കഴിഞ്ഞ്, മതിലിനു വെളിയിലായപ്പോള്‍ നാമൊന്നും ഒരു പിണ്ണാക്കുമല്ല, തിണ്ണമിടുക്ക് കാട്ടിയിരുന്ന ഭീരുക്കളാണ് , വെറും ശിശുക്കളാണ് എന്നുള്ള തിരിച്ചറീവില്‍ പകച്ചു നിന്നിട്ടുമുണ്ട്.
ആകെ കൂടെയൊരു മെച്ചം, “വണ്‍ ഫോര്‍ ഓള്‍, ഓള്‍ ഫോര്‍ വണ്‍” എന്ന ചിന്തയിലധിഷ്ഠിതമായി ഞങ്ങള്‍ പിള്ളേര്‍ക്കിടയില്‍ ഇപ്പോഴും നിലനിന്നുപോരുന്ന ഗ്രൂപ്പുകള്‍ ഉടലെടുത്തിട്ടുണ്ടായിരുന്നു എന്നതായിരുന്നു.
അന്ന് കാട്ടിക്കൂട്ടിയതിന്റെ തെറ്റും ശരിയും ഇതിനു മുന്‍പേ തന്നെ വിലയിരുത്തിയിട്ടുണ്ടെങ്കിലും അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ‘അപരാധ‘ങ്ങള്‍, ഒരു ചെറു ചിരിയോടെ സ്വയം മാപ്പ് കൊടുക്കാനേ എന്റെ മനസാക്ഷിക്ക് തോന്നിയിട്ടുള്ളൂ. സെല്‍ഫിഷ് ആയതുകൊണ്ടാകാം.
എങ്കിലും ഈ പോസ്റ്റ് വായിച്ച് , അങ്ങനെയൊരു അഭിപ്രായം ഇഞ്ചിയുടെ മനസ്സില്‍ വന്നതോര്‍ത്ത് അത്ഭുതം കൂറുന്നു.
ആ കളങ്കമറ്റ മനസ്സിനു മുന്‍പില്‍ എന്റെ പ്രണാമം. എല്ലാവരേയും ഈ കണ്ണൂകൊണ്ട് കാണരുതെന്നും, പിഞ്ചുനാള്‍ തൊട്ട് അച്ഛനമ്മമാരുടെ ക്ലോസ് സൂപ്പര്‍വിഷനില്‍, നൈര്‍മല്യത്തോടെ, പരിശുദ്ധതയോടെ വളരുന്ന ആള്‍പിള്ളേര്‍ ധാരാളമുണ്ടെന്നും ഞാന്‍ ഗ്യാരണ്ടി തരുന്നു.
എന്തോ, കാര്‍ക്കിച്ചു തുപ്പാന്‍ പോലുമറിയാത്ത ടൈറ്റാനിക്കിലെ റോസിനെ ഓര്‍മ വന്നു എനിക്ക്.
:-)
എന്റെ കല്യാണം കഴിഞ്ഞിട്ടില്ലാരുന്നേല്‍ രണ്ടാഴ്ച ഞാന്‍ ഈ കമന്റ് വായിച്ച് വെള്ളം കുടിക്കാതെ കിടന്നു കരഞ്ഞേനെ!
ന്റെ ഇമേജ്.............
സോറി ട്ടോ. കഴിഞ്ഞത് മാറ്റാന്‍ സാധിക്കുമോ? ഇതൊരു കുമ്പസാരമായി കണ്ടോളൂ.
:-)
പോസ്റ്റിന്റെ മൂഡ് പോയോ ബൂലോഗരേ? (പക്ഷേ ആക്ച്വലി ഇഞ്ചിപ്പെണ് തമാശിച്ചതാണെന്ന് ഇപ്പോളും ഞാന്‍ വിശ്വസിക്കുന്നു. അല്ലാതെ പതിനാറ് വയതില്‍ ചെയ്തതിന് മുപ്പതില്‍ വിചാരണയോ?)
അരവിന്ദേ..
നജീബ് മാഷിന്റെ സോക്സിന്റെ നിറവ്യത്യാസം അതിന്റെ ടോപ് വ്യൂ..പാറമേല്‍ അള്ളിപിടിച്ചുള്ള ഒളിഞ്ഞു നോട്ടത്തിന്റെ ഫ്രെയിം..അങ്ങിനെ നിരവധി.
ഓര്‍ത്ത് ചിരിക്കാന്‍ ഒരുപാടുള്ള ‘കായികസ്മരണ’
“ഈ അരവിന്ദന്റെ ഓരോ കുശ്രുതിയേ ..അതും രാവിലെ....”
യോര്‍ക്കറുകള്‍ എന്താവും അപ്പോ!
ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി.
ഇഞ്ചിപ്പെണ്ണേ, ഇത്ര ക്രൂരത പാടില്ല. അരവിമാഷേ, സാരമില്ലെന്നേ ഇതൊക്കെ ഇഞ്ചിയുടെ ഒരു തമാശയല്ലേ.
അരേ, പണ്ടു പറഞ്ഞ പോലെ ഒരു വ്യത്യാസവുമില്ല പഹയാ. എല്ലാ പീടി മാഷന്മാര്‍ക്കും ഒരു ദുഃശീലമുണ്ടാകും അല്ലേ? മലമ്പുഴയിലെ പഹയനു പുതിയ ഇംഗ്ലീഷ് വാക്ക് പഠിച്ചുവന്ന് അത് പിള്ളേരുടെ മേത്ത് പ്രയോഗിക്കുക എന്നതായിരുന്നു ;) Sound mind in sound body എന്നു തുടങ്ങുന്ന പഴയ ഫിസിക്കല്‍ എജ്യുക്കേഷന്‍ നോട്ട്സ് തപ്പിയെടുത്താല്‍ കുറേ കാണാം, archiac english ആണോ എന്നു പോലും നോട്ടമില്ലാത്ത ഒക്സ്ഫോര്‍ഡിയന്‍ പ്രയോഗങ്ങള്‍.
മലപ്പുറം ക്യാമ്പസ് ചെറുതായിരുന്നോ? മലമ്പുഴയില്‍ ഓരോ ഹോസ്റ്റലും ഒരു മൈല്‍ അകലത്തിലായിരുന്നതുകൊണ്ടാവാം വാര്‍ഡന്മാരല്ലാത്തവരുടെ ഒന്നും സജീവ ഇടപെടല്‍ ഉണ്ടായിരുന്നില്ല.
ഫുള്‍ ടൊസ്സ് ആണെങ്കില്‍ എന്താ കുഴപ്പം. അക്തറിന്റെ പേയ്സ് അല്ലെ? യോര്‍കറുകളും പോരട്ടെ. ഫൈനല്‍ ഓവര്‍ എന്നു പറഞ്ഞതു ഫസ്റ്റ് ഡെയ് ഫസ്റ്റ് സെഷ്ഷ്ന്റെ ആണെങ്കില്‍ ഓകെ.
അയ്യോ,ശരിക്കും സോറി.എനിക്ക് പക്ഷെ ആ ഭാഗം വായിച്ചിട്ട് ചിരിയല്ല സങ്കടമാണ് വന്നത്. അതോണ്ട് അപ്പൊ അങ്ങിനെ ഒരു അഭിപ്രായം പറഞ്ഞു.പ്ലീസ് എന്നോട് ക്ഷമിക്കുക. ആണ്‍കുട്ടികള്‍ക്ക് ചിലപ്പൊ അതൊക്കെ തമശയാവും.പക്ഷെ അന്നത്തെ ആ 16 വയസ്സില്‍ അങ്ങിനെ നിങ്ങളെ കാണുന്ന പെണ്‍കുട്ടി ചിലപ്പൊ വളരെയധികം പറഞ്ഞറിയിക്കാനാവാത്ത വിധം ഡിപ്രഷനിലായിപ്പോവും :(. ഞങ്ങടെ ഹോസ്റ്റലില്‍ അങ്ങിനെ ഒക്കെ ഒരോ കുറ്റിക്കാടില്‍ വന്നിരിക്കുന്നവരെ ഞെരമ്പു രോഗികളായിട്ടാണ് കണ്ടിരുന്നത്. ഒത്തിരി പ്രായവും മറ്റുമുള്ളവര്‍. അല്ലെങ്കില്‍ ബസ്സില്‍ തൊടാനും ഒക്കെ ശ്രമിക്കുന്നവരെ. അതൊക്കെ വേറെ തരത്തിലുള്ള മനുഷ്യരായിട്ടായിരുന്നു എന്റെ ഒരു സങ്കല്‍പ്പം.
കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ നടന്ന് പോവുമ്പൊ കമന്റൊക്കെ അടിക്കും എന്നല്ലാതെ ഇങ്ങിനത്തെ ഒക്കെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. എന്റെ അജ്ഞതായാണത്. ശരിക്കും സോറി...അരവിന്ദ് ജീ എഴുതുന്നതില്‍ ഇങ്ങിനെ മുഴുകി ഇരുന്നതുകൊണ്ട് തോന്നിയതാവും. കഥാപാത്രങ്ങളെ നമ്മളായും സങ്കല്‍പ്പിക്കുന്നതുകൊണ്ടാവും..ശരിക്കും സോറീട്ടൊ. ഞാന്‍ നശിപ്പിച്ചൊ? ഞാന്‍ നോക്കീട്ട് ആ കമന്റ് ഡിലീറ്റ് ചെയ്യാന്‍ പറ്റണില്ല്യ.
ആ കമന്റ് ഡിലീറ്റിയേക്കൂ, പ്ലീസ്..ശരിക്കും സോറി...റിയലി സോറി...മൂഡ് കളഞ്ഞതിന്.
ശ്ശൊ. ഔലോസ് പൊടി ഉണ്ടാക്കി അയച്ചു തന്നാല്‍ വിഷമം മാറുവൊ? :( ശരിക്കും റിയലി റിയലി സോറി...
ഞാന്‍ ബീറ്റായില്‍ ആയതുകൊണ്ടാണെന്ന് തോന്നണു, അത് ഡിലീറ്റാന്‍ പറ്റാത്തെ.
qw_er_tu
കൊരട്ടു അല്ല ഇഞ്ചീ, കൊരട്ടി :)
അരവിന്ദാ, ഉഗ്രന്‍...പതിവ് തെറ്റിച്ചില്ല, ചിരിച്ച് ചിരിച്ച്...
ഞാന്‍ ഫിറ്റായതുകൊണ്ടാണെന്ന് തോന്നണു, അത് ഡിലീറ്റാന്‍ പറ്റാത്തെ.
qw_er_tഇ
ബൂലോഗരുടെ സദാചാരബോധം ഞാനായി കുളമാക്കേണ്ട എന്നും, എന്നെപ്പറയുന്നതിനോടൊപ്പം ലോകത്തിലെ സകല യുവാക്കന്മാരേയും കരിവാരിത്തേപ്പിക്കുന്നുവോ എന്ന ശങ്കയാലും ഈ പോസ്റ്റ് ഇടക്ക് വര്‍ക്ക്‍ഷോപ്പില്‍ കയറ്റിയിട്ടിരുന്നു.
പോസ്റ്റിന്റെ കൂടെ കമന്റുകളും അപ്രത്യക്ഷമായത് ചിലരെ വേദനിപ്പിച്ചു എന്നതില്‍ ഖേദം.
തമാശക്കെഴുതുന്നത് തമാശയായി കാണാന്‍ അപേക്ഷ. ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ചിലത് കള്ളത്തരമാകാം, ചിലത് നേര്‍പ്പിച്ച സത്യങ്ങളാകാം. കേട്ടറിഞ്ഞ കണ്ടറിഞ്ഞ സത്യങ്ങളുടെ അംശം എല്ലാത്തിലും കൂടിയും കുറഞ്ഞും ഉണ്ട് എന്ന് നിഷേധിക്കുന്നുമില്ല.
ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷിന്റെ പുറത്ത് കയറി ജഗദീഷ് നായിക കുളിക്കുന്നത് കാണാന്‍ കയറുന്നത് കാണുമ്പോള്‍ തോന്നുന്ന നിര്‍ദോഷഹാസ്യം മാത്രം ഇതില്‍ കാണുക..പ്ലീസ് പ്ലീസ്.
അതൊരു സിനിമയല്ലേ? ഇതൊരു ബ്ലോഗല്ലേ?
എല്ലാവര്‍ക്കും നന്ദി.
..തക്ര്ത്തു.
പോസ്റ്റ് വീണ്ടും ഇടാന്‍ ഒരു മെയിലയക്കാനിരിക്കുകയായിര്‍ന്നു, താങ്കളൂടെ ചെന്നൈ ഫാന്‍സ്.
ചില അഭിപ്രായങ്ങള്‍ കണ്ട് വിഷമിക്കെണ്ട..
ആ പ്രായത്തില്‍ (സിനിമയിലെ നായകന്മാരെക്കാളും എത്‌റ പ്രായക്കുറവാണ് തനിക്കും ഫ്രന്‍റ്റ്സിനും..)
ചെയ്യുന്ന കുസൃതികള്‍ എല്ലാം ശരിയായി എടുക്കാന്‍ സാധിക്കും വായനക്കാര്‍ക്ക്.
അല്ലാത്തവെരെക്കുറിച്ചോര്‍ത്ത് അത്ഭുതം തോന്നും.
അരവിന്ദന്‍ ശങ്കയില്ലാതെ എഴുതു.
ബോസ്..... കൊള്ളാം ട്ടാ.
ഇടക്ക് നിയന്ത്രണം വിട്ടു ചിരിച്ചുപൊയി.അടുത്ത കാബിനിലെ അറബി വന്ന് ആകെ കലിപ്പ്.കക്ഷിക്ക് ഈ കഥ പറഞ്ഞുകൊടുക്കണമത്രേ.. ഇന്ന് എനിക്ക് പണിയായെന്നാ തോന്നണേ..
വി.വി=വിസിലു വിഴുങ്ങി..എനിക്കിഷ്ടായി:)
അരവിന്ദാ.. എനിക്ക് കുട്ടിയോട് അസൂയ കൂടി വരുന്നു. എത്ര നിഷ്ക്കളങ്കവും പുമ്പാറ്റേടെ നിറമുള്ളതുമായ ബാല്യം കുട്ടീടെ. എന്റെ വീട്ടിലും ഒരു ചെക്കനുണ്ട്.. ബാല്യമില്ലാത്ത ബാലന്‍. ഒന്നുല്ല്യ അച്ഛന്‍ അമ്മ പിന്നെ സ്കൂള്‍ പിന്നെ അറബിക് റ്റ്ര്യൂഷന്‍, പിന്നെ വിന്‍ഡര്‍ വന്നാ അല്‍പം ഫുഡ്ബോള്‍ കളി.. തീര്‍ന്നു. ഞങ്ങള്‍ അവനോട് കാട്ടുന്ന ക്രൂരത.. മാപ്പ് അര്‍ഹിയ്കാത്തതാണു.
ഇനിയും എഴുതു ഇത് പോലെ. ഇഞ്ചി പാവം ഒരു ചെറിയ സ്പര്‍ ഓഫ് ദ മോമ്മന്റ് കൊണ്ട് പറഞ്ഞതാവണം. ഞങ്ങള്‍ എല്ലാരും തന്നെ കാത്തിരിയ്കുന്നു. ഇത് പോലത്തെ നിങ്ങളുടെ ഇന്നലെകളേയും ബാല്യത്തേയും അറിയാന്‍. ഒരു ദിവസത്തേ ഓര്‍മ്മ പോലും വിടാതെ എഴുതു ദയവായി.
:-)
വീണ്ടും പോസ്റ്റ് ചെയ്തതിനു നന്ദി
qw_er_ty
:-)
മുഴുവിന്ദാ.......
എന്താ ഗഡീ ഇത്.... ആടിപൊളി....
ഉപമകളെല്ലാം സൂപ്പര്‍.....
“രാവിലെ ഉണരാനുള്ള ബെല്ല് 5:30 ന് ആയതിനാലും അത് സൂര്യന്‍ പോലും അലാറം എടുത്ത് വലിച്ചെറിയുന്ന സമയമായതിനാലുമായിരുന്നു.“
ഇത് ഫുള്‍ടോസല്ല മോനെ... യോര്‍ക്കര്‍. യോര്‍ക്കര്‍....Mc.Grath ന്റെ യോര്‍ക്കര്‍..
എന്റെ പൊന്നാര അരവിന്ദാ...
ഒരു ഹാള്‍സ് മുട്ടായി വായിലിട്ടോണ്ടാ ഇത് വായിച്ചത്.
നജീബ് മാഷിന്റെ വീഴ്ച കണ്ട് ചിരിച്ച ചിരിയില്‍ അത് അണ്ണാക്കിലേക്കെറങ്ങിപ്പോയി.
സമ്മതിച്ചിരിക്കുന്നു.
അരവിന്ദ് ജീ, താങ്ക്സ്...റൊമ്പ നന്ദി. സദാചാര ബോധത്തിന്റെയൊന്നുമല്ല. പെട്ടെന്ന് ഏ എന്ന് അറിയാണ്ട് എന്റെ ബോധമില്ലായ്മ കൊണ്ട് ചോദിച്ചു പോയതാണ്. റിയലി സോറി. എന്നോട് ഒന്ന് രണ്ട് വാക്ക് മിണ്ടുമൊ? എന്നോട് പിണക്കമില്ലാന്ന് എനിക്ക് അറിയാന്‍? :)
ഇല്ല, മിണ്ടൂലാ.
;-)
അവലോസ് പൊടി കിട്ടണ വരെ മിണ്ടൂലാ.
ബൈ ദ ബൈ, എന്റെ വീടിന്റെ പടം കണ്ടാരുന്നോ ഇഞ്ചീ?
:-)
ഹിഹി, എനിക്ക് ഭയങ്കര സമധാനമായി. ഇന്നലേം ഒക്കെ ഭയങ്കര വിഷമാമായിരുന്നു ആളെ കാണാഞ്ഞിട്ട്... :) ഔലോസ് പൊടി അയച്ചു തരാട്ടൊ :) ഇല്ല. ഏത് വീടിന്റെ പടം? ബുദ്ധ വിഹാര്‍ ആണൊ?
:-)
ഭയങ്കര പണിയാ ഇഞ്ചീ..പോരാഞ്ഞേന് പനിയും.
വീക്കെന്റ് മൊത്തം നീന്താന്‍ പോയേക്കുവാരുന്നു.
അതിന്റെ ഫലം കിട്ടി.
ഞാമ്പോട്ടേ. നാളെ കാണാം. :-)
ഇഞ്ചിയുടെയും അരവിന്ദിന്റെയും ഡയലോഗ്സ് എനിക്കിഷ്ടപെട്ടു. പക്ഷെ ഇതെല്ലം ഇത്ര ധൈര്യത്തോടെ എഴുതിയ അരവിന്ദ് ഒരു കമന്റ് കേട്ടപ്പോള്‍ വല്ലാതെ ആയത് എന്തിനെന്നു മനസിലാകുന്നില്ല. ആ ഭാഗം സത്യമായാലും നുണയായാലും എഴുതാതെ ഇരുന്നെങ്കില്‍ ഈ പോസ്റ്റ് പൂര്‍ണമാകില്ലായിരുന്നു. ഇതു പോലെ എന്തെങ്കിലും ഒപ്പിക്കാത്ത ആരും ഉണ്ടകും എന്നും എനിക്കു തൊന്നുന്നില്ല. എല്ലാവര്‍കും അതു തുറന്നു പറയാനുള്ള ധ്യ്‌ര്യം കാണില്ല. അരവിന്ദ് അതു കാണിച്ചു. അത്രെ ഉള്ളൂ ഇഞ്ചീ...വിട്ടു കള
അരവിന്ദിനോട്, എന്താ ഇയാളുടെ ഉദ്ദേശം? ഞാന്‍ ഇങ്ങനെ ഒരു കമ്പനിയില്‍ പണി ഒന്നും ചെയ്യാതെ പി. എല്‍ -നെ ഒക്കെ പറ്റിചു ആരും അറിയാതെ ജീവിക്കുന്നതു ഇഷ്ടപെടുന്നില്ലെ? ഇന്നു ഞാന്‍ കിടന്നു ചിരിക്കുന്നതു കണത്ത ആരും കാണില്ല ഓഫീസില്‍. കലക്കി കളഞ്ഞില്ലെ? യോര്‍ക്കറുകള്‍ വരുമ്പോള്‍ ഹുക്ക് ചെയ്യാന്‍ കാത്തു നില്‍ക്കുന്നു.
നര്‍മ്മദേവന്‍ നല്ലപോലെ അനുഗ്രഹിച്ചിട്ടുണ്ടല്ലോ അരവിന്ദാ..അതോണ്ട് ഫുള്‍ടോസ് എന്നും പറഞ്ഞു മാറ്റി നിര്‍ത്തണ്ടാ,പുതിയ ഒരിന്നിംഗ്സ് തന്നെ ഓപ്പണ്‍ ചെയ്യാന്‍ കിടക്കുന്നതല്ലേയുള്ളൂ..
ആ ഉറുമ്പിനെകൊല്ലുന്ന രംഗം,അപ്പോ ഇതൊരു ആഗോളപ്രതിഭാസം തന്നെയല്ലേ,ആരാണാവോ കൊച്ചുന്നാളില്‍ ഇവന്മാരെല്ലാം പാക്കിസ്ഥാന്‍ പട്ടാളമാണെന്ന് പറഞ്ഞുതരുന്നതാവോ,ഈ പ്രാവശ്യം നാട്ടില്‍ച്ചെല്ലുമ്പോള്‍ ചോദിക്കാന്‍ വച്ചേക്കുവാ :))
വായിച്ചിട്ടു കമന്റിടാന്‍ പറ്റാതെ വിഷമിച്ചിരുന്നു. തിരിച്ചു തന്നതിന്നു നന്ദി. അനുഭവങ്ങള്‍ എഴുതുമ്പോള്‍ ഇന്നത്തെ ഇമേജുമായി ക്ലാഷാവുക എഴുത്തുകാരന്റെ ഒരു പ്രതിസന്ധിയാണ്. എഴുതുന്നവനും പച്ചയായ മനുഷ്യനാണ്. എഴുത്തുകാരനെ ധാര്‍മ്മികതയുടെ കാവല്‍ക്കാരായി ഗണിക്കുന്ന നമ്മുടെ മനോഭാവമാണ് കാരണം.
ഇമേജിനെ ഭയപ്പെടാതെ എഴുതിയ ചിതംബര സ്‌മരണ എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആത്മകഥാംശം വായിച്ചാല്‍ നാം മനസ്സിലിട്ടു താലോലിക്കുന്ന ആ പ്രിയപ്പെട്ട കവിയോടു ഇത്തിരി ബഹുമാനം കുറയും. പക്ഷെ അതു നമ്മുടെ കുഴപ്പമാണ്. ബാലചന്ദ്രന്‍ സത്യമെഴുതി നമുക്കു തന്നു. പക്ഷെ നാം അതു ഇഷ്ടപ്പെടുന്നില്ല.നാം കല്‍പ്പിച്ചു നല്‍കിയ ദിവ്യകസേരയില്‍ അദ്ദേഹത്തെ കാണാന്‍ നാം ഇഷ്‌ടപ്പെടുന്നു.
അതിനാല്‍ അനുഭവങ്ങള്‍ എഴുതുമ്പോള്‍ അരവിന്ദ് ചെയ്തതുപോലെ സത്യസന്ധമായി പകര്‍ത്തുക. എങ്കില്‍ നമുക്ക് ആത്‌മസംതൃപ്‌തിയെങ്കിലും കിട്ടും.
ഞാന്‍ അരവിന്ദിന്റെ ഭാഗത്താണ്.
അതെന്തുവാ കരീമാഷേ ഈ ദിവ്യകസേര? ഞാന്‍ തേക്കും കസേര ഈട്ടി കസേര എന്നൊക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ :)
ശ്ശെടാ! എനിക്കൊര സൂപ്പര്‍ അബദ്ധം പറ്റി.
അറിയാണ്ട് അയ്യോ എന്ന് വിളിച്ചു പോയി. അതും പറഞ്ഞ് ദയവു ചെയ്ത് ഇവിടെ ആരും ഭാഗം പിടിക്കല്ലേ. പ്ലീസ് :)
ഇഞ്ചിപ്പെണ്ണേ!
ഭാഗം ചേര്‍ന്നതൊന്നുമല്ല. വിഷമിക്കേണ്ടാ സാഹിത്യഭാഷയില്‍ പ്രയോഗിച്ചു പോയി.പിണങ്ങണ്ടാ.
ഞാന്‍ എന്റെ ഒരനുഭവം വെച്ചു എഴുതിയതാ. ഞാന്‍ ഒരു കഥയില്‍ വെള്ളമടിക്കുന്ന രണ്ടു സാഹിത്യകാരന്മാരെക്കുറിച്ചു എഴുതിയിരുന്നു.തുഞ്ചന്‍പറമ്പില്‍ പോയപ്പോള്‍ അതു ഞാന്‍ അറിയുകയും ചെയ്‌തു. അതു വായിച്ചു ഒരുപാടു മെയില്‍ എനിക്കു കിട്ടി. സാഹിത്യനായകവിഗ്രഹങ്ങളെ നിഗ്രഹിക്കരുതെന്നും പറഞ്ഞ്.
അതിന്റെ ഓര്‍മ്മയില്‍ എഴുതിയതാണ്.
വിഷമമായെങ്കില്‍ ക്ഷമിക്കുക. സ്വന്തം കുഞ്ഞിപ്പെങ്ങള്‍ല്ലേ ഞങ്ങളെല്ലാരുടെയും.
ങ്ങാ അങ്ങിനെ പിച്ച് തന്നിട്ട് കുഞ്ഞി പെങ്ങളല്ലേന്നൊക്കെ വിളിച്ചാല്‍ ഞാന്‍ ചിരിക്കുവൊന്നുമില്ല...:) :) :) ഇവിടെ രണ്ട് ലോഡ് ക്ഷമ ഇറക്കിയേച്ച് പോയതാരാ? ഈ യൂണിയന്‍ കാരെ കൊണ്ട് തോറ്റു! വേണ്ട സ്ഥലങ്ങളിലോട്ട് ലോഡ് ഇറക്കത്തുമില്ല :)
ഇന്‍ ഹരിഹര്‍ നഗര്‍ കണ്ടതുപോലെ ചിരിക്കുന്നു.:)
വി വി മാഷിന്റെ വീഴ്ചയും, സോക്സും ഉത്ഥാനവും ചിരിപ്പിച്ചു.
ഇതും നന്നായിരിയ്ക്കുന്നു.
ഹാ ഹാ..
എനിക്കു വയ്യായേ...!!
ഉമേശ ഗുരുക്കളുടെ ബാധയൊന്നുമല്ല.. എങ്കിലും, മന്തതയും മന്തിപ്പും ശരിയല്ല? മന്ദത, മന്ദിപ്പ് അല്ലേ ശരി?
അരവിന്ദാ,
ഇവിടെ വന്നാല്‍ ചിരിക്ക് എനിക്കു ഒരു ബ്രേക്കും കിട്ടാറില്ല.
വി.വി വായിച്ചു ചിരിച്ച് വയറ്റില്‍ കൊളുത്തിപിടി.
ചിരിച്ച് ചിരിച്ച് ഞാനൊരു വളിക്കായി.
അരവിന്ദാ പോസ്റ്റും കമന്‍റുകളും വായിച്ചു. എന്തു പ്രയോഗങ്ങള്‍! എന്തു വിവരണം! ഞങ്ങളും പല ഛൊട്ടാ പോക്രിത്തരങ്ങളൊക്കെ കാട്ടിയിരുന്നതും ഇപ്പൊഴത്തെപ്പോലെ ഉത്തരവാദിത്വങ്ങളൊന്നുമില്ലാതിരുന്നതു കൊണ്ടും പഠനം ഒരു സൈഡായിക്കണ്ടിരുന്നതു കൊണ്ടുമായിരുന്നു. ഇനിയും അടിച്ചു പരത്തി ഇങ്ങു വിട്ടേര്
പാവം ഇഞ്ചിയെ വിഷമിപ്പിച്ചിട്ട് അവലോസുപൊടി അടിച്ചുമാറ്റാന്‍ നൊക്കുന്നൊ? ഇഞ്ചീ സൌത്താഫ്രിക്കേല്‍ ഭയങ്കര ചെക്കിങ്ങാ ബ്രൌണ്‍ഷുഗറാന്നു കരുതി കസ്റ്റംസ് പിടിക്കും. വിയന്നാക്ക് അയച്ചേര് ഒരു കുഴപ്പവുമുണ്ടാകില്ല.
അരവിന്ദേട്ടാ:
പെണ്‍പിള്ളേരുടെ മുന്നില്‍ വച്ച് കിതപ്പും ചിരിയും അടക്കുന്നതിലും ബുദ്ധിമുട്ടാ നട്ടുച്ചയ്ക്ക് ഓഫീസിലിരുന്ന്
പൊട്ടിച്ചിരി അടക്കുന്നത്...
അരവിന്നന്റെ പോസ്റ്റുകള്‍ ഓഫീസില്‍ തുറക്കരുതെന്ന് ഞാന്‍ പണ്ടേ വാണിങ് ഇട്ടതാ കുട്ടിച്ചാത്താ. അത് പ്രിന്റ് അടിച്ച് വീട്ടില്‍ കൊണ്ടുപോയി നിലത്തു കിടന്ന് വായിക്കണം. കിടന്നുരുണ്ട് ചിരിക്കാന്‍ ഉള്‍പ്രേരണ (കട. വിശാ.)വന്നാലും ആരും “ദാ ലവന് അപസ്മാരം ഇളകി” എന്നും പറഞ്ഞ് ഓടി വരില്ലല്ലോ.
എനിക്ക് വയ്യ, ഇത് ഞാന്‍ മിസ്സാക്കിയതില്‍ വളരെ ദുഃഖം തോന്നുന്നു.
പരിസരം മറന്ന് ചിരിച്ച് പോയി.
-പാര്‍വതി.
ദേവേട്ടാ വാണിങ് കൊള്ളാം. പക്ഷേ ഞാന്‍ ബ്ലോഗറായിട്ട് അധികം ആയില്ല. അതിനാല്‍ പഴയ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ടെങ്കിലും അതിന്റെ കമന്റുകള്‍ മൊത്തമായി കവറ് ചെയ്തിട്ടില്ല.
ആയതിനാല്‍ “ഇമ്മാതിരി പോസ്റ്റുകള്‍ ഓഫീസിലിരുന്ന് വായിക്കുന്നത് ഇമേജിന് ഹാനികരം” (വല്ലോരും കണ്ടാല്‍ പ്രാന്തനായെന്നു പറയും) എന്ന് ഒരു മുന്നറിയിപ്പ് ഓരോ പോസ്റ്റിന്റേം ആദ്യ വരിയായി കൊടുക്കാന്‍ നിയമം ഉണ്ടാക്കിക്കൂടെ?
ഹോ! തിരക്കായതിനാല്‍ കാണാന്‍ താമസിച്ചു. പക്ഷേ, ഇത്രയും ക്വോട്ടിയില്ലെങ്കില്‍ മന:സ്സമാധാനം കിട്ടില്ല.
"ലഫ്റ്റിലേക്കും റൈറ്റിലേക്കും കുനിയുന്നെണ്ടെങ്കിലും ഞങ്ങളുടെ കണ്ണെല്ലാം ഇപ്പോള്‍ മാഷിന്റെ നേരെ, സ്റ്റ്രേയിറ്റീക്കി"
"ലെഫ്റ്റീക്കീ റൈറ്റീക്കീ പറഞ്ഞോണ്ടിരുന്ന ഞാനിദിപ്പോങ്ങ്‌നാ ഡൌണീക്കീ പോയേ എന്ന ഭാവം കണ്ണുകളില്‍"
തത്ക്കാലം ഇത്ര മതി. അല്ലേ?
ഇനി കണ്ണൊക്കെ ഒന്ന് തുടയ്ക്കട്ടെ. ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞു പോയി
അരവിന്ദേട്ടാ :)
പെണ്‍കുട്ടികളുടെ മുന്നിലൂടെ ഓടുമ്പോഴുള്ള ആ ആത്മാര്‍ത്ഥതയാണ് ആത്മാര്‍ത്ഥത!
മൊത്തം സമ്മതിച്ചിരിക്കുന്നൂ...
:)
“ഒരി റൈറ്റീക്കീ....ഒരി ലഫ്റ്റീക്കീ...ഒരി റൈറ്റീക്കീ....ഒരി ലഫ്റ്റീക്കീ.............”
രസിച്ചു :)
ബൂലോഗത്തൂന്ന് ഒരു പതിനഞ്ചീസം മാറിനിന്നതാ. പക്ഷെ അതിനിടയ്ക്കൂരീസം ഇവനെ കണ്ടാരുന്നു. പിറ്റേന്ന് വിശാല്‍ജിയെക്കൂട്ടി ഒന്നു വായിക്കാം ന്ന് വെച്ചപ്പോ പോസ്റ്റ് കെടന്നേടത്ത് കുഴിപോലുമില്ല!
ചക്കൊളം ഷാപ്പിന്റെ തട്ടുമ്പൊറത്തൂന്ന്, അമ്പലച്ചിറക്കടവിന്റെ ഓപ്പോസിറ്റ് കടവത്തേക്ക് നല്ല റഷ്യന്‍ മെയ്ഡ് 12x ബൈനാക്കുലര്‍ വെച്ച് നക്ഷത്ര നിരീക്ഷണം നല്ലോണം മാഗ്നിഫൈ ചെയ്ത് നടത്തിയിരുന്ന ഒരു പ്രീഡിഗ്രിക്കാലം ഓര്‍മ്മ വന്നു.(ഒട്ടും ശാസ്ത്രബോധമില്ലാത്ത സൂര്യന്‍ ബൈനോക്കുലറിന്റെ ലെന്‍സില്‍ സ്വന്തം മുഖം നോക്കുകയും ആയതിന്റെ പ്രതിഫലനം അക്കരെക്കടവില്‍ ചുമ്മാ വായും പൊളിച്ച് നില്‍ക്കുന്ന ചില നല്ലവരായ നട്ടുകാരുടെ ദൃഷ്ടികള്‍ക്ക് ഗോചരീഭവിക്കുകയും, തദ്വാര അവര്‍ സായുധ പട്ടാളക്കരായി ഷാപ്പ് വളഞ്ഞതും, തുടര്‍ന്ന് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ചിലര്‍ ചിറയില്‍ ചാടി നീന്തി രക്ഷപ്പെട്ടതും, അന്നത്തെ കുടിയന്മാര്‍ കള്ള് പൊതുനിരത്തില്‍ നിന്ന് മുക്കിക്കുടിക്കേണ്ടി വന്നതുമായ പന്തലായിനിയുടെ ഒരു ചരിത്രവും രേഖപ്പെടുത്താനാവാതെ ഉണ്ട്)
ഇഞ്ചിപ്പെണ്ണേ....ഇതൊക്കെ ചില കൌമാരകാല വിഭ്രാന്തികളല്ലേ...ഇപ്പോ ഞങ്ങള്‍ ആണുങ്ങള്‍ എന്തു ഡീസന്റാ അല്ലേ?
മാഗ്നിയേ.. ആണുങ്ങള്‍ മൊത്തം ഡീസന്റാ... ഒരു സംശയവും വേണ്ട.
ശ്ശെടാ, ഓഫീസിലിരുന്ന് ഈ പോസ്റ്റ് വായിച്ചു കഴിയുന്നതു വരെ ചുമയ്ക്കേണ്ടി വന്നു. ചിരി അടക്കാനാവാതെ ഓരോ അപശബ്ദ്ങ്ങള്‍ പുറപ്പെടുന്നതിനെ വളരെ കഷ്ടപ്പെട്ടു ചുമയായി കണ്വേര്‍ട്ട് ചെയ്യുകയായിരുന്നേ.
ടോപ്പായിണ്ട്ട്ടോ.
അരവിന്ദോ, കലക്കി, കലകലക്കി, കക്കലക്കി!!! ഇതരം മേല്‍ത്തരം കൃതികള്‍ ഇനിയുമിനിയും പ്രതീക്ഷിക്കുന്നു. ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് ഒരായിരം നന്ദി!
hahahaha. superb. Visilu Vizhungi ugran aayi.
aa malappuram chuvayil ulla straigteekki lefteekki ennokkey ullatthum bahu rasam aayi. Navodaya il admission kittiyappol ente makkal ithra cheruppathiley veettil ninnum vittu nilkkendennum paranju avidey kondu pooyi cherkkathathu nannayennu ippol thoonnunnu. visilu vizhungiyude adi raaviley kittendi vannillallo.
ente koodey admission kittiya suhruthu vacationil veettil varumbol ottum jolly allayirunnu. avan onnu happy aayathu senior aayathinu shesham mathram. ithokkey aayirunnirikkam kaaranam alley?
Pinnee oru kuli scene pidikkan pooya story okkey ezhuthi ennu vachu thaangalude image idiyaan poovunnilla. Inji penninodokkey poovan para. chilarondu ayyoo enikkonnum ariyilley ennu parayunna group. I didn't mean to offend you Inji Pennu. just a universal fact. anyway ithu poolulla ugran stories veendum veendum ezhuthaan kazhiyattey ennu aasamsikkunnu.
Visil VIzhungi enna iratta peeru veena katha vaayichappol ente naattiley ayalookkathulla oru vykthiye naattil ullavar KAROOPP ennanu vilikkunnathu. kaaranam pulli KAROOPP enna meeniney vizhungi. avasanam surgery cheyyendi vannu.
anyway thank you again for a wonderful funny x'mas weekend.
പ്രിയ അരവിന്ദേ...
പോസ്റ്റ്...ഒരു “അരവിന്ദന്‍ ടച്ച്” കീപ്പ് ചെയ്തിരിക്കുന്നു...
പിന്നെ, ഫുള്‍ടോസ് മാത്രമല്ല..കുറച്ചു ബീമറുകളും..എറിഞ്ഞോള്ളൂ...
സസ്നേഹം,
വിപിന്‍ദാസ്
അല്‍പ്പം ദീര്‍ഘമാണെങ്കിലും നന്നായിരിക്കുന്നു.
പുതുവല്‍സരാശംസകള്‍
അരവിന്ദോ! ഒരു ഫുള്‍റ്റോസ്സ് എറിഞ്ഞപ്പോത്തന്നേ കതച്ച്‌പോയാ?
അരവിന്ദാ പതിവ് പോലെ സൂപ്പര്‍.
കിതച്ചുപോയെന്റെ കോബ്രായേ...
ബൌണ്‍സര്‍ വിട്ടത് കൊണ്ടല്ല..പഠിത്തം തൊടങ്ങി.
ഇവടെ യൂണിവേഴ്സിറ്റീലാ..പാര്‍ട്ട് ടൈം.
അരപ്പ് കലങ്ങുന്ന ലക്ഷണമാ...
ഒടുക്കത്തെ ഫീ...കുത്തുപാള എന്ന പേരില്‍ വേറൊരു ബ്ലോഗിനു സ്കോപ്പുണ്ട്.
ചുറ്റും ഷ്വാഷ്വാ ഇംഗ്ലീഷ് പറഞ്ഞ് എന്ത് പണ്ടാരം അസൈന്മെന്റ് തന്നാലും
“വൌ ഇന്ററസ്റ്റിംഗ് “എന്ന് പറയുന്ന കാലമാടന്‍ സഹപാഠികള്‍..(ഒന്നപലപിക്കാന്‍ പോലും ആരുമില്ല)
. മരുന്നിനരക്കാന്‍ എസ്.എഫ്.ഐയോ എ.ബി.വി.പിയോ ഇല്ല.സമരവുമില്ല, ഒരു കുന്തവുമില്ല.
ജോലി കഴിഞ്ഞ് രാത്രി എട്ടു വരെ ക്ലാസ്.
അവിടെ ജോലി ഇവിടെ പഠിത്തം..ജോലി പഠിത്തം പഠിത്തം ജോലി..(കട് : പാലുകാച്ചല്‍, താലികെട്ട് സ്റ്റൈല്‍..)
ദേ മലപ്പുറം ഫുട്ബോള്‍ കപ്പടിച്ച കഥ പകുതിയാക്കി വച്ചിരിക്കുന്നു. എപ്പ എഴുതാന്‍ സമയം കിട്ടാനാ!
എപ്ലേലും ഒക്കെ പോസ്റ്റാം.
ഇവടെ എല്ലാരും കൂടെ പഠി പഠി എന്ന് പറഞ്ഞ് എരികേറ്റി എരികേറ്റി എന്നെ കൊലക്ക് കൊടുത്തു. യെന്റെ വിതി.
ള്‍ക്ഷാക്ക്ച്യൂമ്മ്സ്‌ക്ക്.....(മൂക്ക് പിഴിഞ്ഞതാ.)
അരവിന്ദ്ജീ ...
ബൂലോക ക്ലാസില്‍ പുതിയ കുട്ടിയായതിനാല്‍ ഇപ്പോളാണ് വായിക്കുന്നത്. ഇതു വായിച്ച് ചിരിച്ച് കണ്ണില്‍ക്കൂടി വെള്ളം വന്നു. പിന്നീട് പഴയ പോസ്റ്റ്‌കള്‍ എല്ലാം തപ്പിപ്പിടിച്ച് വായിച്ചു.
തൊഴുന്നണ്ണാ ... ആ പാദാരവിന്ദങ്ങളില്‍ തൊഴുന്നു.
ഇത്രയും താമസിച്ചതിന് ക്ഷമാപണം..
അരവിന്ദന്‍,
വിവരണങ്ങള്‍ വായിക്കുമ്പോള്‍ കണ്മുമ്പില്‍ കാണുന്നതു പോലെ തോന്നുന്നു.
വളരെ നന്നാവുന്നുണ്ട്.
ആശംസകള്‍!
ബിനു.
ഇപ്പോഴാണ് ഇതുകാണുന്നത്. ഈ പേര് പലപ്പോഴായികേട്ടിരുന്നെങ്കിലും എന്തോ കയറാന്‍ പറ്റിയിരുന്നില്ല.
അവസാനമെങ്കിലും ഇതുവായിച്ച് കുറെ ചിരിച്ചു.കലക്കനായിട്ടുണ്ട്.
ചിരിച്ച് ചിരിച്ച് ഞാനും ള്‍ക്ഷാക്ക്ച്യൂമ്മ്സ്‌ക്ക്.....
മറ്റൊരു ആധാരകന്‍.
sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില്‍ തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്‍കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില്‍ അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.
http://chithrakaran.blogspot.com
This comment has been removed by a blog administrator.
Arvind..
Great dude!
Myself a Navodayan from Kannur..brought back lots of memories!!
പ്രിയ അരേ,
അരവിന്ദിന്റെ കമന്റുകള്‍ കാണാത്ത പിന്മൊഴിയും പോസ്റ്റുകളില്ലാത്ത തനിമലയാളവും കപ്പലണ്ടിയില്ലാത്ത മിച്ചറ് പോലെ ആണ്.
പ്ലീസ്..പ്ലീസ്.. പുതിയ പോസ്റ്റ്!
Hi Aravindetaa :)..blogukal elam oninu onu mecham :)..njan chirichu nilam pothi..pinne officil ayathu kondu valandangu bahalam vekan patiyila :D..gud writing..but i faced a problem to find the links..oru sequence ilathe avidunu ivdunu okeya vayiche..i cldnt follow sequence :(..
മണല്‍കൂനയുടെ സൈഡിലൂടെ കൂട്ടമായി ഓടുമ്പോള്‍ ഇടക്ക് ചില ഗഡികള്‍ അതിര്‍ത്ഥിയിലെ പട്ടാളക്കാരെപ്പോലെ മണല്‍ക്കൂനക്കപ്പുറം അമര്‍ന്നു കിടന്ന് ഒന്നോ രണ്ടോ റൌണ്ടുകള്‍ സ്കിപ് ചെയ്യാറുണ്ടായിരുന്നു.
ഒരിക്കല്‍ ‘കടിയന്‍’ ഇങ്ങനെ ഒരു റൌണ്ട് സ്കിപ്പാനായി നിലത്ത് പതിഞ്ഞു കിടന്നു. അവന്റെ കഷ്ടകാലത്തിന് മാഷിന് അന്ന് കുട്ടികളോട് ഇച്ചിരി സ്നേഹം കൂടുകയും അപ്രതീക്ഷിതമായി ഓട്ടം 9-ആമത്തെ റൌണ്ടില്‍ നിര്‍ത്താന്‍ പറഞ്ഞു. പാവം കടിയന്‍ ലാസ്റ്റ് റൌണ്ടും കാത്ത് മണല്‍ക്കൂനക്കപ്പുറം ഒരു പാട് നേരം കിടന്ന് വിയര്‍ക്കുകയും പിന്നീട് കീഴടങ്ങുകയും ചെയ്തു.
അന്ന് കടിയന്‍ 25 റൌണ്ടോ മറ്റോ എക്സ്ട്രാ ഓടി.
dhe veendum chirichirikkanu... hahaha enikk vayyee....
ithu supere ayee
'ലെഫ്റ്റീക്കീ റൈറ്റീക്കീ പറഞ്ഞോണ്ടിരുന്ന ഞാനിദിപ്പോങ്ങ്‌നാ ഡൌണീക്കീ പോയേ എന്ന ഭാവം കണ്ണുകളില്‍'.
u really rocks!!!!
busy reading all ur posts..
ithoru hridayaragam pole madhuram... ormakalile sandosham oru nirakan chiriyayi marunnu...
palakkad navodayayile oru poorva vidyarthi anu njhan... enkilum njhan ariyunnu... navodaya deshandaranghalillatha oru lokamanennu... evideyum nammal "ham navayug ki nayi...."
Post a Comment
Links to this post:
Create a Link
<< Home