എ710-ഫോട്ടോബ്ലോഗ് ഉത്ഘാടനം
ഞാന്‍ കഴിഞ്ഞിടെ ഒരു കേമറ വാങ്ങിയ വിവരം ലോകമാനമുള്ള പത്രങ്ങളും ടി വി ചാനലുകലും റിപ്പോര്‍ട്ട് ചെയ്തിരുന്നത് ബൂലോഗര്‍ ശ്രദ്ധിച്ചു കാണുമല്ലോ. സത്യം പറഞ്ഞാല്‍ നമ്മുടെ തൊളസിയുടെ ഫോട്ടോ ബ്ലോഗ് കണ്ടതാണ് കേമറ വാങ്ങാനുള്ള ഇമ്മീഡിയറ്റ് പ്രചോദനം. സിനിമോട്ടോഗ്രാഫി പഠിക്കണം എന്ന് പണ്ട് ആഗ്രഹിച്ചുനടന്നതൊക്കെ പഴംകഥയായിരിക്കുന്നു.
ഏതായാലും വഴിപാടുകളും മറ്റു ചില പരിപാടികള്‍ക്കുമായി ഇവിടെയടുത്തുള്ള ബുദ്ധവിഹാരത്തില്‍ ഞാന്‍ കഴിഞ്ഞയാഴ്ച പോകുകയുണ്ടായി. ഗണപതിക്ക് കുറിക്കുന്നത് അവിടെ നിന്നാവട്ടെ എന്ന് കരുതി കേമറയും കൈയ്യിലെടുത്തിരുന്നു.
അതില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍.
തമാശയെഴുതാന്‍ വിശാലനെ മനസ്സില്‍ സ്മരിച്ച് ചില്ലറ തുടങ്ങിയത് പോലെ, സിബുജിയെ ധ്യാനിച്ച്, തൊളസ്സിയെ ധ്യാനിച്ച്, എന്റെ ഫോട്ടോ ബ്ലോഗ് എ710 ഇവിടെ ഫ്ലാഷടിച്ച് ഉത്ഘാടനം ചെയ്യുന്നു.
അരവിന്ദന്റെ ഫോട്ടോ ബ്ലോഗ്-എ710
യാതൊരു പിടിയുമില്ലാത്ത മേഖലയാണ്-മനസ്സില്‍ തോന്നുന്നത് പോലെ എന്നതാണ് പോളിസി. ചിത്രങ്ങള്‍ അരോചകമായിത്തീര്‍ന്നാല്‍ പ്ലീസ്, പറയണം.
എല്ലാവര്‍ക്കും സ്വാഗതം.
ഏതായാലും വഴിപാടുകളും മറ്റു ചില പരിപാടികള്‍ക്കുമായി ഇവിടെയടുത്തുള്ള ബുദ്ധവിഹാരത്തില്‍ ഞാന്‍ കഴിഞ്ഞയാഴ്ച പോകുകയുണ്ടായി. ഗണപതിക്ക് കുറിക്കുന്നത് അവിടെ നിന്നാവട്ടെ എന്ന് കരുതി കേമറയും കൈയ്യിലെടുത്തിരുന്നു.
അതില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍.
തമാശയെഴുതാന്‍ വിശാലനെ മനസ്സില്‍ സ്മരിച്ച് ചില്ലറ തുടങ്ങിയത് പോലെ, സിബുജിയെ ധ്യാനിച്ച്, തൊളസ്സിയെ ധ്യാനിച്ച്, എന്റെ ഫോട്ടോ ബ്ലോഗ് എ710 ഇവിടെ ഫ്ലാഷടിച്ച് ഉത്ഘാടനം ചെയ്യുന്നു.
അരവിന്ദന്റെ ഫോട്ടോ ബ്ലോഗ്-എ710
യാതൊരു പിടിയുമില്ലാത്ത മേഖലയാണ്-മനസ്സില്‍ തോന്നുന്നത് പോലെ എന്നതാണ് പോളിസി. ചിത്രങ്ങള്‍ അരോചകമായിത്തീര്‍ന്നാല്‍ പ്ലീസ്, പറയണം.
എല്ലാവര്‍ക്കും സ്വാഗതം.


21 Comments:
nice photos. I have a samsung N10 but yet to start a blog.
ഏതു പോലീസ്കാരനും പടം പിടിക്കാം എന്ന് അരവിന്ദന്‍ തെളിയിച്ചിരിക്കുന്നു.
ചിത്രങ്ങള്‍ നന്നായിരിയ്ക്കുന്നു.
അടികുറിപ്പൊ, അല്പം വിവരണമൊ ചിത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും.
ഹായ് നല്ല ചിത്രങ്ങള്‍
(ഈ ഫോട്ടോഗ്രാഫിയെപ്പറ്റിയൊക്കെ ഞാന്‍ അഭിപ്രായം പറയുന്ന സമയത്ത് പെരുന്തച്ചന്റെ മകന്‍ ഉണ്ടാക്കിവച്ച പാവ വന്ന് എന്റെ കരണത്തടിക്കുന്ന പോലെ ഒരു ചമ്മലാണ്)
തുളസിയെ തൊളസീന്ന് വിളിച്ചത് കണ്ട് ഞാന്‍ അറിയാതെ ചിരിച്ചുപോയി. തുളസീ, തമാശയ്ക്ക് ചിരിച്ചതാണേ :-)
സിനിമാട്ടോഗ്രാഫി പഠിയ്ക്കണമെന്ന് ആഗ്രഹിച്ചുനടന്നിരുന്നു ഞാനും എന്റെയൊരു സുഹൃത്തും. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയിലെ രണ്ടു പ്രമുഖപട്ടണങ്ങളില്‍ ഓഫീസ് ചുമട്ടുതൊഴിലാളികളായി ജീവിക്കുന്നു.
ജോബര്‍ഗ്ഗില്‍ ബുദ്ധക്ഷേത്രവുമുണ്ടോ ? വൌ ! നല്ല സൂര്യപ്രകാശവും തെളിമയുമുള്ള പ്രദേശങ്ങള്‍ കണ്ടിട്ട് മഞ്ഞുമൂടിയിരിക്കുന്ന എനിക്ക് കൊതിവരുന്നു.
ഞാന്‍ ആകെ ചെയ്യുന്ന ഒരു ഫോട്ടോഗ്രാഫി ടെക്നിക്ക്, ‘നൂറ് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ കൊള്ളാവുന്ന രണ്ടുമൂന്നെണ്ണമേ ഉണ്ടാവൂ എന്നതുകൊണ്ട്, ആ കൊള്ളാവുന്ന രണ്ടുമൂന്നെണ്ണം മാത്രം ബ്ലോഗില്‍ ഇടുക എന്നതാണ്‘ :-))
ക്രോപ്പിംഗ്, ട്രൈപ്പോഡ് ദൃശ്യങ്ങള്‍ മുറിഞ്ഞുപോകാതിരിക്കുക എന്നിവയും ചിത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. സ്നേഹിതന്‍ പറഞ്ഞതുപോലെ വിവരണം ചിത്രത്തെ കൂടുതല്‍ ആക്സപ്റ്റബിളും കണ്‍-വേയുംഗും ആക്കുന്നു.
പിന്നെ വേറൊരു സദുദ്ദേശപരമായ വിഡ്ഡിത്തം കൂടി എഴുന്നള്ളിക്കണമെന്നു തോന്നുന്നു. അത് ഈമെയിലിലയയ്ക്കാം.
ഹോ പറയാന്‍ വിട്ടു, ചിത്രങ്ങളെടുക്കുന്ന തിരക്കില്‍ ദ്വിപോസ്റ്റാവൃതം മുടക്കാതെ നോക്കണേ :)
1. pl use a comma after 'Tripod'
2. conveying (not conveyung)
:)
ബുദ്ധവിഹാരത്തിന്റെ ഫോട്ടോ കണ്ട് പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.
കേരളത്തിലെയും മറ്റുസ്ഥലങ്ങളിലേയും എന്നപോലെ ക്യാമറയും കഴുത്തില്‍ത്തൂക്കി നടക്കുവാന്‍ ഇവടെ സാങ്കേതികമായബുദ്ധിമുട്ടുകള്‍ ധാരാളം.
തോക്കും കൊണ്ട് ആരെങ്കിലും പിന്നാലെവന്ന് ക്യാമറയും ജീവനും കൊണ്ട് എപ്പോ പോയി എന്നു ചോദിച്ചാല്‍ മതി!
ഒരു സെല്‍ഫോണിനുവരെ ആളുടെ കഴുത്തറക്കുന്ന നാടാണ്! അതുകൊണ്ട് ജീവനും ക്യാമറക്കും കുഴപ്പമൊന്നുമില്ലാത്ത സ്ഥലങ്ങളില്‍ മാത്രം എന്റെ ഫോട്ടോഗ്രാഫി പരിമിതപ്പെടുത്തിയിരിക്കുന്നു.
ബുദ്ധവിഹാരത്തിന് പ്രത്യേകിച്ച് ചരിത്രം ഒന്നുമില്ല. ഈയിടെ പണിത പുതിയ അമ്പലമാണത്.
മൂന്ന് കൂറ്റന്‍ ബുദ്ധപ്രതിമകളാണ് പ്രതിഷ്ഠ.
ഒരു ബുദ്ധന്‍ താമര കൈയ്യില്‍ പിടിച്ച്
ഒരു ബുദ്ധന്‍ ഒന്നും കൈയ്യിലില്ലാതെ
വേറൊരു ബുദ്ധന്‍ കയ്യില്‍ ഒരു സ്വര്‍ണ്ണഗോളം പിടിച്ച്.
താമരബുദ്ധന്‍ സന്തോഷം തരും
ഒന്നും കൈക്കലില്ലാത്ത ബുദ്ധന്‍ ശാന്തിയും,ധ്യാനവും മോക്ഷവും തരും
സ്വര്‍ണ്ണഗോളബുദ്ധന്‍ പണം തരും.
ഏതാണാവശ്യം എന്നുവച്ചാല്‍ അവടെ പോയി ചന്ദനത്തിരി മുന്നില്‍ കുത്തിവച്ച് പ്രാര്‍ത്ഥിക്കുക.
സ്വര്‍ണ്ണഗോളത്തിന്റെ മുന്‍പില്‍ ഞാന്‍ ഒരു ലോഡ് തിരി കുത്തി എന്ന് പ്രത്യേകം പറയണ്ടല്ലോ.
:-)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
കിടിലം ഫോട്ടോസ്!
കേമറയുടെ ഗുണമായിരിക്കും ല്ലേ? ;)
aravind, what a nice photos! when i saw the photos i feel when iam in a tunnel
sobha
ഈശ്വരാ!അരവിന്ദ് ജീ...മൊത്തം ചില്ലറയിലെ ആ പുതിയ പോസ്റ്റെന്തിയേ? ദൈവമേ, എന്നെ കൊലക്ക് കൊടുക്കാനാണൊ ആ പോസ്റ്റ് മാറ്റിയത്? ദയവു ചെയ്ത് ബോധവും ബുദ്ധിയും ഇല്ലാത്ത ഞാന്‍ പറയുന്നത് ശ്രദ്ധിക്കരുത്. പ്ലീസ് ആ പോസ്റ്റിടൂ...നാട്ടാരുടെ തല്ല് കൊണ്ട് ഞാന്‍ ചാവണെക്ക് മുന്‍പ്! പ്ലീസ്സ്.....
പ്രിയ അരേ.
എവിടെ പോസ്റ്റ്? എന്തിനാ ഇഷ്ടാ അത് ഡ്രാഫ്റ്റാക്കിയേ? ഞാനൊന്നുങ്കൂടെ വായിക്കാന്‍ വരുവായിരുന്നു. പിന്നെ, ആ പാവം ഇഞ്ചിപ്പെണ്ണ് ചുമ്മാ പറഞ്ഞതല്ലേന്നേയ്. ഒന്നുമില്ലേലും ഇഞ്ചി നമ്മുടെ കുഞ്ഞിപെങ്ങളല്ലേ ഡാ!
ആ മലപ്പുറം ദാവീദിനെ വായിച്ച് ചിരിക്കാന്‍ വരുന്നവരുടെ ചിരി മിസ്സാക്കല്ലേ ചുള്ളാ.
മാഷുടെ കാലുകളില്‍ ആ രണ്ടുകളര്‍ സോക്സുകള്‍ എന്ത് പിഴച്ചു??
പ്ലീസ് പ്ലീസ്..
ഇഞ്ചിയേച്ചീനെ ഇടിക്കാന്‍ ഞാന്‍ റെഡി,
പകുതി കാശ് തന്നാല്‍ മതി. :)
പച്ചാളമേ,
കൂലി കിട്ടുമെന്നു വച്ച് പെണ്ണുങ്ങളെ തല്ലാനിറങ്ങി നമ്മള്‍ ബീന്‍ പോളുമാരുടെ വില കളയല്ലേ, ആദിമാസ്റ്റര്‍ പൊറുക്കില്ല.
ആരാ അവിടെ ഇഞ്ചീനെ ഇടിക്കാന്‍ പോണത്? ചോദിക്കാനും പറയാനും ആള്‍ണ്ട്ട്ടാ...
വിശാലേട്ടാ, ആ കുഞ്ഞിപെങ്ങള്‍ എന്ന് കേട്ടിട്ട് ആകെപ്പാടെ ഒരു ഗദ് ഗദ്...ജലദോഷം പിടിച്ച പോലെ കണ്ണും മൂക്കും ഒക്കെ നിറയുന്നു....
അരവിന്ദ് ജീീീ...പ്ലീസ്സ്...പ്ലീസ്സ്...
എവിടെപ്പോയി? :(
ആര്‍പ്പിക്കുട്ട്യേ, താങ്ക്സ്. ഇതാണ്. ഇതാണ് എനിക്ക് വേണ്ടത്. വിറകുകൊള്ളിപോലിരിക്കും
പച്ചാളമേ, ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍
ജാഗ്രതൈ!
അരവിമാഷേ.. എന്തരു പണികളണ്ണാ ക്യാട്ടിക്ക്യൂട്ടിയേക്കണേ..
ഞാനൊരു പോസ്റ്റ് പണ്ടു പിന്വലിച്ചപ്പോ, അതു ചെയ്യരുതെന്നു പറഞ്ഞ അണ്ണന്‍ തന്നെ ഈ കണ്ണന്തെരവുകള്‍ ക്യാണിച്ച്യേക്കണേ..
ബൂലോഗരു ഷെമിക്കില്ലാ..
നാലാമതൊന്നു കൂടി വായിക്കാന്‍ വന്നപ്പോഴാ പോസ്റ്റ് മിസ്സിങ്ങ് ! വേഗം തിരിച്ചിടൂ
പച്ചാളോ ഓടിക്കോ ഗുഞ്ചി ഇണ്ടകളെ.. ഛെ, ഇഞ്ചി ഗുണ്ടകളെ ഇറക്കീട്ടുണ്ട്. അരവിന്നന്‍ കുട്ടീ, ഡ്രാഫ്റ്റൊന്നു പബ്ലിഷൂ, ഞാന്‍ വായിച്ചില്ല
അരവിന്ദാ മൂരാച്ചീ, ഇക്കളി തീക്കളി സൂക്ഷിച്ചോ...
ബന്ദിയാക്കി വെച്ചിരിക്കുന്ന പോസ്റ്റുകള്‍ ഉടന്‍ മോചിപ്പിക്കുക. അരവിന്ദന്‍ നീതി പാലിക്കുക.
ദേവേട്ടാ, നമ്മക്ക് പച്ചാളത്തിനെ ഡീ ബാര്‍ ചെയ്താലോ? ഡാ പച്ചാളം, സ്ത്രീകളോടാണോടാ നെന്റെ പരാക്രമണ്‍?
അല്ലാ, ഈ ബൂലോഗ ഗുണ്ടാ ഗ്രൂപ്പ് മെമ്പേഴ്സ് ആരൊക്കെയാന്നാ പറഞ്ഞ്ഞേ ?
ദേവേട്ടന്ന്, ആദിത്യന്‍, പച്ചാളം.. പിന്നെയാരൊക്കെ...
കേട്ട പ്യാരുകളെല്ലാം ക്യേട്ട് ഞ്യാന്‍ ഞ്യെട്ടി ക്യേട്ടാ... ;)
അരവിന്ദേട്ടാ,
ശ്ശേ..എന്തു പണിയാ കാണിച്ചത്?
പോസ്റ്റുണ്ടാക്കണതിലും കഷ്ടപ്പാടാണ്, നാലാളുകള്‍ കേറുന്ന നിങ്ങടെയൊക്കെ പോസ്റ്റില്‍ കമന്റിടുക എന്നത്..
എന്റെ ആ കമന്റും കൊണ്ടു പോയേ....
(കാണാത്തവര്‍ കിടിലന്‍ കമന്റായിരുന്നു എന്നു വിചാരിച്ചോട്ടെ..യേത്?)
ഓണ്‍ ടോപിക്: ന്നാലും കഷ്ടായിപ്പോയി..:(
അരവിന്ദാ..
പോസ്റ്റ് വായിച്ചില്ല
പ്ലീസ്.. ഒന്നിടോ.. കുറ്റം പറയാനാ..
പ്രിയവാവക്കാടന്‍
പോസ്റ്റ് റീപോസ്റ്റുന്നതായിരിക്കും.
യാതൊരു വ്യത്യാസവുമില്ലാതെ. കമന്റുകളിലും.
സോറി.
Post a Comment
Links to this post:
Create a Link
<< Home